Jump to content

ക്രെഡിറ്റ് കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Credit Card എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ക്രെഡിറ്റ് കാർഡിന്റെ മുൻ വശം (മാതൃക):
  1. Issuing Bank Logo
  2. EMV chip (only on "smart cards")
  3. Hologram
  4. Card number
  5. Card Network Logo
  6. Expiration Date
  7. Card Holder Name
  8. Contactless Chip
ഒരു ക്രെഡിറ്റ് കാർഡിന്റെ പിൻ വശം (മാതൃക):

പണമിടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കുകൾ ഉപഭോക്താക്കൾക്കു നൽകുന്ന പ്ലാസ്സ്റ്റിക്കിനാൽ നിർമ്മിതമായ കാർഡാണ് ക്രെഡിറ്റ് കാർഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. പണം കൈവശം സൂക്ഷിക്കണ്ട എന്നതാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്ന പ്രധാന സൗകര്യം. പതിനഞ്ചു മുതൽ അൻപതു ദിവസം വരെ കടമായാണ് ബാങ്കുകൾ പണം നൽകുന്നത്. കാർഡ് അക്കൗണ്ടിൽ അനുവദിച്ചിരിക്കുന്ന ക്യാഷ് ലിമിറ്റിൽ നിന്നും പണം എ.റ്റി.എം.-ൽ നിന്നും പിൻ‌വലിക്കുവാനും സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ അടച്ചില്ലെങ്കിൽ ബാങ്കുകൾ പലിശ ഈടാക്കുന്നതാണ്. ക്രെഡിറ്റ് കാർഡിന്റെ അതേ രൂപത്തിൽ ബാങ്കുകൾ ഇപ്പോൾ ഡെബിറ്റ് കാർഡുകളും,ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. കാർഡിന്റെ മുൻപുവശത്തായി കാണുന്ന പതിനാറക്കങ്ങളാണ് ഉപഭോക്താവിന്റെ ബാങ്കിലെ അക്കൗണ്ട് നമ്പർ. കാർഡിന്റെ ഉപയോഗകാലാവധിയും മുൻപുവശത്തായി കാണാം. ഈ കാലാവധിക്കുള്ളിൽ മാത്രമേ കാർഡ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. കാലാവധി കഴിയുമ്പോൾ ബാങ്കുകൾ പുതിയ കാർഡുകൾ അയച്ചു നൽകുകയും ചെയ്യും.

പ്രത്യേകതരം ഉപകരണത്തിലാണ്‌ വ്യാപാര സ്ഥാപനങ്ങളിൽ ഈ കാർഡുകൾ ചാർജ്ജ് ചെയ്യുന്നത്. ചിലതരം കാർഡുകൾ ഉപയോഗിക്കുമ്പോൾ രഹസ്യകോഡുകളും നൽകേണ്ടി വരും.ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്‌ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്കു ലോകത്താകമാനമുള്ള ലക്ഷക്കണക്കിനു വ്യാപാര സ്ഥാപനങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നതാണ്.

സ്വീഡനിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മാത്രം പ്രവർത്തിപ്പിക്കുന്ന ആളില്ലാത്ത ഒരു ഡീസൽ പമ്പ്

കാർഡിന്റെ വലിപ്പം

[തിരുത്തുക]

3.370 × 2.125 ഇഞ്ചാണ് സാധാരണ കാർഡുകളുടെ വലിപ്പം. ഇതിലും ചെറിയ കാർഡുകളും ഇപ്പോൾ നിലവിലുണ്ട്.

ഇതും കൂടി കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രെഡിറ്റ്_കാർഡ്&oldid=3179995" എന്ന താളിൽനിന്ന് ശേഖരിച്ചത്