Jump to content

ഇമ്രാൻ ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emraan Hashmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇമ്രാൻ ഹാഷ്മി
ഇമ്രാൻ ഹാഷ്മിയും,ഗീത ബസ്രയും ദി ട്രയിൻ എന്ന ചലചിത്രത്തിൻറെ ഉദ്ഘാടന വേളയിൽ
ജനനം
ഇമ്രാൻ അൻവർ ഹാഷ്മി
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2003 – present

ഇമ്രാൻ ഹാഷ്മി (ജനനം – മാർച്ച് 24, 1979) ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് . ഉയരം 5.8ഇഞ്ച്, പ്രശസ്ത ഹിന്ദി ചലച്ചിത്രസം‌വിധായകൻ മഹേഷ് ഭട്ടിന്റെ സഹോദരീപുത്രനാണിദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

ഇമ്രാൻ ഹാഷ്മിയുടെ യഥാർത്ഥ പേര് ഇമ്രാൻ അൻവർ ഹാഷ്മി എന്നാണ്. ഇദ്ദേഹത്തിൻറെ അച്ഛൻ(അൻവർ) മുസ്ലീമും അമ്മ(മഹേറ) ക്രിസ്ത്യനുമാണ്. ഇമ്രാന്റെ വിളിപ്പേര് ഇമ്മി എന്നാണ്. ഹിന്ദിയും ഇഗ്ലീഷും സംസാരിക്കുന്ന ഇമ്രാൻ ഹാഷ്മിക്ക് കറാച്ചിയിലും പാകിസ്താനിലുമായി കുടുംബവേരുകളുണ്ട്[അവലംബം ആവശ്യമാണ്].

ചലച്ചിത്ര ജീവിതം[തിരുത്തുക]

ഫൂട്ട് പാത്ത് (2003) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഇമ്രാൻ ഹാഷ്മി സിനിമാജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പുറത്തിറങ്ങിയ മർഡർ എന്ന ചിത്രം ഇദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ നേടികൊടുത്തു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • 2003 – ഫൂട്ട് പാത്ത്
  • 2004 – മർഡർ
  • 2004 – തുംസാ നഹി ദേക്കാ
  • 2005 – സ്സെഹർ
  • 2005 – ആഷിക് ബനായ ആപ്നേ
  • 2005 – കലിയുഗ്
  • 2006 – ചോക്ലേറ്റ്
  • 2006 – ജവാനി ദിവാനി
  • 2006 – അക്സർ
  • 2006 – ഗ്യാങ്സ്റ്റർ: എ ലവ് സ്റ്റോറി
  • 2006 – ദി കില്ലർ
  • 2006 – ദില് ദിയാ ഹെ
  • 2007 – ഗുഡ് ബോയ് ബാഡ് ബോയ്
  • 2007 – ദി ട്രയിൻ
  • 2007 – ആവാര പൻ
  • 2008 – ജന്നത്ത്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമ്രാൻ_ഹാഷ്മി&oldid=3781690" എന്ന താളിൽനിന്ന് ശേഖരിച്ചത്