Jump to content

ഇള ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ela Bhatt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇള (വിവക്ഷകൾ) എന്ന താൾ കാണുക. ഇള (വിവക്ഷകൾ)
ഇള ഭട്ട്
Ela Bhatt at the Qalandia Women's Cooperative in 2009
ജനനം (1933-09-07) 7 സെപ്റ്റംബർ 1933  (91 വയസ്സ്)
തൊഴിൽ(s)വക്കീൽ; സാമൂഹിക പ്രവർത്തക
മാതാപിതാക്കൾസുമന്തറായ് ഭട്ട്, വനലിലാ വ്യാസ്

പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് ഇള ഭട്ട് . (ജനനം : 7 സെപ്റ്റംബർ 1933)

ജീവിതരേഖ

[തിരുത്തുക]

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇള സ്വയം തൊഴിൽചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയാണ്. വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളുമാണ്. 1996-ലെ, വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാൻ പ്രധാനകാരണം ഇളയുടെ നേതൃത്വമായിരുന്നു. അധികം സ്ത്രീകൾ നിയമബിരുദം നേടാത്ത 1950-കളിൽ നിയമബിരുദം നേടിയ ഇള ആ ബിരുദം പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളിസംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഉപയോഗിച്ചത്. സ്ത്രീകൾ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി. ഈ വിവരം പുറത്തുവന്നതോടെ നയരൂപകർത്താക്കൾക്ക് അക്കാര്യം അവഗണിക്കാനായില്ലെന്ന് ഹില്ലരി ചൂണ്ടിക്കാട്ടി. തന്റെ ആരാധ്യവനിതകളിൽ ഒരാളാണ് ഇള ഭട്ടെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റൺ വാഷിങ്ടണിൽ നടന്ന ലിംഗനീതി സംബന്ധിച്ച പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.[1]

കൃതികൾ

[തിരുത്തുക]
  • Bhatt, E. R. (2006). We are poor but so many: the story of self-employed women in India. Oxford, Oxford University Press. ISBN 0-19-516984-0

Ela Bhatt's book has been translated in Gujarati, Urdu, Hindi and is currently being translated in French and Tamil.

പുരസ്കാരങ്ങൾ

[തിരുത്തുക]

1985 പത്മശ്രീ 1986 പത്മഭൂഷൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-21. Retrieved 2012-07-21.

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇള_ഭട്ട്&oldid=4024021" എന്ന താളിൽനിന്ന് ശേഖരിച്ചത്