Jump to content

യൂസ്റ്റേക്കിയൻ നാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eustachian tube എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Eustachian Tube
Anatomy of the human ear.
Details
Precursorfirst branchial pouch
Identifiers
LatinTuba auditiva, tuba auditivea,
tuba auditoria
MeSHD005064
TAA15.3.02.073
FMA9705
Anatomical terminology

ചെവിയുടെ മധ്യഭാഗമായ മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന കുഴലാണ് യൂസ്റ്റേക്കിയൻ നാളി(auditory tube or pharyngotympanic tube). പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ യൂസ്റ്റേക്കിയൻ നാളിയ്ക് ഏകദേശം 35mm (3-4 cm[1]) നീളമുണ്ട്. ബാർട്ടോലോമിയോ യൂസ്റ്റാഷി എന്ന ശരീരശാസ്ത്രവിശാരദന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.[2]

ധർമ്മം

[തിരുത്തുക]

പൊതുവേ അടഞ്ഞുകാണപ്പെടുന്ന ഈ കുഴൽ മധ്യകർണ്ണത്തിനും അന്തരീക്ഷത്തിനുമിടയിൽ വാതകമർദ്ദം തുലനപ്പെടുത്തുന്നു. കർണ്ണപടത്തിനിരുവശവുമുള്ള വാതകമർദ്ദം സമമായി നിലനിർത്തുകയാണ്‌ ഇതുവഴി ചെയ്യുന്നത്. ആഹാരം വിഴുങ്ങുമ്പോൾ ഈ കുഴൽ തുറക്കുന്നു. ഇതിനായി ഗ്രസനിയിൽ നിന്ന് വാതകത്തെ മധ്യകർണ്ണത്തിലേയ്ക്കെത്തിക്കാൻ ഈ കുഴൽ സഹായിക്കുന്നു. ഇതുകൂടാതെ മദ്ധ്യകർണ്ണത്തിൽ നിന്നും അധികമുള്ള ശ്ലേഷ്മവും സ്രവങ്ങളും ഗ്രസനിയിലേയ്ക് ഒഴുക്കിക്കളയാനും യൂസ്റ്റേക്കിയൻ നാളി സഹായിക്കുന്നു. അമിതശബ്ദത്തിൽ നിന്ന് മധ്യകർണ്ണത്തെ സംരക്ഷിക്കുന്നതും ഈ കുഴലാണ്.[3]

രോഗബാധ

[തിരുത്തുക]

മധ്യകർണ്ണത്തെ ബാധിക്കുന്ന വീക്കവും രോഗാണുബാധയും ഓട്ടിറ്റിസ് മീഡിയ എന്ന അസുഖവും യൂസ്റ്റേക്കിയൻ നാളിയെ ബാധിക്കുന്നു. ജലത്തിന്റേയോ വായുവിന്റേയോ മർദ്ദവ്യതിയാനം സംഭവിച്ചാൽ ബാരോട്ടിറ്റിസ് എന്ന അവസ്ഥയുണ്ടാകുന്നു. സൈനസുകളിൽ അടിക്കടിയുണ്ടാകുന്ന രോഗാണുബാധ ശ്ലേഷ്മരസത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതും യൂസ്റ്റേക്കിയൻ കുഴലിനെ ബാധിക്കുന്നു.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യൂസ്റ്റേക്കിയൻ_നാളി&oldid=3308819" എന്ന താളിൽനിന്ന് ശേഖരിച്ചത്