ക്രോട്ടൻ
ക്രോട്ടൻ | |
---|---|
നീർവാളം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Croton |
Sections | |
see text | |
Synonyms[1] | |
|
യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ക്രോട്ടൻ (Croton). ഈ ജനുസിനെപ്പറ്റി വിവരണം നൽകിയതും യൂറോപ്പിലേക്ക് അവയെ കൊണ്ടുവരികയും ചെയ്തതും ജോർജ് എബെർഹാന്റ് റുംഫിയസ് ആണ്. (യൂഫോർബിയേസീയിലെ തന്നെ കളർച്ചെടികളായ Codiaeum variegatum. എന്നവയും ക്രോട്ടൻ എന്ന് അറിയപ്പെടുന്നുണ്ട്.) ഈ ജനുസിന്റെ പേരു വന്നത് ഗ്രീക്കുഭാഷയിലെ κρότος (krótos) എന്ന വാക്കിൽ നിന്നാണ്. ഇതിനർത്ഥം "tick(പട്ടുണ്ണി)" എന്നാണ്. ചില സ്പീഷിസുകളിലെ വിത്തിന്റെ ആകൃതിയുമായി അതിനുള്ള സാമ്യം നിമിത്തമാണിത്.[2]
വിവരണം
[തിരുത്തുക]കുറ്റിച്ചെടികൾ മുതൽ മരങ്ങൾ വരെ ഇതിൽ കാണപ്പെടുന്നുണ്ട്.[3] ഈ ജനുസിലെ പ്രസിദ്ധമായ ഒരു സ്പീഷിസ് ആണ് തെക്കുകിഴക്കേഷ്യ തദ്ദേശവാസിയായ നീർവാളം. Cristóbal Acosta ക്രിസ്റ്റോബാൽ അക്കോസ്റ്റയാണ് 1578 -ൽ ഈ ചെടിയെപ്പറ്റി lignum pavanae എന്ന പേരിൽ ആദ്യമായി യൂറോപ്പിൽ അറിവുകൊടുത്തത്. ഇതിന്റെ വിത്തിൽ നിന്നും വേർതിഉരിക്കുന്ന നാട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ വയറിളക്കാനുള്ള അതിശക്തിയുള്ള ഒരു മരുന്നാണ്. ഇക്കാലത്ത് ഇതിനെ സുരക്ഷിതമായ രീതിയായി കണക്കാക്കാറില്ല.
പേരു വന്ന വഴി
[തിരുത്തുക]ഉപയോഗങ്ങൾ
[തിരുത്തുക]നാടൻ ഉപയോഗങ്ങൾ
[തിരുത്തുക]നീർവാളത്തിന്റെ എണ്ണ ചൈനയിലെ നാട്ടുവൈദ്യത്തിൽ മലബന്ധത്തിനെതിരെ ഉപയോഗിക്കാറുണ്ട്.[4]
ഭക്ഷ്യാവശ്യത്തിന്
[തിരുത്തുക]ചില മധ്യങ്ങൾക്ക് രുചി നൽകാൻ ക്രോട്ടൻ യുലുടേറിയ ഉപയോഗിക്കുന്നു.[5]
ജൈവ ഇന്ധനമായി
[തിരുത്തുക]ജട്രോഫയേക്കാൾ ജൈവഇന്ധനം ചില ക്രോട്ടൻ സ്പീഷിസുകളിൽ നിന്നും ലഭിക്കുമെന്ന് കെനിയയിൽ നടന്ന പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.[6] ജട്രോഫയിൽ നിന്നു ഒരു ലിറ്റർ എണ്ണ ലഭിക്കുന്നതിന് ഏതാണ്ട് 2000 ലിറ്റർ ജലം വേണ്ടിവരുന്നുണ്ടെന്നാണ് കെനിയയിൽനിന്നുമുള്ള കണക്കുകൾ കാണിക്കുന്നത്. എന്നാൽ കാട്ടിൽ വളരുന്ന ക്രോട്ടൻ മരങ്ങളുടെ ഒരു കിലോ വിത്തിൽ നിന്നും 350 മില്ലീലിറ്റർ എൺന കിട്ടുമത്രേ.
പാരിസ്ഥിതികം
[തിരുത്തുക]ചില ശലഭ ലാർവകൾ ക്രോട്ടൻ സ്പീഷിസിലെ ചെടികളുടെ ഇലകൾ ഭക്ഷണമാക്കാറുണ്ട്. Schinia citrinellus എന്ന നിശാശലഭം ക്രോട്ടൻ ഇലകളേ തിന്നാറുള്ളൂ.
വിതരണം
[തിരുത്തുക]കൂടുതലായും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ കാണുന്നത്.[7] മഡഗാസ്കറിലെ സപുഷ്പികളിലെw ഏറ്റവും ഗഹനമായ സ്പീഷിസുകളിൽ ഒന്ന് ക്രോട്ടന്റേതാണ്. അവിടെയുള്ള ക്രോട്ടനുകളിൽ 150 -തോളം സ്പീഷിസുകൾ തദ്ദേശീയമാണ്.[8]
മുൻപ് ഈ ജനുസിൽ ഉണ്ടായിരുന്നവ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "World Checklist of Selected Plant Families". Retrieved February 28, 2015.
- ↑ Gledhill, D. (2008). The Names of Plants (4 ed.). Cambridge University Press. p. 126. ISBN 978-0-521-86645-3.
- ↑ "Department of Botany, University of Wisconsin-Madison: Croton Research Network". Archived from the original on 2016-03-17. Retrieved 2016-11-26.
- ↑ Raintree Nutrition, Database Entry: Sangre de Grado
- ↑ http://www.yourdictionary.com/cascarilla
- ↑
{{cite web}}
: Empty citation (help) - ↑ Croton L., USDA PLANTS
- ↑ Schatz, G. E. (2001). Generic tree flora of Madagascar. Royal Botanic Gardens, Kew & Missouri Botanical Garden, St. Louis.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- USDA Plants Profile for Croton (croton)
- Croton Research Network Archived 2017-04-09 at the Wayback Machine.
- A Modern Herbal--Croton
- Media related to Croton (plant) at Wikimedia Commons
- Croton (plant) എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.