ഫെഡോറ (ഓപ്പറേറ്റിങ്ങ് സിസ്റ്റം)
നിർമ്മാതാവ് | Fedora Project |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | നവംബർ 6, 2003[1] |
നൂതന പൂർണ്ണരൂപം | 37[2] / നവംബർ 15, 2022[2] |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Desktop computers, servers, supercomputers |
പാക്കേജ് മാനേജർ | RPM (DNF), Flatpak, OSTree |
സപ്പോർട്ട് പ്ലാറ്റ്ഫോം | |
കേർണൽ തരം | Monolithic (Linux kernel) |
Userland | GNU |
യൂസർ ഇന്റർഫേസ്' | GNOME Shell, Bash |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | GPL and various free software licenses, plus proprietary firmware files[6] |
വെബ് സൈറ്റ് | getfedora |
റെഡ് ഹാറ്റ് സ്പോൺസർ ചെയ്യുന്ന ഫെഡോറ പ്രോജക്റ്റ്, ആർ.പി.എം (RPM) അടിസ്ഥാനമാക്കി ലിനക്സ് കെർണലിൽ നിർമിച്ച പൊതു ഉപയോഗ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫെഡോറ.[7] "സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളുടെ വേഗതയേറിയ പുരോഗമനം"എന്നതാണ് ഫെഡോറ പ്രോജക്റ്റിന്റെ ലക്ഷ്യം. വിവിധ സ്വതന്ത്ര, ഓപ്പൺ സോഴ്‌സ് ലൈസൻസുകൾക്ക് കീഴിൽ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയർ ഫെഡോറയിൽ ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുൻനിരയിൽ എത്താൻ ലക്ഷ്യമിടുന്നു.[8][9][10] റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സിനുള്ള അപ്‌സ്ട്രീം ഉറവിടമാണ് ഫെഡോറ.[11]
2014 ഡിസംബറിൽ ഫെഡോറ 21 പുറത്തിറങ്ങിയതുമുതൽ, പേഴ്‌സണൽ കമ്പ്യൂട്ടർ, സെർവർ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയ്‌ക്ക് അനുയോജ്യമായ മൂന്ന് വ്യത്യസ്ത പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്, 2022 നവംബറിൽ ഫെഡോറ 37 പുറത്തിറങ്ങിയപ്പോൾ കണ്ടെയ്‌നറൈസേഷനും ഇന്റർനെറ്റ് ഓഫ് തിംഗ്‌സും (ഐഒടി) ഉൾപ്പെടുത്തി അഞ്ച് പതിപ്പുകളായി വികസിപ്പിച്ചു.[12][13] ഫെഡോറാ ലിനക്സിന്റെ ഒരു പുതിയ പതിപ്പ് ഓരോ ആറു മാസത്തിലും പുറത്തിറങ്ങുന്നു.[14]
ഫെബ്രുവരി 2016 വരെ, ലിനക്സ് കേർണലിന്റെ സ്രഷ്ടാവായ ലിനസ് ടോർവാൾഡ്സ് [15] (2020 മെയ് വരെ) ഉൾപ്പെടെ ഫെഡോറ ലിനക്‌സിന് ഏകദേശം 1.2 ദശലക്ഷം ഉപയോക്താക്കളുണ്ട്[16][17][18]
ചരിത്രം
[തിരുത്തുക]റെഡ് ഹാറ്റ് ലിനക്സ് വിതരണത്തിനായി അധിക സോഫ്‌റ്റ്‌വെയർ ലഭ്യമാക്കിയ സന്നദ്ധ പദ്ധതിയായ "ഫെഡോറാ ലിനക്സ്" എന്നതിൽ നിന്നും റെഡ് ഹാറ്റിന്റെ "ഷാഡോമാൻ(Shadowman)" ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന ഫെഡോറ തൊപ്പിയിൽ നിന്നാണ് ഫെഡോറയുടെ പേര് ഉരുത്തിരിഞ്ഞത്. വാറൻ ടോഗാമി 2002-ൽ ഹവായ് സർവകലാശാലയിൽ ഒരു ബിരുദ പദ്ധതിയായി ഫെഡോറ ലിനക്സ് ആരംഭിച്ചു,[19] നന്നായി പരീക്ഷിച്ച മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയർ പാക്കേജുകൾക്കായുള്ള ഒരൊറ്റ ശേഖരം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്, അതുവഴി റെഡ് ഹാറ്റ് ഇതര സോഫ്റ്റ്‌വെയറുകൾ കണ്ടെത്താനും വികസിപ്പിക്കാനും എളുപ്പമാകും. 2003-ന്റെ അവസാനങ്ങളിൽ, റെഡ് ഹാറ്റ് ലിനക്സ് നിർത്തിയതിനെ തുടർന്നാണ് ഫെഡോറ ലിനക്സ് പ്രോജക്റ്റ് ആരംഭിച്ചത്. എന്നാൽ റെഡ് ഹാറ്റിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷനായി റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് തുടർന്നു.റെഡ് ഹാറ്റ് ലിനക്സിന് വേണ്ടി സോഫ്റ്റ്വയർ വികസിപ്പിക്കുന്ന പ്രോജക്ടായ ഫെഡോറ ലിനക്സിൽ നിന്നാണ് ഫെഡോറ എന്ന പേര് ഉടലെടുത്തത്. ഫെഡോറ റെഡ് ഹാറ്റിന്റെ ട്രേഡ് മാർക്കഡ് പേരാണ്.
