Jump to content

വെരുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Civet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെരുക്
ആഫ്രിക്കൻ വെരുക്, Civettictis civetta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
in part
Genera
Zoo in Overloon, NL

ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും കണ്ടുവരുന്നതും, വിവെരിഡെ കുടുംബത്തിൽപ്പെട്ട, നീളമേറിയ ശരീരമുള്ളതും, കുറിയ കൈകാലുകളോടു കൂടിയതുമായ ഒരു പ്രധാന ഇനമാണ് വെരുക്‌ [1]അല്ലെങ്കിൽ മെരു (civet). പൂച്ചയുടെ രൂപമുള്ള ഇവയ്ക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും, ചെറിയ ചെവികളും, നീണ്ട മുഖവും ഉണ്ട്. കറുത്ത പുള്ളികൾ അല്ലെങ്കിൽ വരകൾ ചേർന്നതോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചു ചേർന്നിരിക്കുന്നതോ ആയ മങ്ങിയ മഞ്ഞനിറത്തിൽ അല്ലെങ്കിൽ ചാര നിറത്തിൽ ഇവ കാണുന്നു. വാലിനടിയിലെ ചെറു സഞ്ചിയിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു സ്രവണം (വെരികിൻ പുഴു എന്ന പേരിലും അറിയപ്പെടുന്നു). [2].ഇവ തങ്ങളുടെ പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നു. വെരികിൻ പുഴു ചിലപ്പോൾ സുഗന്ധദ്രവ്യങ്ങളുടെയും ആയുർവേദൗഷധങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. സാധാരണയായി ഒറ്റക്കു കാണപ്പെടുന്ന വെരുക്, ചെറിയ ജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു. ഇതിലെ അഞ്ചു ജാതികൾ വംശനാശത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു.

ചില ഇനം വെരുകുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഇന്ത്യയിലെ വന്യമൃഗങ്ങൾ -നാഷനൽ ബുക്ക്സ്റ്റാൾ 2013. പു.32
  2. ഇന്ത്യയിലെ വന്യമൃഗങ്ങൾ -നാഷനൽ ബുക്ക്സ്റ്റാൾ 2013. പു.33

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
വെരുക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വെരുക്&oldid=4138636" എന്ന താളിൽനിന്ന് ശേഖരിച്ചത്