എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ദ്വാരക പീഠം അഥവാ ദ്വാരക മഠം (സംസ്കൃതം: पीठम; ഇംഗ്ലീഷ്: Dvaraka Pitha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ പടിഞ്ഞാറ് ദേശത്തുള്ള മഠമാണ് ഇത്.[1]ഗുജറാത്തിലെ ദ്വാരകയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്.