Jump to content

എക്സ്പ്രസ് തീവണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Express train എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
An Amtrak Acela Express train
എക്സ്പ്രസ് തീവണ്ടി (നീല)
സാധാരണ തീവണ്ടി (ചുവപ്പ്)

സാധാരണ തീവണ്ടികളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടിയെ പൊതുവെ എക്സ്പ്രസ് തീവണ്ടി അഥവാ എക്സ്പ്രസ് ട്രെയിൻ എന്നു വിളിക്കുന്നു. വളരെ വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനായി ഏതാനും സ്റ്റോപ്പുകളിൽ മാത്രമേ എക്സ്പ്രസ് തീവണ്ടികൾ നിർത്താറുള്ളൂ. വേഗത കൂടുതലായതിനാൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സാധാരണ തീവണ്ടികളെക്കാൾ ഉയർന്ന യാത്രാ നിരക്കാണ് ഈടാക്കുന്നത്. ലോക്കൽ ട്രെയിനുകൾ ധാരാളം ഓടുന്ന സ്ഥലങ്ങളിൽ ചില ലോക്കൽ ട്രെയിനുകളെ എക്സ്പ്രസ് തീവണ്ടികളാക്കി മാറ്റാറുണ്ട്. അതുപോലെ സാധാരണ തീവണ്ടികൾ വളരെ കുറച്ചു മാത്രം ലഭ്യമായ സ്ഥലങ്ങളിൽ എക്സ്പ്രസ്സ് തീവണ്ടികളെ സാധാരണ തീവണ്ടികളാക്കി മാറ്റാറുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരേ യാത്രയിൽ തന്നെ തീവണ്ടികൾ എക്സ്പ്രസ്സായും അല്ലാതെയയും ഓടിക്കാറുണ്ട്.

A LED sign at Ōfuna Station indicating a combination of local, rapid, express, and limited express services

നഗരത്തിനു പുറത്തുള്ള റെയിൽ ശൃംഖലയിലും (സബേർബൻ തീവണ്ടികൾ) എക്സ്പ്രസ് തീവണ്ടികൾ ഉൾപ്പെടുത്താറുണ്ട്. സിഡ്നിയിലെ റെയിൽ ശൃംഖല ഇതിനുദാഹരണമാണ്. സിഡ്നി നഗരത്തിനു ചുറ്റുമുള്ള എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെയും എക്സ്പ്രസ് തീവണ്ടികൾ സർവ്വീസ് നടത്തുന്നുണ്ട്.[1] ന്യൂ സൗത്ത് വെയ്ൽസിലെ എക്സ്പ്രസ് തീവണ്ടികൾക്കു വളരെ കുറച്ചു സ്റ്റോപ്പുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാർ കയറാനോ ഇറങ്ങാനോ ഉണ്ടെങ്കിൽ മാത്രമേ അവിടെ എക്സ്പ്രസ് ട്രെയിനുകൾ നിർത്തുകയുള്ളൂ. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്യുന്നതുവഴിയാണ് ഇത്തരം സ്റ്റോപ്പുകൾ നിശ്ചയിക്കപ്പെടുന്നത്.[2]

അവലംബം

[തിരുത്തുക]
  1. "Express trains for southwest Sydney" (in ഇംഗ്ലീഷ്). Retrieved 2017-09-17.
  2. Section, Transport for NSW, Customer Experience Division, Customer Service Branch, Customer Information Services. "Ways to book your ticket". transportnsw.info (in ഇംഗ്ലീഷ്). Retrieved 2017-09-17.{{cite web}}: CS1 maint: multiple names: authors list (link)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എക്സ്പ്രസ്_തീവണ്ടി&oldid=2817585" എന്ന താളിൽനിന്ന് ശേഖരിച്ചത്