Jump to content

ഡോ. നോ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dr. No (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dr. No
Book cover showing a stylised silhouette in black of a woman half turned away from the viewer
First edition cover
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Pat Marriott
രാജ്യംUnited Kingdom
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
31 March 1958
മാധ്യമംPrint
മുമ്പത്തെ പുസ്തകംFrom Russia, with Love
ശേഷമുള്ള പുസ്തകംGoldfinger

ഇംഗ്ലീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ആറാമത്തെ നോവലാണ് ഡോ. നോ. ജെയിംസ് ബോണ്ട്  പരമ്പരയിലെ ആറാമത്തെ നോവലും ഇതാണ്. 1957 ല് ഫ്ലെമിങ് തന്റെ ജമൈക്കയിലുള്ള ഗോൾഡൻ ഐ എസ്റ്റേറ്റിൽവച്ചാണ് ഈ നോവലിന്റെ രചന നിർവ്വഹിച്ചത്. 31 മാർച്ച് 1958 ന് ജോനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ജമൈക്കയിൽ വച്ച് കാണാതായ രണ്ട് എംഐ6 രഹസ്യ പ്രവർത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഈ പ്രവർത്തകർ ഡോ. നോ യെപ്പറ്റി അന്വേഷിച്ചുകൊണ്ടിരിക്കവേയാണ് കാണാതായത്. ക്രാബ് കീ എന്ന കരീബിയൻ ദ്വീപിലെ ഗ്വാനോ മൈനിന്റെ പ്രധാന പ്രവർത്തകരിലൊരാളാണ് ഡോക്ടർ നോ. ബോണ്ട് ഈ ദ്വീപിലേക്ക് ഒരു യാത്ര നടത്തുകയും അവിടെ ഹണിചിലി റൈഡറിനെയും പിന്നീട് ഡോക്ടർ നോയെയും കണ്ടുമുട്ടുന്നു.

"https://ml.wikipedia.org/w/index.php?title=ഡോ._നോ_(നോവൽ)&oldid=2522216" എന്ന താളിൽനിന്ന് ശേഖരിച്ചത്