Jump to content

എൽ നിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(El Niño-Southern Oscillation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1997-ൽ നിരീക്ഷിച്ച എൽനിനോ. വെളുത്ത നിറം ചൂടു് കൂടിയ ജലത്തെ സൂചിപ്പിക്കുന്നു[1]
തെക്കൻ സമുദ്ര ചോലനത്തിന്റെ സൂചിക , 1876-2011.
NOAA വാർഷിക താപ വ്യതിയാനത്തിന്റെ ചിത്രീകരണം 1950–2011,

വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ(El-nino). കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും. ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന 'ശിശു' എന്ന അർത്ഥമാണ് സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്ന പേരിനുള്ളത്. ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ശാന്തസമുദ്രത്തിന്റെ തെക്കേ അമേരിക്കയോടു ചേർന്നുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന താപവർദ്ധന ക്രിസ്മസിനടുത്ത സമയത്ത് ശ്രദ്ധിക്കപ്പെടുന്നതിനാലാണ് ഈ പേരുണ്ടായത്.

2010 മാർച്ചിന് ശേഷം പെസഫിക്കിൽ 2015ലാണ് എൽനിനോ ശക്തിപ്പെട്ടത്.[2]ലോകത്തെ വിവിധ പ്രദേശങ്ങളിൽ വരൾച്ച ഉണ്ടാകാൻ ഇത് കാരണമാകുന്നു.ദക്ഷിണേന്ത്യയിൽ മൺസൂൺ ദുർബലപ്പെടാനും ഇത് കാരണമാകുന്നു.യൂറോപ്പിൽ ചൂടുകൂടിയ ശരത്കാലത്തിനും, കൂടുതൽ ശൈത്യമേറിയ തണുപ്പുകാലത്തിനുമാണ് എൽനിനോ കാരണമാകുന്നു.കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങൾക്ക് പുറമേ, ലോകത്തിന്റെ പല ഭാഗങ്ങളിലും വൻതോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എൽനിനോ വഴിവെയ്ക്കും. ഇത് കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ലോക തലത്തിലും തിരിച്ചടിയുണ്ടാക്കും. [3]

രണ്ടു വർഷത്തിലൊരിക്കലാണ് സാധാരണ എൽനിനോയുടെ വരവ്.ഇന്ത്യ,ഇൻഡൊനീഷ്യ,ഓസ്ട്രേലിയ,പെറു തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത വരൾച്ചക്കിടയാക്കും.തെക്കേ അമേരിക്ക,കിഴക്കൻ ശാന്തസമുദ്ര തീരത്തുള്ള രാജ്യങ്ങൾ എന്നിവിടങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനും കാരണമാകും.[4]

പേരിന് പിന്നിൽ

[തിരുത്തുക]
എൽ നിനോ

എൽനിനോ സതേൺ ഓസിലേഷൻ ( ENSO - El Niño Southern Oscillation ) എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂർണനാമം. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽനിനോയ്ക്ക് വഴിവെയ്ക്കുന്നത്. ഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വർദ്ദിപ്പിക്കാൻ ഇത് കാരണമാകുന്നു.ഭൂമിയുടെ ഭ്രമണത്തിൻറെ ഫലമായി പസഫിക് സമുദ്രത്തിൻറെ കിഴക്കുനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് വാണിജ്യവാതങ്ങൾ ( Trade winds ) വീശാൻ കാരണമാകുന്നു.ഇത് പസഫിക് സമുദ്രത്തിൻറെ പടിഞ്ഞാറൻ ഭാഗത്തെ സമുദ്രോപരിതലത്തിലെ ചൂടുള്ള ജലത്തിന്റെ തള്ളലിന് കാരണമാകുന്നു.ആഴക്കടലിലെ തണുത്ത ജലം പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലേക്ക് എത്താൻ കാരണമാകുന്നു. എൽനിനോ കാലത്ത് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങൾ നിലയ്ക്കുകയോ ദുർബലമാവുകയോ ചെയ്യും. എതിർദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവർധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാൽ, കാറ്റിന്റെ ആ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങുന്നു.സാധാരണഗതിയിൽ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കുാനും മത്സ്യങ്ങൾ അപ്രത്യക്ഷമാകുാനും ഇത് വഴിവെക്കുന്നു. ഇത് മത്സ്യബന്ധന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു.ക്രിസ്മസ് കാലത്താണ് ഈ ചൂടൻപ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാലാണ് 'ഉണ്ണിയേശു' അഥവാ 'ചെറിയ ആൺകുട്ടി' എന്ന് സ്പാനിഷിൽ അർത്ഥം വരുന്ന 'എൽനിനോ' എന്ന പേര് നൽകിയത്. പെറുവിലെ മുക്കുവരാണ് ഈ പ്രതിഭാസത്തിന് ഈ പേര് നൽകിയത്.

ചരിത്രം

[തിരുത്തുക]

19-ാം നൂറ്റാണ്ടിലാണ് ഈ പ്രതിഭാസം മുക്കുവർ തിരിച്ചറിയുന്നത്.എന്നാൽ എൽ നിനോ ശക്തിപ്രാപിച്ചത് 20-ാം നൂറ്റാണ്ടിലാണ്.ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എൽനിനോ ശക്തിപ്പെട്ടത് 1997-1998 കാലത്തേതാണ്. ലോകത്താകെ 2100 പേരുടെ മരണത്തിനും 148500കോടി രൂപ നാശനഷ്ടങ്ങൾക്കും ആ എൽനിനോ കാരണമായി.

ഇതും കാണുക

[തിരുത്തുക]

http://www.bom.gov.au/climate/enso/

  1. ലാ നിനാ

അവലംബം

[തിരുത്തുക]
  1. "ശക്തമായ എൽനിനോയുടെ തിരിച്ചുവരവു് സൂചിപ്പിക്കുന്നു". NASA/JPL. Archived from the original on 2017-02-19. Retrieved 2012-12-21.
  2. താളം തെറ്റുന്ന കാലാവസ്ഥ, ഉണ്ണിയേശു-മാതൃഭൂമി ഓൺലൈൻ മെയ് 15. 2015
  3. താളം തെറ്റുന്ന കാലാവസ്ഥ, ഉണ്ണിയേശു-മാതൃഭൂമി ഓൺലൈൻ മെയ് 15. 2015
  4. വറുതിയിലേക്ക് തള്ളുന്ന പ്രതിഭാസം,എൽനിനോ ശക്തമാകുന്നു -രാജ്യം വരൾച്ചാ ഭീഷണിയിൽ,മാതൃഭൂമി ദിനപത്രം,ഏപ്രിൽ 24.2015


"https://ml.wikipedia.org/w/index.php?title=എൽ_നിനോ&oldid=3795868" എന്ന താളിൽനിന്ന് ശേഖരിച്ചത്