എമ്മ സ്റ്റോൺ
എമ്മ സ്റ്റോൺ | |
---|---|
ജനനം | Emily Jean Stone നവംബർ 6, 1988 Scottsdale, Arizona, United States |
മറ്റ് പേരുകൾ | Emily Stone, Riley Stone |
തൊഴിൽ | Actress |
സജീവ കാലം | 2004–present |
Works | On screen and stage |
പുരസ്കാരങ്ങൾ | Full list |
ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ് എമിലി ജീൻ എമ്മ സ്റ്റോൺ (എമ്മ സ്റ്റോൺ). 1988 നവംബർ 6 ന് സ്കോട്ഡെയിലിൽ ജനിച്ചു. കുട്ടിയായിരിക്കമ്പോഴേ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. 2000 ൽ പുറത്തിറങ്ങിയ The Wind in the Willows എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിച്ചു തുടങ്ങുന്നത്. ഏതാനും ടെലിവിഷന് റിയാലിറ്റ ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു. കൌമാര പ്രായത്തിൽ അവസരങ്ങൾ തേടി അവർ തന്റെ മാതാവിനോടൊപ്പം ലോസ് ആഞ്ചെലസിലേയ്ക്കു വന്നു. 2004 ൽ പുറത്തിറങ്ങിയ In Search of the New Partridge Family എന്ന ടെലിവിഷൻ സീരിയൽ വൻ ജനപ്രീതി നേടിയിരുന്നു. ടെലിവിഷൻ സീരിയലുകളില് അഭിനയിച്ചുകൊണ്ടിരിക്കുന്ന വേളയിൽ സൂപ്പർബാഡ് (2007) എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തു. ആ ചിത്രത്തിലെ അഭിനയത്തിന് ഒരു യംഗ് ഹോളിവുഡ് അവാർഡ് എമ്മ സ്റ്റോണിനെ തേടിയെത്തി. പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു ചിത്രമായിരുന്നു 2009 ൽ പുറത്തിറങ്ങിയ Zombieland
2010 ലെ കൌമാര പ്രായക്കാരെ ഉദ്ദേശിച്ചുള്ള ഹാസ്യ പരിപാടിയായ Easy A യിലെ അഭിനയത്തിന് BAFTA Rising Star അവാർഡിലേയ്ക്കും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നീട് ബോക്സ് ഓഫീസിൽ വിജയിച്ച Crazy, Stupid, Love (2011), The Help (2011) എന്നിങ്ങനെയുള്ള ഒരു കൂട്ടം വാണിജ്യ സിനിമകളിൽ അഭിനയിച്ചു. 2012 ൽ പുറത്തിറങ്ങിയ The Amazing Spider-Man എന്ന ചിത്രത്തിലും അതിന്റെ തുടർച്ചയായി 2014 ൽ ഇറങ്ങിയ ചിത്രത്തിലും Gwen Stacy എന്ന കഥാപാത്രത്തിലൂടെ അവർ ഒരു ജനപ്രിയ നായികയായി മാറി. Birdman (2014) എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല സഹനടിയ്ക്കുള്ള അക്കാദമി അവാർഡ് നോമിനേഷന് അർഹയായി. 2015 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടമാരിൽ ഒരാളായിരുന്നു എമ്മ സ്റ്റോൺ. ഒരു അക്കാദമി അവാർഡ്, 2 ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ 2 ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നിവയ്ക്ക് അവർ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അതുപോലെ 2 Screen Actors Guild Awards നേടിയിട്ടുണ്ട്. 2016 ൽ ലാ ലാ ലാൻഡ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയും സ്റ്റോൺ നേടി.