ഡൊമിഷ്യൻ
ഡൊമിഷ്യൻ | |
---|---|
11 മത്ത് റോമൻ ചക്രവർത്തി | |
ഭരണകാലം | 14 September, 81 – 18 September, 96 |
പൂർണ്ണനാമം | ടൈറ്റസ് ഫ്ളാവിയസ് ഡൊമിഷ്യാനസ് (from birth to 69); Titus Flavius Caesar Domitianus (from 69 to accession); Titus Flavius Caesar Domitianus Augustus (as emperor) |
ജനനം | 24 ഒക്ടോബർ 51 |
ജന്മസ്ഥലം | Rome |
മരണം | 18 സെപ്റ്റംബർ 96 | (പ്രായം 44)
മരണസ്ഥലം | Rome |
അടക്കം ചെയ്തത് | Rome |
മുൻഗാമി | Titus |
പിൻഗാമി | Nerva |
ഭാര്യ |
|
അനന്തരവകാശികൾ | One son, died young (between 77–81) |
രാജവംശം | Flavian |
പിതാവ് | Vespasian |
മാതാവ് | Domitilla |
റോമൻ ചക്രവർത്തി (ഭ.കാ. 81-96). വെസ്പേഷ്യൻ ചക്രവർത്തിയുടെ രണ്ടാമത്തെ പുത്രനും ടൈറ്റസ് ചക്രവർത്തിയുടെ സഹോദരനുമാണ് ഇദ്ദേഹം. 51 ഒ. 24-ന് ജനിച്ചു. ടൈറ്റസ് ഫ്ളാവിയസ് ഡൊമിഷ്യാനസ് എന്നാണ് പുർണ നാമം. വെസ്പേഷ്യനെത്തുടർന്ന് 79-ൽ അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ടൈറ്റസാണ് രാജാവായത്. ടൈറ്റസിന്റെ മരണശേഷം 81-ൽ ഡൊമിഷ്യൻ ഭരണാധികാരിയായി. ആദ്യകാലത്ത് കഴിവുറ്റ ഭരണാധികാരിയായി ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഡാഷിയൻ രാജാവായിരുന്ന ഡെ സിബാലസ് ഇദ്ദേഹത്തെ തോല്പിച്ചു. ഇംഗ്ളണ്ടിൽ വിജയകരമായ രീതിയിൽ സൈനികമുന്നേറ്റം നടത്തിക്കൊണ്ടിരുന്ന, ഇദ്ദേഹത്തിന്റെ ജനറലായ അഗ്രിക്കോളയെ 84-ൽ ഡൊമിഷ്യൻ തിരിച്ചു വിളിച്ചു. ജർമനിയിൽ ഡൊമിഷ്യന്റെ ജനറലായിരുന്ന അന്റോണിയസ് സാറ്റേർണിയസ് നേതൃത്വം നല്കിയ കലാപം 88-ൽ ഇദ്ദേഹം നിഷ്കരുണം അടിച്ചമർത്തി. ചതിയന്മാരെന്നു സംശയിച്ചിരുന്ന സെനറ്റർമാരോട് കർക്കശമായി പെരുമാറി. ഏകാധിപത്യഭരണമായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. ഈവിധ പ്രവർത്തനങ്ങൾ ഭീകര ഭരണം നില നിൽക്കുന്ന അവസ്ഥ രാജ്യത്തുണ്ടാക്കി. തന്മൂലം, റോമിലെ ഏറ്റവും മോശപ്പെട്ട ഭരണാധികാരിയായി ഇദ്ദേഹം ചിത്രീകരിക്കപ്പെടുന്നുണ്ട്. നിഷ്ഠൂരനായ സ്വേച്ഛാധിപതി എന്ന കുപ്രസിദ്ധിയാണിദ്ദേഹത്തിനുണ്ടായിരുന്നതെങ്കിലും, രാജ്യത്തിന്റെ പ്രതിരോധശേഷിയും സാമ്പത്തിക ശക്തിയും വർധിപ്പിക്കുന്നതിലും ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിലും ഇദ്ദേഹം വിജയിച്ചിരുന്നു. സെനറ്റർമാരും മറ്റും എതിരായതോടെ 96 സെപ്.18-ന് ഇദ്ദേഹം വധിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൊമിഷ്യൻ_(51_-_96) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |