എലിസബത്ത് വിൽസൺ
എലിസബത്ത് വിൽസൺ | |
---|---|
ജനനം | എലിസബത്ത് വെൽറ്റർ വിൽസൺ ഏപ്രിൽ 4, 1921 ഗ്രാൻഡ് റാപ്പിഡ്സ്, മിഷിഗൺ, യു.എസ്. |
മരണം | മേയ് 9, 2015 ന്യൂ ഹാവൻ, കണക്റ്റിക്കട്ട്, യു.എസ്. | (പ്രായം 94)
തൊഴിൽ | നടി |
സജീവ കാലം | 1953–2012 |
എലിസബത്ത് വെൽറ്റർ വിൽസൺ (ഏപ്രിൽ 4, 1921 - മെയ് 9, 2015) ഒരു അമേരിക്കൻ നടിയായിരുന്നു. ഏകദേശം 70 വർഷത്തോളം നീണ്ടുനിന്ന അവരുടെ കരിയറിൽ സിനിമയിലെയും ടെലിവിഷനിലെയും അവിസ്മരണീയമായ വേഷങ്ങൾ ഉൾപ്പടുന്നു. 1972-ൽ സ്റ്റിക്‌സ് ആൻഡ് ബോൺസ് എന്ന നാടകത്തിലെ അഭിനയത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി പുരസ്കാരം നേടി. 2006-ൽ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ വിൽസണെ ഉൾപ്പെടുത്തി.[1][2][3]
ആദ്യകാല ജീവിതം
[തിരുത്തുക]ഇൻഷുറൻസ് ഏജന്റ് ഹെൻറി ഡണിംഗ് വിൽസണിന്റെയും മേരി എഥേൽ വിൽസണിന്റെയും (മുമ്പ്, വെൽറ്റർ) മകളായി മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിലാണ് എലിസബത്ത് വിൽസൺ ജനിച്ചത്.[4] അവരുടെ അമ്മയുടെ മുത്തച്ഛൻ ഒരു സമ്പന്ന ജർമ്മൻ കുടിയേറ്റക്കാരനായിരുന്നതിനാൽ വിൽസൺ ഒരു വലിയ മാളികയിലാണ് വളർന്നത്.[5][6] വിർജീനിയയിലെ അബിംഗ്‌ഡണിലെ ബാർട്ടർ തിയേറ്ററിൽ പഠിച്ചതിനേത്തുടർന്ന് ന്യൂയോർക്ക് നഗരത്തിലെ ദി നെയ്‌ബർഹുഡ് പ്ലേഹൗസ് സ്‌കൂൾ ഓഫ് തിയേറ്ററിൽ സാൻഫോർഡ് മെയ്‌സ്‌നറിനൊപ്പം പഠിച്ചു. വിൽസൺ വെളിപ്പെടുത്തിയതുപ്രകാരം, ഒരു ആജീവനാന്ത ലിബറൽ ഡെമോക്രാറ്റായിരുന്ന അവർ മെത്തഡിസ്റ്റ് വിശ്വാസത്തിൽ ഉറച്ചുനിന്നിരുന്നു.[7]
കരിയർ
[തിരുത്തുക]30-ലധികം സിനിമകളിലും നിരവധി ബ്രോഡ്‌വേ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വിൽസൺ ഒരു ബഹുമുഖ സ്വഭാവ നടിയായിരുന്നു. 1953-ൽ പിക്നിക് എന്ന നാടകത്തിലൂടെ വിൽസൺ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു.
മരണം
[തിരുത്തുക]2015 മെയ് 9-ന്, 94-ാം വയസ്സിൽ, കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലുള്ള അവരുടെ ഭവനത്തിൽവച്ച് വിൽസൺ അന്തരിച്ചു. മാതാപിതാക്കളുടെ ശവകുടീരങ്ങൾക്ക് സമീപം മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡിലുള്ള ഓക്ക് ഹിൽ സെമിത്തേരിയിൽ അവർ സംസ്കരിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Belcher, David (May 10, 2015). "Elizabeth Wilson, a Vivid Actress in Many Character Roles, Dies at 94". The New York Times. Retrieved May 10, 2015.
- ↑ Gans, Andrew. "LuPone, Hearn, Wilson and the Late Wasserstein and Wilson Among Theater Hall of Fame Inductees", playbill.com, October 10, 2006.
- ↑ "Elizabeth Wilson Biography (1921-)". FilmReference.com. Advameg, Inc.
- ↑ "Elizabeth Wilson Biography (1921-)". FilmReference.com. Advameg, Inc.
- ↑ Goldberg, Bonnie (July 17, 2014). "Well-Played". Daily Nutmeg. New Haven, Connecticut. Retrieved May 11, 2015.
- ↑ Jean, Pat Grand. "First Q&A: Elizabeth Wilson" Archived 2016-03-04 at the Wayback Machine. Connecticut Magazine, April 2012
- ↑ An Interview With Elizabeth Wilson, Skip E. Lowe, 1992