പ്രാക്കാട
പ്രാക്കാട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | S. rusticola
|
Binomial name | |
Scolopax rusticola |
പ്രാക്കാടയുടെ ആംഗല നാമം Eurasian woodcock എന്നും ശാസ്ത്രീയ നാമം Scolopax rusticol എന്നുമാകുന്നു. ഇവയെ പ്രഭാതത്തിലും സന്ധ്യക്കുമാണ് കൂടുതൽ കാണുന്നത്.
രൂപവിവരണം
[തിരുത്തുക]6-8 സെ.മീ. നീളമുള്ള കൊക്ക് അടക്കം 33-38 സെ.മീ നീളമുണ്ട്. വളവില്ലാത്ത നീണ്ട കൊക്കുണ്ട്. ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം 55-65 സെ.മീ വരും. ചെടികൾക്കിടയിൽ മറഞ്ഞു നിൽക്കാവുന്ന തരത്തിലുള്ള നിറമാണുള്ളത്. ചുവന്ന്-തവിട്ടു നിറവും മങ്ങിയ മഞ്ഞനിറവുമുള്ള അടിവശം. തലയിൽ പുറകിലേക്ക് നീങ്ങിയാണ് വലിയ കണ്ണുകൾ ഉള്ളത്. ഇത് ഇവയെ ചുറ്റുപാടും കാണാൻ സഹായിക്കുന്നു. തലയിൽ കറുത്ത വരകളുണ്ട്.കൊക്ക് തുടങ്ങുന്നിടത്ത് പിങ്കു നിറം. അറ്റം കറുപ്പും.കാലിന് പിങ്കോ ചാര നിറമോ ആകാം. പൂവന് പിടയേക്കാൾ വലിപ്പം കൂടും.
ഭക്ഷണം
[തിരുത്തുക]നിലത്താണ് ഭക്ഷണം തേടുന്നത്. സംവേദനക്ഷമതയുള്ള നീണ്ട കൊക്കുകൾ ഇരതേടാൻ സഹായിക്കുന്നു. അപകട സൂചന ഉണ്ടായാൽ തള്ളപക്ഷി കുഞ്ഞുങ്ങളെ കാലുകൾക്കിടയിൻ നിർത്തും.
പ്രജനനം
[തിരുത്തുക]ഈ പക്ഷിയുടെ പ്രജനന സ്ഥലം ഫെന്നോസ്കാൻഡിയ തൊട്ട്മെഡിറ്ററേനിയൻ കടൽ വരേയും പടിഞ്ഞാറൻ യൂറോപ്പ് മുതൽ റഷ്യവരെയുമാണ്. ഇവ മരങ്ങളുള്ളിടത്തോ ഉയരമുള്ള ഒരിനം ചെടികളളുള്ളിടത്തോ നിലത്താണ് കൂട് ഉണ്ടാക്കുന്നത്. കുഴിഞ്ഞ കോപ്പയുടെ ആകൃതിയിലൊ വളവില്ലാത്ത കുഴൽ പോലെയൊ ആണ് ഇവയുടെ കൂടുകൾ. പുല്ലുകളൊ ചെടിയുടെ ഭാഗങ്ങളോ കൊണ്ടാണ് കൂട് നിർമ്മിക്കുന്നത്. ഒരു സീസണിൽ നാലു മുട്ടകളാണിടുക. വെളുപ്പോ ഇളം മഞ്ഞയോ നിറമുള്ള മുട്ടകളിൽ തവിട്ടു നിറമോ ചാരനിറമോ ഉള്ള കുത്തുകൾ കാണാം. പിടകൾ അടയിരുന്നു് 21-24 ദിവസത്തിനകം കുഞ്ഞുങ്ങൾ വിരിയും. മുട്ടകൾക്ക് 44x34 സെമീ വലിപ്പവും26.5 ഗ്രാംതൂക്കവും ഉണ്ടാകും. വിരിഞ്ഞ ഉടനെ കുഞ്ഞുങ്ങൾ പുറത്തിറങ്ങും. 15-20 ദിവസത്തിനകം പറക്കാൻ തുടങ്ങും.
ഭക്ഷണം
[തിരുത്തുക]മണ്ണിരകൾ, പ്രാണികൾ, ലാർവകൾ, ചിലയിനം വിത്തുകൾ എന്നിവ കഴിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Scolopax rusticola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)