ഡിംഫ്‌ന
വിശുദ്ധ ഡിംഫ്‌ന Saint Dymphna | |
---|---|
ജനനം | അയർലണ്ട് |
മരണം | ഏഴാം നൂറ്റാണ്ട് ഗീൽ, ബെൽജിയം |
വണങ്ങുന്നത് | ഈസ്റ്റേൺ ഓർത്തഡോക്സ് സഭ റോമൻ കത്തോലിക്കാ സഭ |
ഓർമ്മത്തിരുന്നാൾ | മേയ് 15 |
പ്രതീകം/ചിഹ്നം | crown, sword, lily, lamp, princess with a fettered devil at her feet |
മദ്ധ്യസ്ഥം | mental disorders, neurological disorders, runaways, victims of incest |
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് വിശുദ്ധ ഡിംഫ്‌ന. മാനസികാസ്വസ്ഥത അനുഭവിക്കുന്നവരുടെയും മാനസികരോഗചികിത്സാലയങ്ങളുടെയും മധ്യസ്‌ഥയാണ് പുണ്യവതി.
ജീവിതരേഖ
[തിരുത്തുക]അയർലൻഡിലെ രാജാവിന്റെ പുത്രിയായി ഏ.ഡി 620 നോടടുത്ത് ഡിംഫ്‌ന ജനിച്ചു. അതിസുന്ദരിയായ ഡിംഫ്‌നയ്ക്ക് ആഡംബരങ്ങളോടുംകൂടിയ ജീവിതസൗകര്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. എങ്ങനെയോ ക്രിസ്‌തുവിനെക്കുറിച്ചറിഞ്ഞതു മൂലം ക്രൈസ്തവാനുകൂല ജീവിതമായിരുന്നു അവൾ നയിച്ചിരുന്നത്. ഒടുവിൽ ഡിംഫ്‌ന രഹസ്യമായി ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രിസ്‌ത്യാനിയായിത്തീർന്നു. അക്കാലത്ത് രാജ്ഞി അകാലത്തിൽ മരണമടഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം രാജാവ് വീണ്ടും വിഹാഹം കഴിക്കുവാനായി വധുവിനെ അന്വേഷിച്ചു. എന്നാൽ നാടുമുഴുവൻ അന്വേഷണം നടത്തിയിട്ടും തന്റെ ആഗ്രഹം പോലെയുള്ള യുവതികളെയൊന്നും രാജാവിന്റെ വധുവായി ലഭിച്ചില്ല.
അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ദുഷ്‌ടവ്യക്തിയുടെ നിർദ്ദേശത്താൽ രാജാവിന്റെ മനസ്സിൽ ഒരു ദുഷ്പ്രേരണ ഉരുത്തിരിഞ്ഞു വന്നു. രാജ്ഞിയുടെ ഛായയുള്ള തന്റെ സുന്ദരിയായ മകളെ തന്നെ വിവാഹം കഴിക്കുക എന്നതായിരുന്നു ആ പ്രേരണ. അപ്പോൾ 15 വയസ്സു മാത്രമായിരുന്നു ഡിംഫ്‌നയുടെ പ്രായം. ഇതറിഞ്ഞയുടൻ പുരോഹിതനായ വിശുദ്ധ ജെർബേണൂസിനൊപ്പം ഡിംഫ്‌ന ബൽജിയത്തേക്ക് നാടുവിട്ടു. മകൾ രക്ഷപെട്ടതറിഞ്ഞ് രാജാവ് അന്വേഷണമാരംഭിച്ചു. തന്റെ അന്വേഷണം ബൽജിയത്തേക്കും അദ്ദേഹം വ്യാപിപ്പിച്ചു.
രാജാവ് ബെൽജിയത്തിലെ അന്വേഷണത്തിനിടയിൽ ഒരു ഗ്രാമത്തിലെ സത്രത്തിൽ എത്തപ്പെട്ടു. എന്നാൽ രാജാവിന്റെ പണം മാറ്റിയെടുക്കാൻ അവിടെ ബുദ്ധിമുട്ടായതിനാൽ താമസസൗകര്യം നൽകുവാൻ സത്രമുടമ അസൗകര്യമറിയിച്ചു. ഏതോ രാജ്യത്തിലെ ഒരു ഗ്രാമത്തിലെ സത്രമുടമക്ക് മറ്റു രാജ്യങ്ങളിലെ പണത്തെക്കുറിച്ച് അറിവ് ലഭിക്കണമെങ്കിൽ അയാൾ അടുത്ത നാളിൽ ആ പണം കൈകാര്യം ചെയ്തിരിക്കാമെന്നു രാജാവ് ഊഹിച്ചു. അതിനാൽ തന്റെ മകൾ ആ പ്രദേശത്തു തന്നെയുണ്ടെന്ന് രാജാവ് വിശ്വസിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ രാജാവ് ഡിംഫ്‌നയെ വിശുദ്ധ ജെർബേണൂസിനൊപ്പം കണ്ടെത്തി. വൈകാതെ തന്നെ ജെർബേണൂസിന്റെ തല വെട്ടി. രാജാവ് മകളോട് കീഴടങ്ങുവാനും സ്വരാജ്യത്തേക്ക് മടങ്ങിവരുവാനും ആവശ്യപ്പെട്ടു. എന്നാൽ ഡിംഫ്‌ന മടങ്ങുവാൻ തയ്യാറായില്ല. കോപാകുലനായ രാജാവ് ഉടൻ വാളൂരി ഡിംഫ്‌നയെയും വധിച്ചു. അങ്ങനെ ഗീൽ എന്ന സ്ഥലത്തു വച്ച് തന്റെ ശുദ്ധത സംരക്ഷിക്കുന്നതിനായി ഡിംഫ്‌ന രക്തസാക്ഷിത്വം വരിച്ചു.
മെയ് 15-നാണ് സഭ വിശുദ്ധ ഡിംഫ്‌നയുടെ ഓർമ്മ ആചരിക്കുന്നത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Saint Dymphna at Patron Saints Index
- Catholic information Network profile
- Dympna of Gheel Archived 2012-08-15 at the Wayback Machine. at St Patrick Catholic Church
- "St. Dymphna". Catholic Encyclopedia. 1913.
{{cite encyclopedia}}
: Cite has empty unknown parameter:|HIDE_PARAMETER=
(help) - St. Diphna