Jump to content

കമ്പനി (ഹിന്ദി ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Company (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്പനി
कम्पनी
കമ്പനിയുടെ ഡിവിഡി കവർ
സംവിധാനംരാം ഗോപാൽ വർമ്മ
നിർമ്മാണംബോണി കപൂർ
രചനജയ്ദീപ് സാഹ്നി
അഭിനേതാക്കൾമോഹൻലാൽ
അജയ് ദേവ്ഗൺ
മനീഷ കൊയ്‌രാള
വിവേക് ഒബ്റോയ്
സീമ ബിശ്വാസ്
അന്തരാ മാലി
സംഗീതംസന്ദീപ് ചൗറ്റ
റിലീസിങ് തീയതി2002
ഭാഷഹിന്ദി

രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ, 2002-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി (ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ മോഹൻലാൽ, അജയ് ദേവ്ഗൺ, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാൽ വർമ്മ ഒരുക്കിയത്. രാം ഗോപാൽ വർമ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വർഷത്തെ ഫിലിംഫെയർ അവാർഡിനു വേൺടി പതിനൊന്ന് നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിൽ നിന്നുണ്ടായിരുന്നു. ഇതിൽ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

ലഭിച്ചവ

[തിരുത്തുക]
  • മികച്ച സഹനടൻ - വിവേക് ഒബ്റോയ്
  • മികച്ച പുതുമുഖ നടൻ - വിവേക് ഒബ്റോയ്
  • മികച്ച സംഭാഷണം - ജയ്ദീപ് സാഹ്നി
  • മികച്ച എഡിറ്റിംഗ് - ചന്ദർ അറോറ
  • മികച്ച കഥ - ജയ്ദീപ് സാഹ്നി
  • മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം - അജയ് ദേവ്ഗൺ
  • മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം - മനീഷ കൊ‌യ്‌രാള

നാമനിർദ്ദേശം

[തിരുത്തുക]
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച സഹനടൻ - അജയ് ദേവ്ഗൺ
  • മികച്ച സഹനടി - അന്തരാ മാലി
  • മികച്ച സംവിധായകൻ - രാം ഗോപാൽ വർമ്മ
  • മികച്ച ചിത്രം

ഐഐഎഫ്എ(IIFA) പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച സഹനടൻ - വിവേക് ഒബ്റോയി
  • മികച്ച സംഘട്ടനം - അല്ലൻ അമീൻ
  • മികച്ച എഡിറ്റിംഗ് - ചന്ദൻ അറോറ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]