കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ
ദൃശ്യരൂപം
(Communist International എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1919ൽ മോസ്കോയിൽ വെച്ച് രൂപം കൊടുത്ത അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അല്ലെങ്കിൽ തേർഡ് ഇന്റർനാഷണൽ എന്നറിയപ്പെടുന്നത്. സായുധ സമരമുൾപ്പടെയുള്ള സാധ്യമായ മാർഗ്ഗങ്ങളിലൂടെ ലോകത്തെ മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്ന ബൂർഷ്വാ ഭരണവർഗത്തെ എതിർത്ത് തോല്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. 1919 - 1935 കാലയളവിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എഴ് അന്താരാഷ്ട്ര കോൺഗ്രസ്സുകളും പതിമൂന് പ്ലീനങ്ങളും ചേരുകയുണ്ടായി. 1943 ൽ ജോസഫ് സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ഔദ്യോഗികമായി പിരിച്ചുവിട്ടു.