Jump to content

ഇ. ഒ. വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edward O. Wilson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇ. ഒ. വിൽസൺ
2003 ഫെബ്രുവരിയിൽ
ജനനം
Edward Osborne Wilson

(1929-06-10) ജൂൺ 10, 1929  (95 വയസ്സ്)
Birmingham, Alabama, United States
മരണംഡിസംബർ 26, 2021
ദേശീയതAmerican
കലാലയംUniversity of Alabama
Harvard University
അറിയപ്പെടുന്നത്Popularizing sociobiology
Epic of Evolution
Character displacement
Island biogeography
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiology
സ്ഥാപനങ്ങൾHarvard University
Duke University
പ്രബന്ധംA Monographic Revision of the Ant Genus Lasius (1955)
ഡോക്ടർ ബിരുദ ഉപദേശകൻFrank M. Carpenter
ഡോക്ടറൽ വിദ്യാർത്ഥികൾDaniel Simberloff
Donald J. Farish
Corrie Moreau
സ്വാധീനങ്ങൾWilliam Morton Wheeler[1]

അമേരിക്കക്കാരനായ ഒരു ജീവശാസ്ത്രകാരനും, ഗവേഷകനും, ജൈവവൈവിധ്യമേഖലയിലെ വിദഗ്ദ്ധനും എഴുത്തുകാരനും ആണ് ഇ. ഒ. വിൽസൺ (Edward Osborne Wilson) (E. O. Wilson). (ജനനം ജൂൺ 10, 1929 - ഡിസംബർ 26, 2021). ഉറുമ്പുകളെപ്പറ്റിയുള്ള പഠനശാഖയായ മൈർമിക്കോളജിയിൽ ലോകത്തെ പ്രധാനവിദഗ്ദ്ധനും വിൽസൺ ആണ്.[2][3]

തന്റെ ശാസ്ത്രസംഭാവനകൾക്ക് നൽകിയ സംഭാവനകൾ കൊണ്ട് പ്രശസ്തനായ ഇദ്ദേഹം സാമൂഹികജീവശാസ്ത്രത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പിതാവായി അറിയപ്പെടുന്നു.[4][5] പരിസ്ഥിതിപഠനത്തിൽ ദ്വീപുകളിലെ ജൈവ-ഭൂമിശാസ്ത്രകാര്യങ്ങളിലെ പഠനങ്ങളിലും അദ്ദേഹം പ്രസിദ്ധനാണ്.

ഹാർവാഡ് സർവ്വകലാശാല, ഡ്യൂക്ക് സർവ്വകലാശാല[6] എന്നിവിടങ്ങളിൽ അധ്യാപകനായ അദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്‌സർ സമ്മാനവും ലഭിക്കുകയുണ്ടായി. The Social Conquest of Earth, Letters to a Young Scientist, The Meaning of Human Existence. എന്നിവ പ്രധാന പുസ്തകങ്ങളാണ്.

ആദ്യകാലജീവിതം

[തിരുത്തുക]

അലബാമയിലെ ബിർമിംഗ്‌ഹാമിൽ ജനിച്ച വിൽസൺ ആദ്യകാലങ്ങളിൽ വാഷിംഗ്‌ടൺ ഡി സിയിൽ ആണ് ജീവിച്ചതെന്ന് തന്റെ ആത്മകഥയായ നാചുറലിസ്റ്റ് എന്ന് ഗ്രന്ഥത്തിൽ പറയുന്നു. അദ്ദേഹത്തിനു ഏഴ് വയസ്സുള്ളപ്പോൾ വിവാഹമോചനം നേടിയ പിതാവിനോടും വളർത്തമ്മയോടും ഒപ്പം പലനാടുകളിൽ ജീവിതവും വിദ്യാഭ്യാസവുമായി കഴിഞ്ഞു. ചെറുപ്രായത്തിൽത്തന്നെ ജീവശാസ്ത്രചരിത്രത്തിൽ അദ്ദേഹത്തിനു താൽപ്പര്യമുണ്ടായിരുന്നു.

തന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയവർഷം തന്നെ മൽസ്യം പിടിക്കുന്ന സമയത്ത് സംഭവിച്ച ഒരു അപകടത്തിൽ വിൽസന്റെ ഒരു കണ്ണിനു പരിക്കേറ്റു. മണിക്കൂറുകൾ വേദനയിൽ പുളഞ്ഞുവെങ്കിലും മൽസ്യം പിടിക്കൽ അദ്ദേഹം തുടർന്നു.[7] പുറത്തുവിടുന്നതു തടയപ്പെടുമോ എന്ന വേവലാതിയാൽ വിൽസൺ തന്റെ അപകടത്തെപ്പറ്റി വീട്ടിൽ പറഞ്ഞില്ലെന്നു മാത്രമല്ല മുറിവിനു ചികിൽസിക്കുകയുമുണ്ടായില്ല.[7] മാസങ്ങൾക്കുശേഷം വലതുകണ്ണ് തിമിരത്താൽ മൂടി.[7] ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിൽസന്റെ കണ്ണിന്റെ ലെൻസ് നീക്കം ചെയ്തു.[7] അക്കാലത്ത് ഭീകരമായിരുന്നു ആ ശസ്ത്രക്രിയ എന്ന് വിൽസൺ തന്റെ ആത്മകഥയിൽ കുറിക്കുന്നു.[7] ഇടതുകണ്ണിന്റെ കാഴ്ച 20/10 എന്ന നിലയിൽ അസാമാന്യമായി ഉണ്ടായിരുന്ന വിൽസൺ ചെറിയകാര്യങ്ങളിൽ താത്‌പര്യമുണ്ടാവാൻ അതുതന്നെ സഹായിച്ചു എന്നു പിന്നീട് ഓർമ്മിക്കുന്നു.[7] മറ്റു കുട്ടികളേക്കാൾ ഉപരിയായി പൂമ്പാറ്റകളെയും ചെറുജീവികളെയും ശ്രദ്ധിക്കാൻ ഇത് തന്നെ സഹായിച്ചെന്നും സ്വാഭാവികമായിത്തന്നെ തന്റെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞുവെന്നും വിൽസൺ എഴുതി.[8] ഒരു നഷ്ടമായതോടെ ത്രിമാന ആഴം മനസ്സിലാക്കാനുള്ള ശേഷി നഷ്ടമായെങ്കിലും ചെറുജീവികളുടെ ശരീരത്തിലെ രോമങ്ങൾ പോലും കാണാാൻ തക്ക ശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നു.[7] മറ്റു വലിയജീവികളെ നിരീക്ഷിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ ശ്രദ്ധ ചെറുകീടങ്ങളിലേക്ക് മാറി. ഒൻപതുവയസ്സുള്ളപ്പോൾ ആദ്യമായി അദ്ദേഹം റോക് ക്രീക് പാർക്കിലേക്കു സന്ദർശനം നടത്തുകയും ചെറുപ്രാണികളെ ശേഖരിക്കുകയും ചെയ്തു. പൂമ്പാറ്റകളോട് സവിശേഷമായ ഒരു താല്പര്യവും അദ്ദേഹത്തിൽ ഉടലെടുത്തു. വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിച്ച് വിൽസൺ കൊച്ചുകീവികളെ വലയിലാക്കി. ഈ യാത്രകളിൽ ഉറുമ്പുകളിൽ അദ്ദേഹത്തിൻ താത്‌പര്യം ജനിച്ചു. ഒരു ഉണങ്ങിവീണ മരത്തിന്റെ തടി മാറ്റിയപ്പോൾ ഉറുമ്പുകളെ കണ്ടകാര്യം അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അന്നു കണ്ട തടിച്ചു കുറിയ കടും മഞ്ഞനിറത്തിലുള്ള നാരങ്ങാമണാം പൊഴിക്കുന്ന ഉറുമ്പുകൾ തന്റെ ജീവിതകാഴ്ചകളെത്തന്നെ മാറ്റി മറിച്ചെന്നു വിൽസൺ പറയുകയുണ്ടായി.


അവലംബം

[തിരുത്തുക]
  1. Lenfield, Spencer. "Ants through the Ages". Harvard Magazine. Wheeler's work strongly influenced the teenage Wilson, who recalls, "When I was 16 and decided I wanted to become a myrmecologist, I memorized his book."
  2. Thorpe, Vanessa (June 24, 2012). "Richard Dawkins in furious row with EO Wilson over theory of evolution". The Guardian. London.
  3. "Lord of the Ants documentary". VICE. 2009. Archived from the original on 2013-10-15. Retrieved 18 February 2013.
  4. Becker, Michael (2009-04-09). "MSU presents Presidential Medal to famed scientist Edward O. Wilson". MSU News. Retrieved 2014-05-09.
  5. Novacek, Michael J. (2001). "Lifetime achievement: E.O. Wilson". CNN.com. Archived from the original on 2006-10-14. Retrieved 2006-11-08.
  6. "E.O. Wilson advocates biodiversity preservation". Duke Chronicle. February 12, 2014. Archived from the original on 2015-07-25. Retrieved 2014-04-23.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Edward O. Wilson 2006 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Powell, Alvin (April 15, 2014). "'Search until you find a passion and go all out to excel in its expression'". Harvard Gazette. Harvard Public Affairs & Communications. Retrieved 2014-04-23. I have only one functional eye, my left eye, but it's very sharp. And I somehow focused on little things. I noticed butterflies and ants more than other kids did, and took an interest in them automatically.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇ._ഒ._വിൽസൺ&oldid=4098901" എന്ന താളിൽനിന്ന് ശേഖരിച്ചത്