ഹിമാലയൻ റെലിക്ട് ഡ്രാഗൺഫ്ലൈ
ഹിമാലയൻ റെലിക്ട് ഡ്രാഗൺഫ്ലൈ | |
---|---|
ഇമാഗോ | |
ലാർവ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | |
Species: | E. laidlawi
|
Binomial name | |
Epiophlebia laidlawi Tillyard, 1921
|
ഇന്ത്യയിലെ ഡാർജിലിങിലും നേപ്പാൾ, ഭൂട്ടാൻ, തുടങ്ങിയ ഹിമാലയത്തിലെ സമീപ പ്രദേശങ്ങളിലും അപൂർവ്വമായി കണ്ടുവരുന്ന ഏപിയോഫ്ലെബിഡെ കുടുംബത്തിൽപ്പെട്ട ഒരു അനിസോസൈഗോപ്‌റ്ററ തുമ്പിയാണ് ഹിമാലയൻ റെലിക്ട് ഡ്രാഗൺഫ്ലൈ (Epiophlebia laidlawi). ഇവയിൽ കല്ലൻ തുമ്പികളുടെയും സൂചിത്തുമ്പികളുടെയും പ്രത്യേകതകൾ ഇടകലർന്നിരിക്കുന്നു.[2][3]
1918-ൽ സ്റ്റാൻലി വെൽസ് കെംപ് ആണ് ഇതിന്റെ ലാർവ ആദ്യമായി ഡാർജിലിങിൽ നിന്നും ശേഖരിച്ചത്. ലെയ്‌ദ്ലോ ഇത് എപിയോഫ്ലെബിയ എന്ന ജനുസ്സിൽ ഉൾപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞു. ടില്ലാർഡ് അതിനെ വിവരിക്കുകയും ഉചിതമായ പേര് നൽകുകയും ചെയ്തു.[4]
നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലുള്ള 6,000 മുതൽ 11,500 വരെ അടി (1,800–3,500 മീ.) ഉയരത്തിലുള്ള അരുവികളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞ വരകളോടു കൂടിയ കറുത്ത ഉടലാണ് ഇവക്കുള്ളത്.[3] 2015-ൽ ഭൂട്ടാന്റെ പല ഭാഗങ്ങളിൽനിന്നും ഇവയുടെ ലാർവകൾ കണ്ടെത്തി.[5]
ഇവയുടെ ലാർവ വളർച്ച പൂർത്തിയാക്കാൻ അഞ്ചു മുതൽ ഒൻപത് വർഷങ്ങൾ വരെയെടുക്കും. ലാർവകൾ ആകൃതിയിൽ കല്ലൻതുമ്പികളുടേതുപോലെയാണ്. ഇമാഗോ പറക്കുന്നത് വളരെ സാവധാനത്തിലാണ്. ഇണചേരുമ്പോൾ ആൺതുമ്പി പെൺതുമ്പിയെ പിടിക്കുന്നത് കല്ലൻതുമ്പികളുടേതുപോലെ തലയുടെ പുറകിലാണ്. പെൺതുമ്പി ബ്രയോഫൈറ്റ തുടങ്ങിയ സസ്യങ്ങളിൽ തനിച്ചാണ് മുട്ടയിടുന്നത്.[6]
അവലംബം
[തിരുത്തുക]- ↑ Clausnitzer, V. (2008). "Epiphlebia laidlawi". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 8 October 2009.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Tillyard R J (1921). "On an Anisozygopterous Larva from the Himalayas (Order Odonata)". Records of the Indian Museum. 22 (2): 93–107.
- ↑ 3.0 3.1 Fraser FC (1934). Fauna of British India. Odonata. Volume 2. Taylor & Francis. p. 151.
- ↑ Fraser, F.C. (1935). "A missing link". The Journal of the Darjeeling Natural History Society. 10 (2): 56–59.
- ↑ Dorji, T. (2015). "New distribution records of Epiophlebia laidlawi Tillyard, 1921 (Insecta: Odonata) in Bhutan". Journal of Threatened Taxa. 7 (10): 7668–7675. doi:10.11609/JoTT.o4092.7668-75.
- ↑ Silby, Jill (2001) Dragonflies of the world. The Natural History Museum. London.
- Butler, Stephen G. 1997. Notes on the collection and transportation of live Epiophlebia laidlawi Tillyard larvae (Anisozygoptera: Epiophlebiidae). Notul. odonatol. 4(9): 147–148.
- Sharma, S. and Ofenböck, T. 1996. New discoveries of Epiophlebia laidlawi Tillyard, 1921 in the Nepal Himalaya (Odonata, Anisozygoptera: Epiophlebiidae). Opusc. zool. flumin. 150: 1–11
- Svihla, A. 1962. Records of the larvae of Epiophlebia laidlawi Tillyard from the Darjeeling area (Odonata: Anisozygoptera). Ent. News lxxiii: 5–7.
- Svihla, A. 1964. Another record of the larva of Epiophlebia laidlawi Tillyard (Odonata: Anisozygoptera). Ent. News lxxii: 66–67.
- Tani, K. and Miyatake, Y. 1979. The discovery of Epiophlebia laidlawi Tillyard, 1921 in the Kathmandu Valley, Nepal (Anisozygoptera: Epiophlebiidae). Odonatologica 8(4): 329–332