ഇ.ഇ.ജി.
ദൃശ്യരൂപം
(Electroencephalography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി (Electroencephalography). ഇ.ഇ.ജി . എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.1929-ൽ ഹാൻസ് ബെർഗർ ആണ് ഇത് കണ്ടു പിടിച്ചത്.
തലയോടിനെ ആവരണം ചെയ്യുന്ന തൊലിപ്പുറത്ത് അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തുന്നത് .ഏകദേശം അരമണിക്കൂർ തുടർച്ചയായി മസ്തിഷ്ക്കത്തിന്റെ വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തി അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ് ഇ.ഇ.ജി യന്ത്ര സംവിധാനം ചെയ്യുന്നത് .
ഉപയോഗാവസരങ്ങൾ
[തിരുത്തുക]- അപസ്മാര രോഗനിർണ്ണയത്തിനു അത്യന്താപേക്ഷികമായ പരിശോധനയാണ് ഇ.ഇ.ജി. ജെന്നിയുണ്ടാവുന്നത് അപസ്മാരം മൂലമോ,ഇതരകാരണങ്ങളാലോ എന്ന് വിലയിരുത്താൻ ഇ.ഇ.ജി അനിവാര്യമാണ്.
- വിവിധ തരത്തിലുള്ള മസ്തിഷകബാധ (encephalopathy)വിലയിരുത്താൻ ഇ.ഇ.ജി ഉപകരിക്കുന്നു
- അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം(head injury)വിലയിരുത്താൻ ഇ.ഇ,ജി ആവശ്യമായി വരാറുണ്ട്.
- കോമ അഥവാ അതിനിദ്രം (comatose conditions) സംഭവിച്ച അവസ്ഥയിൽ മസ്തിഷക പ്രവർത്തനം വിലയിരുത്താൻ.
- നിദ്രാസ്വാസ്ഥ്യങ്ങൾ (sleep disorders)പരിശോധവിധേയമാക്കാൻ ഇ.ഇ.ജി നിർണ്ണായകമാണ്
- മസ്തിഷ ട്യൂമറുകൾ തിരിച്ചറിയാൻ ഇ.ഇ.ജി ഉപയോഗിച്ചിരുന്നു. എന്നാൽ സി.ടി.സ്കാൻ , എം.ആർ.ഐ തുടങ്ങിയ പരിശോധനകൾ വ്യാപകമായതോടെ ഈ ആവശ്യത്തിനായി ഇ.ഇ.ജി ഉപയോഗിക്കപ്പെടാറില്ല.