സവിശേഷതകൾ
[തിരുത്തുക]വിതരണം
[തിരുത്തുക]- ഫെഡോറ ഡിവിഡി
- ലൈവ് images
- Minimal സിഡി or യുഎസ്ബി image
- Rescue സിഡി or യുഎസ്ബി image
സോഫ്റ്റ്വയർ repositories
[തിരുത്തുക]സുരക്ഷ സവിശേഷതകൾ
[തിരുത്തുക]ഫെഡോറയുടെ ഒരു സവിശേഷതയാണ് Security-Enhanced Linux.
പതിപ്പുകൾ
[തിരുത്തുക]ഫെഡോറ കോർ 1
[തിരുത്തുക]2003 ജൂൺ 11 ന് റിലീസ് ചെയ്ത ഫെഡോറ കോർ 1 ണ് ആദ്യ പതിപ്പ്. Yarrow എന്നതായിരുന്നു കോഡ് നെയിം. റെഡ് ഹാറ്റ് ലിനക്സ് 9 ണ് ഫെഡോറ കോർ 1 ന്റെ അടിസ്ഥാനം. കെർണൽ പതിപ്പ് 2.4.19. ഗ്നോം പതിപ്പ് 2.4, കെ.ഡി.ഇ. പതിപ്പ് 3.1.4 എന്നിവ ഫെഡോറ കോർ 1 ഉൾക്കൊള്ളുന്നു.
ഫെഡോറ കോർ 2
[തിരുത്തുക]2004 മെയ് 18 ന് റിലീസ് ചെയ്ത ഫെഡോറ കോർ 2 ണ് രണ്ടാം പതിപ്പ്. ടെട്ട്നാഗ് എന്നതായിരുന്നു കോഡ് നെയിം. ഗ്നോം പതിപ്പ് 2.6, കെ.ഡി.ഇ. പതിപ്പ് 3.2.2 എന്നിവ ഫെഡോറ കോർ 2 ഉൾക്കൊള്ളുന്നു.
ഫെഡോറ കോർ 3
[തിരുത്തുക]2004 നവംബർ 8 ന് റിലീസ് ചെയ്ത ഫെഡോറ കോർ 3 ണ് മൂന്നാം പതിപ്പ്. ഹൈഡൽബർഗ് എന്നതായിരുന്നു കോഡ് നെയിം. മോസില്ല ഫയർ ഫോക്സ് ഉൾക്കൊള്ളിച്ച ആദ്യ പതിപ്പാണിത്. ഇൻഡിക് ഭാഷകൾക്ക് പിന്തുണയും ഉണ്ട്. ഗ്നോം പതിപ്പ് 2.8, കെ.ഡി.ഇ. പതിപ്പ് 3.3 എന്നിവ ഫെഡോറ കോർ 3 ഉൾക്കൊള്ളുന്നു.
ഫെഡോറ കോർ 4
[തിരുത്തുക]2005 ജൂൺ 13 ന് റിലീസ് ചെയ്ത ഫെഡോറ കോർ 4 ണ് നാലാം പതിപ്പ്. സ്റ്റെന്റ്സ് എന്നതായിരുന്നു കോഡ് നെയിം. ലിനക്സ് പതിപ്പ് 2.6.11, ഗ്നോം പതിപ്പ് 2.10, കെ.ഡി.ഇ. പതിപ്പ് 3.4, ഓപ്പൺ ഓഫീസ് 2.0 എന്നിവ ഫെഡോറ കോർ 3 ഉൾക്കൊള്ളുന്നു. പവർപിസി ആർക്കിടെക്ചറിന് പിന്തുണയുണ്ട്.
ഫെഡോറ കോർ 5
[തിരുത്തുക]2006 മാർച്ച് 20 ന് റിലീസ് ചെയ്ത ഫെഡോറ കോർ 5 ണ് അഞ്ചാം പതിപ്പ്. ബോർഡ്യൂക്സ് എന്നതായിരുന്നു കോഡ് നെയിം.
