Jump to content

ദാദായിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാദാ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. ട്രിസ്റ്റൻ സ്സാരാ എഡിറ്റ് ചെയ്തത്. സൂറിച്ച്, 1917.

ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സർലാന്റിലെ സൂറിച്ചിൽ ആരംഭിച്ച് 1916 മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തിൽ സാഹിത്യം, കവിത, ദൃശ്യ കലകൾ, കലാസിദ്ധാന്തങ്ങൾ (aesthetics), കലാവിശ്വാസസംഹിതകൾ, നാടകം, ഗ്രാഫിക് ഡിസൈൻ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആർട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളിൽ നിറഞ്ഞു. സർ‌റിയലിസം, പോപ്പ് ആർട്ട്, ഫ്ലക്സസ് തുടങ്ങിയ പിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.

"https://ml.wikipedia.org/w/index.php?title=ദാദായിസം&oldid=3452197" എന്ന താളിൽനിന്ന് ശേഖരിച്ചത്