Jump to content

തൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Column എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഷ്ട്രപതി ഭവന്റെ തൂണുകൾ

വാസ്തുവിദ്യയിലും, സംരചനാ യന്ത്രശാസ്ത്രത്തിലും() വ്യാപകമായ് ഉപയോഗിക്കുന്ന ഒരു പദമാണിത്. ഒരു നിർമ്മിതിയെ താങ്ങിനിറ്ത്തുകയും അവയിലനുഭവപ്പെടുന്ന ബലത്തെ നിർമ്മിതിയുടെ അസ്തിവാരത്തിലേക്ക് പ്രേഷണം ചെയ്യുകയും ചെയ്യുന്ന ലംബമാനമായ ഘടകമാണ് തൂണ് (ഇംഗ്ലീഷിൽ:Column, pillar). സ്‌തൂപം, സ്തംഭം എന്നീ നാമങ്ങളിലും തൂണ് അറിയപ്പെടാറുണ്.

ചരിത്രം

[തിരുത്തുക]

പ്രാചീന ഈജിപ്ഷ്യൻ, മെസൊപൊട്ടേമിയൻ നിർമിതികളിലെല്ലാം തന്നെ തൂണുകൾ വ്യാപകമായ് പ്രയോജനപ്പെടുത്തിയിരുന്നു. ഈജിപ്റ്റിലെ പല പുരാതന ക്ഷേത്ര മന്ദിരങ്ങളിലെല്ലാം ഭീമാകാരമായ തൂണുകൾ കാണാൻ സാധിക്കും.

പുരാതനകാലഘട്ടത്തിൽ വളരെ വിപുലമായ തൂണുകൾ ഉപയോഗിച്ചുതുടങ്ങിയത് പേർഷ്യക്കാരാണ്. അപാദന എന്നറിയപ്പെടുന്ന പ്രാചീന പേർഷ്യൻ മണ്ഡപത്തിൽ 1000ത്തോളം തൂണുകളുണ്ടായിരുന്നു

പുരാതന പേർഷ്യയിലെ പെർസപ്പോളിസ് തൂൺ

ഈജിപ്റ്റുകാരും പേർഷ്യക്കാരും സാധാരണയായി കെട്ടിടത്തിനകത്താണ് തൂണുകൾ ഉപയോഗിച്ചിരുന്നത്. മേൽക്കൂരയെ താങ്ങിനിർത്തുക എന്നതായിരുന്നു അവയുടെ പ്രധാന ധർമ്മം. കെട്ടിടത്തിന്റെ പുറമേയുള്ള ഭിത്തികളെ അവർ ചുമർച്ചിത്രങ്ങൾ കൊണ്ടും കൊത്തുപണീകൾ കൊണ്ടും അലങ്കരിച്ചു. എന്നാൽ പ്രാചീന യവനശില്പികളും, അവരെ തുടർന്ന് റോമക്കാരും തൂണുകളുടെ ഉപയോഗം കെട്ടിടത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. കെട്ടിടത്തിനകത്തും പുറത്തുമായ് മേൽക്കൂരയെ താങ്ങിനിർത്തുന്ന അനവധി തൂണുകളാണ് പ്രാചീന യവന റോമൻ വാസ്തുസൃഷ്ടികളുടെ പ്രത്യേകത. ഏതൻസിലെ പാർത്ഥനെൺ ക്ഷേത്രം ഇതിനുദാഹരണമാണ്. ഗ്രീക്കുകാർ രൂപം നൽകിയ പൗരാണിക തൂണുകൾ(Classical order) ഇന്നും ലോകവ്യാപകമായ് പ്രയോജനപ്പെടുത്തുന്നു. ഡോറിക്, അയോണിക്, കൊറിന്തിയൻ എന്നിവയാണ് പൗരാണിക ഗ്രീക് സ്തംഭങ്ങൾ(തൂണുകൾ). ഇവ വിപുലീകരിച്ച് റോമക്കാർ സൃഷ്ടിച്ചതാണ് ടസ്കൻ, കോമ്പസിറ്റ് തുടങ്ങിയ തൂണുകൾ.


"https://ml.wikipedia.org/w/index.php?title=തൂൺ&oldid=1714469" എന്ന താളിൽനിന്ന് ശേഖരിച്ചത്