കമ്പോസ്റ്റ്
ജൈവ വിഘടനത്തിലൂടെ വളമായി മാറിയ ജൈവ പദാർത്ഥമാണ് കമ്പോസ്റ്റ്. ജൈവ പാഴ്‌വസ്തുക്കളെ പ്രകൃതിക്കിണങ്ങിയ പദാർത്ഥമാക്കി മാറ്റുന്ന പുനരുൽപ്പാദനമാണ് കമ്പോസ്റ്റ് നിർമ്മാണത്തിൽ നടക്കുന്നത്. സസ്യ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ധാരാളമായി അടങ്ങിയ പദാർത്ഥമാണ് കമ്പോസ്റ്റ്[1]. ജൈവ കൃഷിയിൽ കമ്പോസ്റ്റിന് പ്രധാന സ്ഥാനമുണ്ട്. വളമെന്നതിന് ഉപരിയായി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കമ്പോസ്റ്റിന് സാധിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിനും ഇത് ഉപകരിക്കുന്നു.
കമ്പോസ്റ്റ് നിർമ്മാണം
[തിരുത്തുക]ലളിതമായ രീതിയിൽ കമ്പോസ്റ്റ് നിർമ്മിക്കുന്നതിന് ജൈവ പദാർത്ഥങ്ങളുടെ ഒരു കൂമ്പാരമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവ പൊടിഞ്ഞ് വളമാവുന്നു. മണ്ണിരയും ഫംഗസും ഈ പ്രവർത്തനത്തിൽ സഹായിക്കുന്നു. ബാക്ടീരിയയുടെ പ്രവർത്തനവും ഇവിടെ നടക്കുന്നു. ഈർപ്പവും വായുവിന്റെ സാന്നിദ്ധ്യവും ഈ വിഘടിക്കൽ പ്രക്രിയയ്ക്ക് ആവശ്യമാണ്.
അടിസ്ഥാന ഘടകങ്ങൾ
[തിരുത്തുക]സൂക്ഷ്മജീവികളുടെ പ്രവർത്തനം
[തിരുത്തുക]ഘട്ടങ്ങൾ
[തിരുത്തുക]ഉപയോഗങ്ങൾ
[തിരുത്തുക]ടോയ്‌ലറ്റ് കമ്പോസ്റ്റ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Masters, Gilbert M. (1997). Introduction to Environmental Engineering and Science (in ഇംഗ്ലീഷ്). Prentice Hall. ISBN 9780131553842.