ഗാഢത
ദൃശ്യരൂപം
(Concentration എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിരിക്കുന്ന ഒരു പദാർഥത്തിന്റെ അളവിനെയാണ് അതിന്റെ ഗാഢതയായി കണക്കാക്കുന്നത്. ഒരു ലായനിയുടെ ഗാഢത ഓരോ യൂണിറ്റ് വ്യാപ്തത്തിലും എത്രമാത്രം ലീനം അടങ്ങിയിരിക്കുന്നു എന്നതാണ്. യൂണിറ്റ് വ്യാപ്തത്തിൽ ലീനത്തിന്റെ അളവ് കൂടുതലാണെങ്കിൽ ഗാഢത കൂടിയ ലായനിയെനും ലീനത്തിന്റെ അളവ് കുറവാണെങ്കിൽ ഗാഢത കുറവാണെന്നും പറയാം. ജലീയ ലായനികളിൽ അവയുടെ ഗാഢത കുറയ്ക്കാൻ വേണ്ടി കൂടുതൽ ജലം ചേർക്കുകയാണ് ചെയ്യുന്നത്. നേർപ്പിച്ച ലായനികൾ എന്നാണിവ അറിയപ്പെടുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ പത്താം ക്ലാസ് സയൻസ് പാഠ പുസ്തകം