ജെർബോവകൾ
ജെർബോവകൾ | |
---|---|
Jaculus orientalis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | Dipodoidea
|
Family: | Dipodidae Fischer de Waldheim, 1817
|
Subfamilies | |
Allactaginae |
അതിവേഗത്തിൽ മരുഭൂമിയിലൂടെ ചാടിച്ചാടി നടക്കുന്ന കൊച്ചുജീവികളാണ് ജെർബോവകൾ. നടക്കാൻ ബുദ്ധിമുട്ടുള്ള കുഞ്ഞൻ ജീവികളാണിവ. പിൻകാലുകളിലൂന്നി മുകളിലേക്കും വശങ്ങളിലേക്കും ചാടി വളഞ്ഞുപുളഞ്ഞാണ് ഇവറ്റകളുടെ സഞ്ചാരം. കാലിന്നടിയിൽ സ്പ്രിങ് വച്ച പോലെയുള്ള ചലനമാണ് ഇവയുടേത്.
Euchreutes naso എന്ന് ശാസ്ത്രനാമമുള്ള ഈ ജീവികൾ എലിവർഗ്ഗത്തിൽപ്പെടുന്നു. കാഴ്ചയിൽ ഓമനത്തമുള്ള രൂപമാണിവർക്ക്.മനുഷ്യന്റെ ഉള്ളം കയ്യിലൊതുക്കാവുന്ന വലിപ്പം. പിൻ കാലുകൾക്ക് മുൻ കാലുകളേക്കാൾ നാലിരട്ടിയിലേറെ നീളമുണ്ട്. വാലിനും ചെവിക്കും അസാധാരണമായ വലിപ്പമുണ്ട്. ചെറുതെങ്കിലും ഈ കാരണങ്ങൾ കൊണ്ട് സാധാരണ ജീവികൾക്കു വേണ്ടതിനെക്കാളും ഊർജ്ജം ആവശ്യമുണ്ട് ജെർബോവകൾക്ക് സഞ്ചരിക്കാൻ. ആഫ്രിക്കയിലെയും ഏഷ്യയിലെയും മരുഭൂമികളിലാണ് ഇവയെ കണ്ടു വരുന്നത്.
ലോകത്തുടനീളം ആകെ 33 ഇനം ജെർബോവകൾ ഉണ്ടെന്ന് കരുതുന്നു. ഇവയിൽ ലോങ് ഇയേർഡ് ജെർബോവയ്ക്കാണ് ഏറ്റവും വിചിത്രമായ ആകൃതിയുള്ളത്.ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ശരീരത്തിന്റെ മൂന്നിൽ രണ്ട് വലിപ്പമുള്ള ചെവിയാണ്. ചെറിയ ജീവികളിൽ ഇത്ര വലിയ ചെവിയുള്ളവ വേറെ ഉണ്ടാവില്ല.
വെള്ളം കുടിക്കാത്ത ജീവികളാണ് ജെർബോവകൾ. ഇവയ്ക്കാവശ്യമായ ജലാംശം ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുക. ചെറു കീടങ്ങളും ചെടികളുമാണ് ഇവയുടെ പ്രധാന ആഹാരം. മനുഷ്യന് ഈ ജീവികളെക്കുറിച്ച് പരിമിതമായ അറിവേയുള്ളു.ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്.
ജെർബോവകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രിട്ടൻ രണ്ടാം ലോക മഹായുദ്ധത്തിൽ വടക്കേ ആഫ്രിക്കയിലെ തങ്ങളുടെ സേനാവിഭാഗങ്ങളിലൊന്നിന് 'ഡെസേർട്ട് റാറ്റ്സ്' എന്നു പേരിട്ടു. മാത്രമല്ല, സൈനികരുടെ കുപ്പായത്തിൽ ജെർബോവകളുടെ ചിത്രം പതിച്ചു വയ്ക്കുകയും ചെയ്തു.
- ↑ Qian Li; Yan-Xin Gong; Yuan-Qing Wang (2016). "New dipodid rodents from the Late Eocene of Erden Obo (Nei Mongol, China)". Historical Biology: An International Journal of Paleobiology. in press. doi:10.1080/08912963.2016.1232406.