ജാങ്കോ
Original author(s) | Adrian Holovaty, Simon Willison |
---|---|
വികസിപ്പിച്ചത് | Django Software Foundation[1] |
ആദ്യപതിപ്പ് | 21 ജൂലൈ 2005[2] |
റെപോസിറ്ററി | |
ഭാഷ | Python[1] |
വലുപ്പം | 8.9 MB[3] |
തരം | Web framework[1] |
അനുമതിപത്രം | 3-clause BSD[4] |
വെബ്സൈറ്റ് | www |
പൈത്തൺ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുള്ള ഒരു വെബ്ബ് ഫ്രെയിം വർക്കാണ് ജാങ്കോ[5]. ഇത് മോഡൽ-ടെംപ്ലേറ്റ്-വ്യൂസ് ആർക്കിടെക്ചറൽ പാറ്റേൺ അടിസ്ഥാനമാക്കിയുള്ളതാണ്. അമേരിക്കയിലെ വേൾഡ് കമ്പനി എന്ന പത്രസ്ഥാപനം അവരുടെ വാർത്താധിഷ്ഠിത വെബ്സൈറ്റുകൾ നിർമ്മിക്കാനായിട്ടാണ് ജാങ്കോ നിർമ്മിച്ചത്. ഇത് 2005-ൽ ബിഎസ്ഡി അനുമതി പത്രം പ്രകാരം പുറത്തിറക്കി. ജീൻ ജാങ്കോ റെയിൻഹാർഡ് എന്ന ഗിറ്റാർ വായനക്കാരന്റെ പേരിനെ അടിസ്ഥാനമാക്കിയാണ് ഇതിന് നാമകരണം നൽകിയിരിക്കുന്നത്. 2008-ൽ രൂപം കൊണ്ട ജാങ്കോ 501(c)(3) പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യുഎസിൽ സ്ഥാപിതമായ ഒരു സ്വതന്ത്ര സംഘടനയാണിത്. സോഫ്റ്റ്വേർ ഫൌണ്ടേഷനാണ് ഇത് പരിപാലിക്കുന്നത്[6][7].
ഡാറ്റാബേസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുക എന്നതാണ് ജാങ്കോയുടെ പ്രധാന ലക്ഷ്യം. പ്രോഗ്രാം ഘടകങ്ങളുടെ പുനരുപയോഗവും പ്ലഗബിലിറ്റി (ഉടൻ പ്രവർത്തനസജ്ജമാവൽ) യും കുറവ് കോഡും ഉറപ്പ് വരുത്തുന്നു. പ്രധാനമായും 'സ്വയം ആവർത്തിക്കരുത്' എന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്നു. ക്രമീകരണങ്ങൾക്കും ഡാറ്റ മോഡലുകൾക്കുമുൾപ്പെടെ പ്രോഗ്രാമിൽ മുഴുവനായും പൈത്തൺ ഉപയോഗിച്ചിട്ടുണ്ട്. വായിക്കാനും, പുതുക്കാനും, നീക്കം ചെയ്യാനുമുള്ള ഒരു അഡ്മിൻ ഇന്റർഫേസും ജാങ്കോ നൽകുന്നുണ്ട്. അഡ്മിൻ മോഡൽ വഴി അതിനെ ക്രമീകരിക്കാനുമാകും.
പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവീസ്[8], ഇൻസ്റ്റാഗ്രാം [9], മോസില്ല[10], ദി വാഷിംഗ്ടൺ ടൈംസ്[11], ഡിസ്കസ് [12], ബിറ്റ്ബക്കറ്റ് [13], നെക്സ്റ്റ് ഡോർ [14], ക്ലബ്ബ്ഹൗസ് എന്നിവ ജാങ്കോ ഉപയോഗിക്കുന്ന അറിയപ്പെടുന്ന സൈറ്റുകളുടെ പട്ടികയിൽപ്പെടുന്നു. പിൻട്രസ്റ്റിൽ[15]ആദ്യം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഫ്ലാസ്കിലേക്ക് [16] മാറി.
