Jump to content

ഡ്രീം (ശില്പം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dream (sculpture) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രീം
Dream
കലാകാരൻജൊമി പ്ലെൻസ
വർഷം2009
തരംപ്രി കാസ്റ്റ് കോൺക്രീറ്റ്, മാർബിൾ മിശ്രിതം
സ്ഥാനംസട്ടൻ മാനർ കൊല്ലിയെരി, സെന്റ് ഹെലെൻസ്

ഇംഗ്ലണ്ടിലെ മെഴ്സിസൈഡിൽ സട്ടനിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ശില്പമാണ് ഡ്രീം. കണ്ണുകൾ അടച്ചിരിക്കുന്ന നാരീശില്പം സെന്റ് ഹെലന്റെ സ്മരണയ്ക്കായാണ് നിർമ്മിച്ചിരിക്കുന്നത്[1]. സ്പെയിനിൽ നിന്നുള്ള നിന്നുള്ള ജൊമി പ്ലെൻസ എന്ന ശില്പിയാണ് 20 മീറ്റർ ഉയരമുള്ള ഡ്രീം ശില്പം തയ്യാറാക്കിയിരിക്കുന്നത്. പ്രി കാസ്റ്റ് കോൺക്രീറ്റും മാർബിളും ചേർന്നുള്ള മിശ്രിതം ഉപയോഗിച്ചാണ് മെഴ്സിസൈഡ് മോട്ടോർവേയ്ക്കു സമീപമായി ശില്പം നിർമ്മിച്ചിരിക്കുന്നത്[2]. 90 ഓളം വലിയ മാർബിൾ കഷണങ്ങൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. പതിനാല് കോടിയിലധികം രൂപ ഇതിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡ്രീം_(ശില്പം)&oldid=3650239" എന്ന താളിൽനിന്ന് ശേഖരിച്ചത്