വയറുകടി
വയറുകടി |
---|
വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി. ബാക്ടീരിയയും, പ്രോട്ടോസോവയും വയറുകടിക്ക് കാരണമാകാറുണ്ട്.
തരങ്ങൾ
[തിരുത്തുക]വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്.[1] സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.[2]
രണ്ടുതരം വയറുകടിയുടെയും അണുക്കൾ മലത്തിൽക്കൂടിയാണ് പുറത്തുവരുന്നത്. ഈച്ചയും പാറ്റയും ഈ അണുക്കളെ ഭക്ഷ്യപാനീയങ്ങളിൽ എത്തിക്കുന്നു. രോഗാണുബാധിതമായ ആഹാരമോ ജലമോ കഴിക്കുന്നവർക്ക് രോഗമുണ്ടാകുന്നു.
രോഗലക്ഷണങ്ങൾ
[തിരുത്തുക]മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു.[3] ഇതിൽ രക്തവും ശ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്.[4] വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.[5][6][7][8]
ചികിത്സ
[തിരുത്തുക]ജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.
പ്രതിരോധം
[തിരുത്തുക]രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം മലം ശരിയായ രീതിയിൽ മറവു ചെയ്യുകയും, ഈച്ചയും പാറ്റയും കയറിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുകയുമാണ്.
അവലംബം
[തിരുത്തുക]- ↑ WHO. Diarrhoeal Diseases – Shigellosis.
- ↑ WHO (1969). "Amoebiasis. Report of a WHO Expert Committee". WHO Technical Report Series. 421: 1–52. PMID 4978968.
- ↑ "dysentery" at Dorland's Medical Dictionary
- ↑ Traveller's Diarrhea: Dysentery ISBN 0-86318-864-8 p. 214
- ↑ DuPont HL (1978). "Interventions in diarrheas of infants and young children". J. Am. Vet. Med. Assoc. 173 (5 Pt 2): 649–53. PMID 359524.
- ↑ DeWitt TG (1989). "Acute diarrhoea in children". Pediatr Rev. 11 (1): 6–13. doi:10.1542/pir.11-1-6. PMID 2664748.
- ↑ "Dysentery symptoms". National Health Service. Retrieved 2010-01-22.
- ↑ "Bacillary dysentery". Dorlands Medical Dictionary. Retrieved 2010-01-22.