Jump to content

ഭരണഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Constitution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേർത്ത് പറയുന്ന പേരാണ് അതിന്റെ ഭരണഘടന. ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂടിച്ചേർത്തുവെയ്ക്കുമ്പോഴാണ്. ഈ തത്ത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളിൽ എഴുതിവെയ്ക്കപ്പെടുമ്പോൾ അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു ലിഖിത ഭരണഘടന എന്നുവിളിക്കുന്നു.

പരമാധികാര രാഷ്ട്രങ്ങൾ മുതൽ അന്താരാഷ്ട്ര സംഘടനകൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാത്ത സംഘടനകൾക്കുംവരെ ആ രാഷ്ട്രം അഥവാ സംഘടന എങ്ങനെ രൂപീകരിക്കപ്പെട്ടിരിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വിശദീകരിക്കുന്ന ഭരണഘടനയുണ്ടാകാം. ഒരു രാഷ്ട്രത്തിനുള്ളിൽ, ആ രാഷ്ട്രം കേന്ദ്രീകൃതമോ, ഫെഡറലോ ആയാലും ആ രാഷ്ട്രം അടസ്ഥാനപ്പെടുത്തുന്ന തത്ത്വങ്ങളും നിയമങ്ങൾ ആര് ആർക്കുവേണ്ടി നിർമ്മിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ അതിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കും. ചിലഭരണഘടനകൾ, പ്രത്യേകിച്ച് ലിഖിത ഭരണഘടനകൾ, രാഷ്ട്രത്തിന് പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനെതിരായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയാണ് പരമാധികാര രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ലിഖിതഭരണ ഘടന[1]. അതിൽ - 448 അനുച്ഛേദങ്ങളും 12 പട്ടികകളും 102 ഭേദഗതികളും ഉൾപ്പെട്ടിട്ടുള്ളതാണ്.

അവലംബം

[തിരുത്തുക]
  1. Pylee, M.V. (1997). India's Constitution. S. Chand & Co. p. 3. ISBN 812190403X.
"https://ml.wikipedia.org/w/index.php?title=ഭരണഘടന&oldid=2930263" എന്ന താളിൽനിന്ന് ശേഖരിച്ചത്