കൊമ്പൻ ശരപ്പക്ഷി
കൊമ്പൻ ശരപ്പക്ഷി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. coronata
|
Binomial name | |
Hemiprocne coronata (Tickell, 1833)
|
കൊമ്പൻ ശരപ്പക്ഷി (Hemiprocne coronata) [2] [3][4][5] ഇംഗ്ലിഷിലെ പേര് Crested Treeswift എന്നാണ്. ഇവയെ തെക്കു കിഴക്കൻ ഏഷ്യ കഴിഞ്ഞാൽ ആസ്ത്രേലിയയിലാണ് കാണുക. ഇന്ത്യൻ ഉപഭൂഖണ്ഡം തൊട്ട് തായ്ലന്റ് വരെ കാണുന്നു.
ആർദ്ര നിത്യ ഹരിത വനങ്ങൾ ഒഴിവാക്കുന്ന ഈ പക്ഷികൾ, സാന്ദ്രത കുറഞ്ഞവനങ്ങളിലാണ് കൂടുതൽ കാണുന്നത്.[6]
ശരപ്പക്ഷികൾ വിശ്രമിക്കാതെ മാസങ്ങളോളം പറന്നു കൊണ്ടിരിക്കുന്നവയാണ്. കൊമ്പൻ ശരപ്പക്ഷി ഇടയ്ക്കിടെ മരങ്ങളിൽ വിശ്രമിക്കുന്നു. ഭാരതത്തിൽ കാണുന്നവയിൽ ഇടയ്ക്കിടെ വിശ്രമിക്കുന്ന ഏക ശരപ്പക്ഷിയാണ്, കൊമ്പൻ ശരപ്പക്ഷി.[6]
രൂപവിവരണം
[തിരുത്തുക]23 സെ.മീ നീളമുണ്ട്. മുകളിൽ ചാര നിറവും അടിയിൽ വെള്ളയുമാണ്. തലയിൽ ശിഖപോലുള്ള തൂവലുകളുണ്ട്. ഫോർക്കു പോലുള്ള വാലുണ്ട്. തത്തയുടേതിന് സമാനമായ വാൽ മരക്കൊമ്പിൽ നിവർന്നിരിക്കുമ്പോൾ പ്രകടമാണ് . മറ്റു ശരപക്ഷികളിൽ നിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ഘടകം ഈ വാലാണ്. മുകൾ വശം പച്ച കലർന്ന ചാരനിറം. അടിവശം നരച്ച വെള്ള നിറം. പൂവന്റെ കൊക്കിനും കണ്ണിനും ഇടയിൽ കറുത്ത നിറമുണ്ട്. താടി, തൊണ്ട, മുഖത്തിന്റെ വശങ്ങളിളം തവിട്ടു നിറമാണ്.[7] പെണ്ണിന്റെ മുഖത്തെവിടെയും തവിട്ടുനിറമില്ല. ചാരനിറം കലർന്ന കറുത്ത കർണാവരണ തൂവലുകൾ, എന്നിവയും മീശപോലെ വെളുത്ത പട്ടയും പെൺപക്ഷിയ്ക്കുണ്ട്.
ശബ്ദം
[തിരുത്തുക]ഇവയുടെ ശബ്ദം ചില പരുന്തു വർഗക്കാരുടേതിന് സമാനമാണ് . കീ -ക്വീ എന്ന ഈ ശബ്ദം പാറക്കലിനിടയിൽ പുറപ്പെടുവിക്കുന്നു . വിശ്രമിക്കുമ്പോൾ പുറപ്പെടിവിക്കുന്ന ശബ്ദത്തിൽ കിപ് ...കീ ...കെപ് എന്നീ സ്വരങ്ങൾ കേൾക്കാം.
ഭക്ഷണരീതി
[തിരുത്തുക]പറക്കലിനിടയിലാണ് ഇവ കീടങ്ങളെ വേട്ടയാടുന്നു. വനത്തിലെ വൃക്ഷത്തലപ്പുകൾക്കു മുകളിലും ഇലച്ചാർത്തുകളില്ലാത്ത പ്രദേശങ്ങളിലും ഉയർന്ന ഇരിപ്പിടങ്ങളിൽനിന്നു ഉള്ള നീണ്ട പറക്കലുകൾക്കിടയിലാണ് ഇവ വേട്ടയാടുന്നത് , ഉയർന്ന ഇലകൾ ഇല്ലാത്ത മരക്കൊമ്പുകളിലാണ് വിശ്രമിക്കുന്നത്. സന്ധ്യ സമയങ്ങളിൽ കൂടുതൽ സജീവമാകുന്ന ഇവയുടെ കൂട്ടത്തിൽ 6 മുതൽ 12 വരെ പക്ഷികൾ കാണപ്പെടുന്നു.
സ്വഭാവം
[തിരുത്തുക]1300 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആർദ്ര നിത്യഹരിത വനങ്ങൾ പൂർണമായും ഒഴിവാക്കുന്നു . ഇലച്ചാർത്തുകൾക്കു പുറത്തുള്ള തുറന്ന ഇരിപ്പിടങ്ങളാണ് ഇവക്കു പ്രിയം . ദേശാടനം ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടില്ല .
പ്രജനനം
[തിരുത്തുക]ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനനം . ഒരു നിശ്ചിത പ്രദേശത്തു അനേകം ജോഡികൾ കൂടൊരുക്കുന്നു. പുറത്തേക്കു നിൽക്കുന്ന മരക്കമ്പുകളിൽ ഒട്ടിച്ചിവച്ച പോലെയുള്ള ചെറിയ കൂടാണ് ഉണ്ടാക്കുക. കട്ടിയായ ഉമിനീരിൽ തീർത്ത കൂടിനു അപൂർണമായ ഒരു താലിക്കയുടെ രൂപമാണ് . മരത്തൊലിയുടെ ചെറിയ പാളികൾ , തൂവലുകൾ മുതലായവ കൂടുകൾ ഇണക്കി ചേർക്കാൻ ഉപയോഗിക്കുന്നു . തുറന്ന ഇലച്ചാർത്തുകൾക്കിടയിലെ കുറഞ്ഞ പച്ചകൊമ്പാണ് കൂടൊരുക്കാൻ തിരഞ്ഞെടുക്കാറുള്ളത്.
നീല കലർന്ന ചാര നിറത്തിലുള്ള ഒരു മുട്ടയാണ് ഇടുന്നത്. ആണും പെന്നും മാറി മാറി അടയിരിക്കും.
ചിത്രശാല
[തിരുത്തുക]-
പൂവനും പിടയും കവൽ വന്യജീവി സങ്കേതത്തിൽ,ഇന്ത്യ.
-
പൂവനും പിടയും കവൽ വന്യജീവി സങ്കേതത്തിൽ,ഇന്ത്യ.
അവലംബം
[തിരുത്തുക]- ↑ "Hemiprocne coronata". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 പ്രവീൺ. ജെ പേജ്39- കൂട് മാസിക, ഫെബ്രുവരി 1917
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;test1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- Swifts by Chantler and Driessens, ISBN 1-873403-83-6