ഡ്മനിസി
ജോർജ്ജിയയിലെ വെമോ കാർറ്റിലി പ്രവ്യശ്യയിലെ ഒരു പുരാവസ്തു പ്രദേശവും ഒരു ചെറിയ പട്ടണവുമാണ് ഡ്മനിസി (Dmanisi). ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ നിന്നും 93 കിലോമീറ്റർ തെക്കുപടിഞ്ഞാർ മഷവെര നദി താഴ്‌വരയിലാണ് ഈ പ്രദേശം. ആഫ്രിക്കയ്ക്ക് പുറത്ത് മനുഷ്യപൂർവികരും മനുഷ്യനും അടങ്ങുന്ന ജന്തുവർഗ്ഗം ഇവിടെ താമസിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1.81 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യരുടെ പൂർവ്വീകർ വസിച്ചിരുന്നുവെന്നാണ് പഠനം.[1][2]
2010ന്റെ തുടക്കത്തിൽ ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യ തലയോട്ടികൾ വിവിധ തരം മനുഷ്യ വർഗ്ഗങ്ങൾ പുരാതന കാലത്ത് വിടെ ജീവിച്ചിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രകാരൻമാർ.[3] ഇവിടെ നിന്നും കണ്ടെടുത്ത അഞ്ചിൽ ഒരു തലയോട്ടി സ്‌കൾ 5, ഡ്മനിസി സ്‌കൾ (ഡ്മനിസി തലയോട്ടി), ഡി4500 എന്നാണ് അറിയപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]ഇമാറാത്ത് റ്റ്ബിലിസി അറബികളുടെ അധീനതിൽ ആയിരുന്ന ഒമ്പതാം നൂറ്റാണ്ടിൽ ആണ് ഡ്മനിസി നഗരത്തെ കുറിച്ചുള്ള ആദ്യപരാമർശങ്ങൾ ചരിത്രം രേഖയിൽകാണുന്നത്. എങ്കിലും, വെങ്കല യുഗം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ഒർത്തഡോക്‌സ് ക്രിസ്ത്യൻ കത്തീഡ്രൽ -ഡ്മനിസി സിയോനി- ഇവിടെയുണ്ട്. 1080കളിൽ സെൽജ്യൂക് തുർക്ക് രാജവംശം ഈ നഗരം കീഴടക്കി. എന്നാൽ, പിന്നീട് 1123നും 1125നുമിടയില് ജോർജ്ജിയൻ രാജാക്കൻമാരായ ഡേവിഡ് ദ ബിൽഡർ, അദ്ദേഹത്തന്റെ മകൻ ഡിമെട്രയസ് ഒന്നാമൻ എന്നിവർ ഈ നഗരത്തെ സ്വതന്ത്രമാക്കി.
അവലംബം
[തിരുത്തുക]- ↑ Garcia, T., Féraud, G., Falguères, C., de Lumley, H., Perrenoud, C., & Lordkipanidze, D. (2010). “Earliest human remains in Eurasia: New 40Ar/39Ar dating of the Dmanisi hominid-bearing levels, Georgia”. Quaternary Geochronology, 5(4), 443–451. doi:10.1016/j.quageo.2009.09.012
- ↑ Gabunia, Leo; Vekua, Abesalom; Lordkipanidze, David et al. "Earliest Pleistocene Hominid Cranial Remains from Dmanisi, Republic of Georgia: Taxonomy, Geological Setting, and Age". Science 12 May 2000: Vol. 288 no. 5468 pp. 1019–1025. DOI: 10.1126/science.288.5468.1019.
- ↑ New Fossil May Trim Branches of Human Evolution Archived 2015-09-24 at the Wayback Machine, Science Friday, Oct 18, 2013.