Jump to content

കുക്കികട്ടർ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cookiecutter shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Cookiecutter shark
side view of a slender brown shark with small fins and large green eyes, with a pencil alongside to show that it is of small size
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Chondrichthyes
Order: Squaliformes
Family: Dalatiidae
Genus: Isistius
Species:
I. brasiliensis
Binomial name
Isistius brasiliensis
(Quoy & Gaimard, 1824)
world map with blue areas scattered through the Atlantic, Indian, and Pacific Oceans, excluding the polar regions
Range of the cookiecutter shark
Synonyms

Isistius labialis Meng, Chu & Li, 1985
Leius ferox Kner, 1864
Scymnus brasiliensis Quoy & Gaimard, 1824
Scymnus torquatus Müller & Henle, 1839
Scymnus unicolor Müller & Henle, 1839
Squalus fulgens Bennett, 1840

വളരെ ചെറിയ ഇനം സ്രാവാണ് കുക്കികട്ടർ സ്രാവ് (ശാസ്ത്രീയനാമം: Isistius brasiliensis). ഒരു ബാഹ്യപരാദം കൂടിയായ ഈ സ്രാവ് മറ്റു വലിയ സ്രാവുകളുടെയും തിമിംഗിലത്തിന്റെയും ശരീരത്തിൽ കടിച്ചുതൂങ്ങുന്നു.

വൃത്താകൃതിയിലുള്ള വായും അതിൽ നിറയെ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. തവിട്ട്, ചാര നിറത്തിലോ ആ നിറങ്ങളുടെ കലർപ്പിലോ ആണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട വരയുള്ള കഴുത്തും നേർത്ത അരികുകളുള്ള ചിറകുകളുമാണ് ഇവയുടേത്. താഴത്തെ പല്ലുകൾ വലുതും ത്രികോണാകൃതിയിലുള്ളവയുമാണ്. തന്മൂലം ഇരയുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കുഴിഞ്ഞതും വൃത്താകൃതിയിലുമാണ്. അതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.

ആൺസ്രാവുകൾ 44 സെന്റീമീറ്ററും പെൺസ്രാവുകൾ 50 സെന്റീമീറ്ററും വരെ വലിപ്പം വയ്ക്കുന്നു[2]. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനമായ കുക്കികട്ടർ സ്രാവ് ഒറ്റപ്രസവത്തിൽ ആറോ ഏഴോ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു.

ജൈവദീപ്തി

[തിരുത്തുക]
a small shark lying belly-up, with a clear dark brown band around the throat
ഇരുണ്ട തൊണ്ടഭാഗം ഇരകളെ ആകർഷിക്കാനാണെന്ന് കരുതപ്പെടുന്നു.

സ്രാവുകൾക്കിടയിലെ ഏറ്റവും തീവ്രതയുള്ള ജൈവദീപ്തിയാണ് കുക്കികട്ടർ ഷാർക്കിന്റെ പച്ചനിറത്തിലുള്ള ജൈവദീപ്തി. ഇത് കുക്കികട്ടറിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതിനു ശേഷവും മൂന്നു മണിക്കൂർ വരെ നിലനിൽക്കുന്നതായി കണ്ടിട്ടുണ്ട്. [3][4][5] മുകളിൽ നിന്നുള്ള വെളിച്ചത്തിൽ തെളിയുന്ന നിഴൽരൂപത്തെ അവ്യക്തമാക്കിക്കൊണ്ട് ഉദരഭാഗത്ത് തെളിയുന്ന ജൈവദീപ്തി കൗണ്ടർ ഇല്ലൂമിനേഷനായി പ്രവർത്തിച്ച് ഇരപിടിയന്മാരിൽ നിന്ന് കുക്കി കട്ടറിനെ രക്ഷിക്കുന്നു. ഉദരഭാഗത്തുള്ള ഡെന്റിക്കിളുകൾക്ക് ചുറ്റുമായി വേർതിരിച്ചറിയാൻ പ്രയാസമുള്ള തരത്തിലാണ് സൂക്ഷ്മമായ ഫോട്ടോഫോറുകൾ വിന്യസിച്ചിട്ടുള്ളത്.[6] തൊണ്ടയ്ക്കിരുവശവും ഉള്ള തിളക്കമില്ലാത്ത ഭാഗം താഴെ നിന്ന് നോക്കുമ്പോൾ ചെറു മത്സ്യങ്ങളുടെ രൂപത്തോട് സാമ്യമുള്ളതാണ്. ഇത് ഇരകളെ ആകർഷിച്ച് അടുത്തേക്കെത്തിക്കുന്നതായും കരുതപ്പെടുന്നു.അങ്ങനെയാണെങ്കിൽ ജൈവദീപ്തിയുടെ വെളിച്ചം ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനും വെളിച്ചത്തിന്റെ അഭാവം ഇരയെ ആകർഷിക്കാനും ഉപയോഗിക്കുന്ന ഏക ജീവി കുക്കികട്ടർ ആണ്. [6][7]

അവലംബം

[തിരുത്തുക]
  1. Stevens, J. (2003). "Isistius brasiliensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved January 26, 2010. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. http://australianmuseum.net.au/Smalltooth-Cookiecutter-Shark-Isistius-brasiliensis
  3. Bright, M. (2000). The Private Life of Sharks: The Truth Behind the Myth. Stackpole Books. p. 215. ISBN 978-0-8117-2875-1.
  4. Hoar, W.S.; D.J. Randall; F.P. Conte (1969). Fish Physiology: Reproduction and Growth, Bioluminescence, Pigments, and Poisons. Academic Press. p. 385. ISBN 978-0-12-350403-6. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  5. Glenday, C., ed. (2013). Guinness World Records. Random House LLC. p. 63. ISBN 978-0345547118.
  6. 6.0 6.1 Widder, E.A. (November 1998). "A predatory use of counterillumination by the squaloid shark, Isistius brasiliensis". Environmental Biology of Fishes. 53 (3): 267–273. doi:10.1023/A:1007498915860.
  7. Milius, S. (August 1, 1998). Glow-in-the-dark shark has killer smudge Archived 2020-08-05 at the Wayback Machine. Science News. Retrieved on December 15, 2014.
"https://ml.wikipedia.org/w/index.php?title=കുക്കികട്ടർ_സ്രാവ്&oldid=3803065" എന്ന താളിൽനിന്ന് ശേഖരിച്ചത്