ബ്രസൽസ് നഗരം
ബ്രസൽസ് നഗരം Ville de Bruxelles (in French) Stad Brussel (in Dutch) | |||
---|---|---|---|
| |||
Country | Belgium | ||
Region | Brussels | ||
Community | Flemish Community French Community | ||
Arrondissement | ബ്രസൽസ് | ||
സർക്കാർ | |||
• Mayor (list) | Freddy Thielemans (PS) | ||
വിസ്തീർണ്ണം | |||
• ആകെ | 33.09 ച.കി.മീ. (12.78 ച മൈ) | ||
ജനസംഖ്യ (1 January 2011)[1] | |||
• ആകെ | 1,63,210 | ||
• ജനസാന്ദ്രത | 4,900/ച.കി.മീ. (13,000/ച മൈ) | ||
Postal codes | 1000-1130 | ||
Area codes | 02 | ||
വെബ്സൈറ്റ് | www.brucity.be | ||
ബ്രസൽസ്- തലസ്ഥാന പ്രദേശത്തെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ബ്രസൽസ് നഗരം(French: Bruxelles-Ville or Ville de Bruxelles, Dutch: Stad Brussel) ബ്രസൽസ് നഗരമാണ് ബെൽജിയത്തിലെ നിയമമനുസരിച്ച് ഔദ്യോഗികതലസ്ഥാനം.[2] 10-ആം നൂറ്റാണ്ടിൽ ചാൾമാഗ്നെയുടെ പേരമകൻ ഒരു കോട്ടയായി സ്ഥാപിച്ച ബ്രസൽസ് ഇന്ന് 10 ലക്ഷത്തിലധികം ജനങ്ങക്ക് വസിക്കുന്ന ഒരു വൻനഗരമാണ്.
ബ്രസൽസ്-തലസ്ഥാന പ്രദേശം, ഫ്ലാൻഡേഴ്സ്, ഫ്രെഞ്ച് കമ്മ്യൂണിറ്റി ഓഫ് ബെൽജിയം എന്നിവയുടേയും തലസ്ഥാനമാണ് ബ്രസൽസ്.
ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ബ്രസൽസ് നഗരം, യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്ഥാനമാണ്. യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Population per municipality on 1 January 2011 (XLS; 322 KB)
- ↑ Article 194 of Belgium's constitution Archived 2013-03-29 at the Wayback Machine