ഇലക്ട്രോസ്റ്റാറ്റിക്സ്
ദൃശ്യരൂപം
(Electrostatics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ഥിര വൈദ്യുത ചാർജ്ജുകളോ, വളരെ സാവധാനം ചലിക്കുന്ന ചാർജ്ജുകൾ മൂലമോ ഉണ്ടാകുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇലട്രോസ്റ്റാറ്റിക്സ് (Electrostatics). ഇലട്രോസ്റ്റാറ്റിക് പ്രതിഭാസങ്ങൾ ആവിർഭവിച്ചത് വസ്തുക്കളിലെ വൈദ്യുത ചാർജ്ജുകൾ തമ്മിലുള്ള ബലം നിമിത്തമാണ്. ഇത്തരത്തിലുള്ള ബലങ്ങൾക്ക് വിവരണം കൂളംബ് നിയമം പോലെയുള്ള വിശദീകരണങ്ങൾ തരുന്നുണ്ട്. വൈദ്യുതസ്ഥൈതികമായി ഉടലെടുത്ത ബലങ്ങൾ വളെരെ ശക്തികുറഞ്ഞതാണെങ്കിലും ഇലക്ട്രോണും പ്രോട്ടോണും തമ്മിലുള്ള ബലം വളരെ ശക്തമാണ്, ഉദാ: ഹൈഡ്രജൻ ആറ്റത്തിൽ ഇലക്ട്രോണും പ്രോട്ടോണും തമ്മിലുള്ള ബലം അവ തമ്മിലുള്ള ഗുരുത്വാകർഷണബലത്തേക്കാൾ 40 മടങ്ങ് ശക്തമാണ്.