Jump to content

ദേശീയ മുർപോക്ക് ദ്രാവിഡ കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Desiya Murpokku Dravida Kazhagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദേശീയ മുർപോക്ക് ദ്രാവിഡ കഴകം
தேசிய முற்போக்கு திராவிடக் கழகம்
ചെയർപേഴ്സൺവിജയകാന്ത്
രൂപീകരിക്കപ്പെട്ടത്2005
മുഖ്യകാര്യാലയംകോയമ്പേട്‌, ചെന്നൈ
പ്രത്യയശാസ്‌ത്രംസോഷ്യാൽ ഡോമേക്രറ്റ്
സഖ്യംഎൻ.ഡി.എ 2014
സീറ്റുകൾ
20 / 234
വെബ്സൈറ്റ്
www.dmdkparty.com

2005 സെപ്റ്റംബർ 14 ന് മധുരയിൽ പ്രാദേശിക ദ്രാവിഡ കക്ഷികൾക്കൊപ്പം തമിഴ് ചലച്ചിത്ര നടനായ വിജയകാന്ത് സ്ഥാപിച്ച ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ് ദേശിയ മുർക്കോക്ക് ദ്രാവിഡ കഴകം' (ഡി.എം.ഡി.കെ). ചെന്നൈയിലെ കോയമ്പേട്ടിൽ ആണ് പാർട്ടി ഓഫീസ്.

തെരഞ്ഞടുപ്പിൽ

[തിരുത്തുക]

2006ൽ നടന്ന തമിഴ്നാടിലെ നിയാമസാഭ തെരഞ്ഞടുപ്പിൽ മുഴുവൻ സിറ്റിലും പാർട്ടി സ്ഥനാർത്തിയെ നിർത്തി എന്നൽ അരും തന്നെ വിജയിച്ചില്ല.ഈ തെരഞ്ഞടുപ്പിൽ 10% വോട്ട് നോടി .

രൂപീകരണം

[തിരുത്തുക]

2005 ൽ മധുരയിലാണ് വിജയകാന്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന വിവരം പ്രഖ്യാപിച്ചത്.2006 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 234സീറ്റുകളിലും മത്സരിച്ചു കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്കുള്ള പാർട്ടിയുടെ അരങ്ങേറ്റം. വിജയകാന്ത് ഒഴിച്ചുള്ള ബാക്കി 233പേരും തോറ്റെങ്കിലും മൊത്തം പോൾ ചെയ്ത വോട്ടിന്റെ പത്ത് ശതമാനം കീശയിലാക്കി. അതുവഴി ഡി.എം.കെ യുടെ ദയനീയ തോല്വിക്കു പിമ്പിൽ ഡി.എം.ഡി.കെ ഘടകമാണെന്ന് വിലയിരുത്തപ്പെട്ടു.

നിയമസഭാതിരഞ്ഞെടുപ്പ്-2011

[തിരുത്തുക]

2011ലെ നിയമ സഭാതിരഞ്ഞെടുപ്പിൽ ജയലളിതയുമായി ധാരണയുണ്ടാക്കി 41 മൻഡലങ്ങളിൽ മത്സരിച്ച വിജയകാന്ത് 29പേരെ നിയമസഭയിൽ എത്തിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്-2014

[തിരുത്തുക]

2014ലെ ലോക് സഭാതിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമാണ് ഡി.എം.ഡി.കെ.14 സീറ്റുകളിൽ മത്സരിക്കുന്ന ഡി.എം.ഡി.കെയാണ് തമിഴ്നാട്ടിലെ എൻ.ഡി.എ മുന്നണിയിലെ ഏറ്റവും വലിയ കക്ഷി.