Jump to content

കൊളിഷൻ സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Collision theory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാസപ്രവർത്തനത്തിന്റെ വേഗത അഭികാരകങ്ങളുടെ ഗാഢതയ്ക്കനുസരിച്ച് ഉയിരുന്നു

1916 ൽ മാക്സ് ട്രൗട്സും[1] 1918 ൽ വില്യം ലൂയിസും അവതരിപ്പിച്ച സിദ്ധാന്തമാണ് കൊളിഷൻ സിദ്ധാന്തം. രാസപ്രവർത്തനങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നു വിശദീകരിക്കുന്നതിനാണ് പ്രധാനമായും കൊളിഷൻ സിദ്ധാന്തം ഉപയോഗിക്കുന്നത്. അതുപോലെ രാസപ്രവർത്തനങ്ങളുടെ നിരക്ക് വിവിധ പ്രവർത്തനങ്ങളിൽ എന്തുകൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും കൊളിഷൻ സിദ്ധാന്തം പറയുന്നു[2]. കൊളിഷൻ സിദ്ധാന്തപ്രകാരം അനുയോജ്യമായ അഭികാരകങ്ങളുടെ പദാർത്ഥങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഒരു പ്രത്യേക ശതമാനം കൂട്ടിയിടികൾ രാസമാറ്റം ഉണ്ടാക്കുന്നു ഇങ്ങനെയുള്ള കൂട്ടിമുട്ടലുകളെ രാസമാറ്റത്തിനു കാരണമായ വിജയകരമായ കൂട്ടിമുട്ടലുകൾ എന്നുവിളിക്കുന്നു. ഇത്തരം വിജയകരമായ കൂട്ടിമുട്ടലുകൾക്ക് ആവശ്യത്തിന് ഊർജ്ജവും (ആക്റ്റിവേഷൻ എനർജി) ഉണ്ടായാൽ മുൻപുള്ള ചിലരാസബന്ധനങ്ങൾ തകർക്കപ്പെടുകയും പുതിയവ ഉണ്ടാവുകയും ചെയ്യുന്നു.  ഇത്തരം പുതിയ രാസബന്ധനങ്ങൾ പുതിയ ഉത്പന്നങ്ങൾ ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു. അഭികാരക പദാർത്ഥങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനവ്, താപനിലയിലുണ്ടാവുന്ന ഉയർച്ച എന്നിവയെല്ലാം വിജയകരമായ കൂട്ടിമുട്ടലുകളുടെ എണ്ണം കൂട്ടുകയും ഉത്പന്നങ്ങളുണ്ടാവുന്നതിന്റെ തോത് കൂട്ടുകയും ചെയ്യുന്നു. അതായത് രാസപ്രവർത്തനം വേഗത്തിൽ സംഭവിക്കുന്നു.

ഒരു രാസത്വരകം അഭികാരകങ്ങളുടെ കൂട്ടിമുട്ടലുകളിൽ ഇടപെടുമ്പോൾ കുറഞ്ഞ ഊർജ്ജത്തിൽ പോലും രാസമാറ്റം സംഭവിക്കുന്ന കൂട്ടിമുട്ടലുകൾ നടക്കുന്നു. അങ്ങനെ കുറഞ്ഞ ഊർജ്ജത്തിൽ കൂടുതൽ വിജയകരമായ കൂട്ടിമുട്ടലുകൾ നടക്കുന്നു. അങ്ങനെ രാസപ്രവർത്തന തോത് കൂടുന്നു.

കൊളീഷൻ സിദ്ധാന്തം രാസഗതികവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Trautz, Max.
  2. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "collision theory".
"https://ml.wikipedia.org/w/index.php?title=കൊളിഷൻ_സിദ്ധാന്തം&oldid=2413370" എന്ന താളിൽനിന്ന് ശേഖരിച്ചത്