Jump to content

കമ്പ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Computer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Man replacing one vacuum tube out of hundreds in early computer
Computer room with multiple computer cabinets and operating panel
Smartphone with rainbow-like display held in a hand
Black desktop computer with monitor on top and keyboard in front
Purple video game console with attached controller
Rows of large, dark computer cabinets in warehouse-like room
വിവിധ കാലഘട്ടങ്ങളിലെ കമ്പ്യൂട്ടറുകളും കമ്പ്യൂട്ടിംഗ് ഉപകരണങ്ങളും - മുകളിൽ ഇടത്തുനിന്ന് ഘടികാരദിശയിൽ:
ആദ്യകാല വാക്വം ട്യൂബ് കമ്പ്യൂട്ടർ (ENIAC)
മെയിൻഫ്രെയിം കമ്പ്യൂട്ടർ (IBM System 360)
ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ (ഐബിഎം തിങ്ക്സെന്റർ എസ്50 മോണിറ്ററോട് കൂടിയത്)
സൂപ്പർ കമ്പ്യൂട്ടർ (IBM ഉച്ചകോടി)
വീഡിയോ ഗെയിം കൺസോൾ (നിൻടെൻഡോ ഗെയിംക്യൂബ്)
സ്മാർട്ട്ഫോൺ (LYF വാട്ടർ 2)
നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ

വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു ഇലക്ട്രിക്ക് ഉപകരണമാണ് computer അഥവാ സംഗണനി. അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം. ലോകത്തിലെ ഏറ്റവും വേഗതയും കാര്യക്ഷമതയുമുള്ള കമ്പ്യൂട്ടറുകളാണ് സൂപ്പർ കമ്പ്യൂട്ടറുകൾ. ഇവ പ്രധാനമായും

നാസ, ഐഎസ്ആർഓ തുടങ്ങിയ സ്പേസ് സ്റ്റേഷനുകളിലാണ് ഉപയോഗിക്കുന്നത്. നാസയിലെ സൂപ്പർകമ്പ്യൂട്ടറിന്റെ പേര് കൊളമ്പിയ എന്നാണ്.

ചാൾസ് ബാബേജ് , ഇംഗ്ലീഷ് മെക്കാനിക്കൽ എൻജിനീയർ, പോളിമത്ത് എന്നിവ ഒരു പ്രോഗ്രാമബിൾ കംപ്യൂട്ടർ എന്ന ആശയം ഉരുത്തിരിഞ്ഞു. " കമ്പ്യൂട്ടറിന്റെ പിതാവ് " എന്ന് അദ്ദേഹം കരുതി പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആദ്യ മെക്കാനിക്കൽ കമ്പ്യൂട്ടറാണ് അദ്ദേഹം രൂപപ്പെടുത്തിയെടുത്തത്. നാവിഗേഷണൽ കണക്കുകൂട്ടലുകളിൽ സഹായിക്കാൻ രൂപകല്പന ചെയ്ത വിപ്ലവകരമായ വ്യതിയാന എഞ്ചിനാണ് , 1833-ൽ, ഒരു സാധാരണ രൂപകൽപന, ഒരു അനലിറ്റിക് എഞ്ചിൻ സാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പ്രോഗ്രാമുകളും ഡാറ്റയും നൽകുന്നത് പഞ്ച്ഡ് കാർഡുകൾ വഴി മെഷീനിലേക്ക് നൽകേണ്ടതാണ്, ജാക്കാർഡ് മങ്ങൽ പോലുള്ള മെക്കാനിക്കൽ തട്ടുകളിൽ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ഒരു രീതി. ഔട്ട്പുട്ടിനായി, മെഷീന് ഒരു പ്രിന്റർ, ഒരു കർവ് ബോർഡ്, ഒരു മണി ഉണ്ടായിരിക്കും. പിന്നീടത് വായിക്കാനായി കാർഡുകളിലേക്ക് നമ്പറുകൾ പഞ്ച് ചെയ്യാൻ കഴിയും. ടർക്കിങ്ങ് പൂർത്തീകരണം എന്ന ആധുനിക പദത്തിൽ വിവരിച്ച ഒരു സാമാന്യ ആപേക്ഷിക കമ്പ്യൂട്ടറിനുള്ള ആദ്യത്തെ ഡിസൈൻ, എഞ്ചിൻ ഒരു അരിത്മെറ്റിക് ലോജിക് യൂണിറ്റ് , കണ്ട്രോഡൽ ബ്രോക്കിംഗ് ആൻഡ് ലൂപ്പുകളുടെ രൂപത്തിൽ നിയന്ത്രണ ഫ്ലോ , ഇന്റഗ്രേറ്റഡ് മെമ്മറി എന്നിവയിൽ ഉൾപ്പെടുത്തി.  

