Jump to content

ദമയന്തി ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Damayanti Joshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദമയന്തി ജോഷി
പ്രമാണം:Damayanti Joshi dancer.jpg
ദമയന്തി ജോഷി
ജനനം(1928-09-05)5 സെപ്റ്റംബർ 1928
മുംബൈ, ഇന്ത്യ
മരണം19 സെപ്റ്റംബർ 2004(2004-09-19) (പ്രായം 76)
മുംബൈ, ഇന്ത്യ
തൊഴിൽനർത്തകി, നൃത്തസംവിധായിക
നൃത്തംകഥക്

ഒരു കഥക് നർത്തകിയാണ് ദമയന്തി ജോഷി.[1] ഇന്ത്യയിലും വിദേശത്തുമായി ധാരാളം പരിപാടികൾ അവതരിപ്പിച്ചുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1928 സെപ്റ്റംബർ 5ന് മുംബൈയിൽ ജനിച്ചു.[2][3] മുംബൈയിലെ ശ്രീ രാജരാജേശ്വരി നാട്യകലാ മന്ദിറിലെ ആദ്യകാല വിദ്യാർത്ഥികളിലൊരാളായിരുന്നു. ടി.കെ. മഹാലിംഗത്തിൽ നിന്നും ഭരതനാട്യം പഠിച്ചു തുടങ്ങി.[4] സീതാറാം പ്രസാദ്, അച്ഛാൻ മഹാരാജ്, ലച്ചു മഹാരാജ്, ശംഭു മഹാരാജ് എന്നിവരിൽ നിന്നും കഥക് അഭ്യസിച്ചു. 1960ൽ മുംബൈയിൽ സ്വന്തമായി നൃത്ത വിദ്യാലയം ആരംഭിച്ചു. ഇന്ദിരാ കലാ വിശ്വിവിദ്യാലയ, ലക്നൗവിലെ കഥക് കേന്ദ്ര[5] എന്നിവിടങ്ങളിൽ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. ഭാരത സർക്കാർ 1971ൽ കഥക് നൃത്തത്തെക്കുറിച്ച് നിർമിച്ച ഡോക്യുമെന്ററിയിൽ അഭിനയിച്ചിരുന്നു. 1973ൽ ഹുകുമത് സരിൻ ദമയന്തി ജോഷി എന്ന പേരിൽ ഒരു ചലച്ചിത്രവും നിർമ്മിച്ചിരുന്നു. 2004 സെപ്റ്റംബർ 19ന് മുംബൈയിലെ ദാദറിൽ അന്തരിച്ചു.[6]

കൃതികൾ

[തിരുത്തുക]
  • മദമേ മേനക, പ്രസാധകർ: കേന്ദ്ര സംഗീതനാടക അക്കാദമി, 1989
  • റീ ഡിസ്കവറിംഗ് ഇന്ത്യ പ്രസാധകർ: കോസ്മോ പബ്ലിക്കേഷൻസ്, 1990

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (1970)
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം (1968)

അവലംബം

[തിരുത്തുക]
  1. https://books.google.co.in/books?id=oPOQf26l-PEC&pg=PA453&dq=%22Damayanti+Joshi%22+-inpublisher:icon&lr=&cd=12&redir_esc=y#v=onepage&q=%22Damayanti%20Joshi%22%20-inpublisher%3Aicon&f=false
  2. https://books.google.co.in/books?id=qkbRAAAAMAAJ&q=%22Damayanti+Joshi%22+-inpublisher:icon&dq=%22Damayanti+Joshi%22+-inpublisher:icon&lr=&cd=37&redir_esc=y
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-14. Retrieved 2010-04-14.
  4. http://www.thehindu.com/thehindu/fr/2003/01/03/stories/2003010301520800.htm
  5. http://www.hinduonnet.com/thehindu/mag/2005/09/18/stories/2005091800360500.htm[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-03-25. Retrieved 2018-04-21.
"https://ml.wikipedia.org/w/index.php?title=ദമയന്തി_ജോഷി&oldid=3654658" എന്ന താളിൽനിന്ന് ശേഖരിച്ചത്