ചരിത്രം
[തിരുത്തുക]ജാങ്കോ 2003-ലാണ് നിർമ്മിക്കപ്പെടുന്നത്. ലോറൻസ് ജേണൽ എന്ന പത്രത്തിലെ ജോലിക്കാരായ അഡ്രിയാൻ ഹോലോവറ്റിയും സിമോൺ വിൽസണും പൈത്തൺ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ എഴുതിത്തുടങ്ങി. 2005 ൽ ഇത് ബിഎസ്ഡി അനുമതിപത്രത്തിൽ പുറത്തിറക്കി. 2008-ൽ പ്രശസ്ത ഗിറ്റാറിസ്റ്റായ ജാങ്കോ റെയിൻഹാർഡിന്റെ സ്മരണാർഥം ഫ്രേം വർക്കിന് ജാങ്കോ എന്ന പേര് നൽകി.[17] 2008 ൽ പുതുതായി രൂപപ്പെട്ട ജാങ്കോ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ എന്ന സംഘടന ജാങ്കോ ഭാവിയിൽ പരിപാലിക്കും എന്ന് പ്രഖ്യാപിച്ചു.[18]
2008 ജൂണിൽ, പുതുതായി രൂപീകരിച്ച ജാംഗോ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ (DSF) ഭാവിയിൽ ജാങ്കോയെ പരിപാലിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.[19]
ഫീച്ചറുകൾ
[തിരുത്തുക]കമ്പോണന്റ്സ്
[തിരുത്തുക]എച്ച്ടിടിപി പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന ഒബ്ജക്റ്റുകളെ "വ്യൂസ്" എന്ന് വിളിക്കുന്നത് പോലെ ജാംഗോയ്ക്ക് അതിൻ്റേതായ നിബന്ധനകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും[6], ജാംഗോയുടെ പ്രധാന ഘടന ഇപ്പോഴും എംവിസി (മോഡൽ-വ്യൂ-കൺട്രോളർ) ആർക്കിടെക്ചർ പിന്തുടരുന്നു[7]. പൈത്തൺ ക്ലാസുകളെ ഡാറ്റാബേസ് ടേബിളുകളിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ഒബ്ജക്റ്റ്-റിലേഷണൽ മാപ്പർ (ORM) ആണ് മോഡൽ, ഇത് ഡാറ്റ മാനേജ്മെൻ്റ് എളുപ്പമാക്കുന്നു. വ്യൂ എന്നത് എച്ച്ടിടിപി റിക്വസ്റ്റുകൾ പ്രോസസ്സ് ചെയ്യുകയും ഉപയോക്താക്കളെ ഡാറ്റാകൾ കാണിക്കാൻ ടെംപ്ലേറ്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. കൺട്രോളർ എന്നത് ഇൻകമിംഗ് വെബ് അഡ്രസ്സുകളെ ശരിയായ പ്രവർത്തനവുമായി പൊരുത്തപ്പെടുത്തുകയും ശരിയായ പേജ് കാണിക്കാൻ ആപ്പിനെ നയിക്കുകയും ചെയ്യുന്ന ഒരു യുആർഎൽ ഡിസ്പാച്ചറാണ്. വെബ് ഡെവലപ്മെൻ്റിൽ എല്ലാം ഓർഗനൈസുചെയ്ത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ സജ്ജീകരണം സഹായിക്കുന്നു.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Django Project home page
- How to run Django on Lighttpd with FastCGI Archived 2010-10-09 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "django/README". GitHub. Retrieved 8 September 2020.
- ↑ "Django FAQ". Retrieved 27 March 2019.
- ↑ "Django Download". Retrieved 7 August 2020.
- ↑ "django/LICENSE". GitHub. Retrieved 8 September 2020.
- ↑ "FAQ: General - Django documentation - Django". Retrieved 30 April 2016.
- ↑ 6.0 6.1 "FAQ: General - Django documentation - Django". Retrieved 30 April 2016.
- ↑ 7.0 7.1 Adrian Holovaty, Jacob Kaplan-Moss; et al. The Django Book. Archived from the original on 2 September 2016. Retrieved 3 September 2013.
Django follows this MVC pattern closely enough that it can be called an MVC framework
- ↑ "20 Creative Websites Running Django". Archived from the original on 2013-06-14. Retrieved 2018-09-11.
- ↑ "What Powers Instagram: Hundreds of Instances, Dozens of Technologies".
- ↑ "Python". Mozilla Developer Network. Archived from the original on 2012-02-08. Retrieved 30 April 2016.
- ↑ Opensource.washingtontimes.com. Retrieved on 2014-05-30.
- ↑ "Scaling Django to 8 Billion Page Views".
- ↑ "DjangoSuccessStoryBitbucket – Django". Archived from the original on 2016-04-20. Retrieved 30 April 2016.
- ↑ "The anti-Facebook: one in four American neighborhoods are now using this private social network". The Verge. Retrieved 16 June 2016.
- ↑ "What is the technology stack behind Pinterest?". Retrieved 30 April 2016.
- ↑ "Sai Deep Chand G's answer to What is the technology stack behind Pinterest? - Quora". www.quora.com (in ഇംഗ്ലീഷ്). Retrieved 2017-05-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-29. Retrieved 2018-10-09.
- ↑ https://www.djangoproject.com/weblog/2008/jun/17/foundation/
- ↑ "Announcing the Django Software Foundation - Weblog - Django". Retrieved 30 April 2016.