മെഷീൻ അതിന്റെ സമയം ഒരു നൂറ്റാണ്ടിലേറെ ആയിരുന്നു. അവന്റെ മെഷിനുള്ള എല്ലാ ഭാഗങ്ങളും കൈകൊണ്ട് നിർമ്മിക്കേണ്ടതുണ്ട് - ആയിരക്കണക്കിന് ഭാഗങ്ങളുള്ള ഉപകരണത്തിന് ഇത് ഒരു വലിയ പ്രശ്നമായിരുന്നു. ഒടുവിൽ, പദ്ധതി ബ്രിട്ടീഷ് സർക്കാർ നിറുത്തലാക്കാൻ തീരുമാനിച്ചതോടെ പിരിച്ചുവിട്ടു. ബാബേജ് അനാലിറ്റിക്കൽ എൻജിനീയറിൻറെ പൂർത്തീകരണം പരാജയപ്പെടുത്തുന്നതിനെ രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല, കൂടുതൽ സങ്കീർണ്ണമായ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കാനും മറ്റാരെങ്കിലും കഴിയുന്നതിനേക്കാൾ വേഗത്തിൽ മുന്നോട്ട് പോകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും മാത്രമല്ല പ്രയാസങ്ങൾ. എന്നിരുന്നാലും, മകനായിരുന്ന ഹെൻറി ബാബേജ്, 1888-ൽ വിശകലനത്തിന്റെ എഞ്ചിൻറെ കമ്പ്യൂട്ടിംഗ് യൂണിറ്റിലെ (മിൽക്ക് ) ലളിതമായ ഒരു പതിപ്പ് പൂർത്തിയാക്കി. 1906-ൽ ടേബിളുകൾ കംപ്യൂട്ടിംഗിൽ ഉപയോഗിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

അനേകം കഴിവുകളു ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ സാർവ്വലൗകികമായവിവരനടപടി യന്ത്രങ്ങൾ ആണ്. ചര്ച്ച്-ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ് മുതൽ സൂപ്പർകമ്പ്യൂട്ടർ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ളNASa കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് മൂർസ് ലാ എന്ന് പേര് നൽകി.

കൈപ്പിടിയിലൊതുങ്ങുന്ന പി.ഡി.എ (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള സൂപ്പർ കമ്പ്യൂട്ടർ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, മൈക്രോപ്രോസസ്സർ (സൂക്ഷ്മാപഗ്രഥനി) അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.

കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും -സൂപ്പർകമ്പ്യൂട്ടറുകൾ - വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിൻഫ്രെയിമുകൾ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേർസണൽ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. യുദ്ധവിമാനങ്ങൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.

നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി. അതാണ്‌ നാം ഇൻഫർമേഷൻ യുഗത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയാൻ കാരണം.

കമ്പ്യൂട്ടർ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊന്നിലേക്ക് അയച്ച ആദ്യ സന്ദേശം LO എന്നായിരുന്നു.

കമ്പ്യൂട്ടർ സാക്ഷരതാ ദിനം

[തിരുത്തുക]

ഡിസംബർ 2 കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ലോകമെങ്ങും ആചരിക്കുന്നു.  ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനിയായ എൻ.ഐ.ഐ.ടിയാണ് കംപ്യൂട്ടർ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.[1]

ഇമെയിൽ തയ്യാറാക്കുക, ഇന്റർനെറ്റീലൂടെ വിവരങ്ങൾ ശേഖരിക്കുക, തുടങ്ങിയ അടിസഥാന കാര്യങ്ങളിൽ കഴിവുള്ളവരെയാണ് കമ്പ്യൂട്ടർ സാക്ഷരരായി വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലൂടെമാത്രം വിവരങ്ങൾ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.[2]

പ്രധാന ഇനം കമ്പ്യൂട്ടറുകൾ

[തിരുത്തുക]

അനുബന്ധ വിഷയങ്ങൾ

[തിരുത്തുക]

ഇതുംകൂടി കാണുക

[തിരുത്തുക]

പേർസണൽ കമ്പ്യൂട്ടറുകൾ

Wiktionary
Wiktionary
കമ്പ്യൂട്ടർ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിചൊല്ലുകളിലെ Computers എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

വർഗ്ഗംഗണനസഹായികൾ

  1. "World Computer Literacy Day".
  2. "ലോകകംപ്യൂട്ടർ സാക്ഷരത ദിനം".
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ&oldid=3992902" എന്ന താളിൽനിന്ന് ശേഖരിച്ചത്