ഫെഡോറ കോർ 6
[തിരുത്തുക]2006 ഒക്ടോബർ 24 ന് റിലീസ് ചെയ്ത ഫെഡോറ കോർ 6 ണ് ആറാം പതിപ്പ്. സോഡ് എന്നതായിരുന്നു കോഡ് നെയിം. ഈ റിലീസിൽ ഫെഡോറ ഡിഎൻഎ ആർട്ട് വർക്ക് ഉണ്ട്. സൂപ്പർ മാൻ ഡിസി കോമിക് ബുക്സിലെ വില്ലൻ കഥാപാത്രമായ ജനറൽ സോഡാണ് കോഡ് നെയിമിനാധാരം. മോസില്ല ഫയർഫോക്സ് 1.5 ഉണ്ട്.
ഫെഡോറ 7
[തിരുത്തുക]2007 മെയ് 31 ന് റിലീസ് ചെയ്ത ഫെഡോറ കോർ 8 ണ് ഏഴാം പതിപ്പ്. മൂൺഷൈൻ എന്നതായിരുന്നു കോഡ് നെയിം. ഗ്നോം പതിപ്പ് 2.18, കെ.ഡി.ഇ. പതിപ്പ് 3.5.6, മോസില്ല ഫയർഫോക്സ് 2.0, ഫ്ലൈയിങ് ഹൈ എന്ന തീം എന്നിവ ഫെഡോറ കോർ 7 ഉൾക്കൊള്ളുന്നു.
ഫെഡോറ 8
[തിരുത്തുക][20]വേർവൂൾഫ് എന്നതായിരുന്നു കോഡ് നെയിം. ഫെഡോറ കോർ 8 ന്റെ സവിശേഷതകൾ താഴെപ്പറയുന്നു.[21]
- പൾസ് ആഡിയോ[21]
- നെറ്റ്വർക്ക് മാനേജർ
- മികച്ച ലാപ്ടോപ്പ് പിന്തുണ
നോഡോക എന്ന് വിളിക്കുന്ന തീമും ഇൻഫിനിറ്റി എന്ന് വിളിക്കുന്ന ആർട്ട് വർക്കും പുതുതായി ഉൾപ്പെടുത്തി.
ഫെഡോറ 9
[തിരുത്തുക]2008 മെയ് 13 ന് റിലീസ് ചെയ്ത ഫെഡോറ കോർ 9 ണ് ഒൻപതാം പതിപ്പ്. സൾഫർ എന്നതാണ് കോഡ് നെയിം. ഫെഡോറ കോർ 9 ന്റെ സവിശേഷതകൾ താഴെപ്പറയുന്നു
- ഗ്നോം 2.22.
- കെ.ഡി.ഇ. 4
- ഓപ്പൺ ജെഡികെ 6
- പാക്കേജ് കിറ്റ്
- ഫയർഫോക്സ് 3.0 ബീറ്റ 5
- പേൾ 5.10.0
ഫെഡോറ 10
[തിരുത്തുക]കേംബ്രിഡ്ജ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 10 2008 നവംബർ 25-നാൺ പുറത്തിറങ്ങിയത്.[22] ഇതിൽ സോളാർ എന്ന പുതിയ ആർട്ട് വർക്ക് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പതിപ്പിലുൾപ്പെടുത്തിയിരിക്കുന്ന പ്രത്യേകതകളിൽ താഴെപ്പറയുന്നവയും ഉൾപ്പെടുന്നു:[23]
- ലിനക്സ് മിന്റിലേതു പോലുള്ള വെബ്ബ്-അവലംബമായ പാക്കേജ് ഇൻസ്റ്റാളറുകൾ
- പ്ലൈമൗത്ത്( Plymouth) ഉപയോഗിച്ചുള്ള വേഗതയേറിയ സ്റ്റാർട്ട് അപ്പ് (പഴയ പതിപ്പുകളിൽ റെഡ്‌ഹാറ്റ് ഗ്രാഫിക്കൽ ബൂട്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത്)
- ഇക്സ്ടി 4 (ext4) ഫയൽസിസ്റ്റത്തിനുള്ള പിന്തുണ
- ഷുഗർ ഡെസ്ക്ടോപ്പ് എൻവയോണ്മെന്റ്
- ഗ്നോം 2.24
- കെഡിഇ 4.1.2
- ഓപ്പൺഓഫീസ്.ഓർഗ് 3.0
ഫെഡോറ 11
[തിരുത്തുക]ലിയോനിഡാസ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 11 2009 ജൂൺ 06-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബൂട്ടിങ്ങ് നൽകുന്ന ഫെഡോറ വെർഷനാണിത്.
- ഗ്നോം 2.26
- കെഡിഇ 4.2
- ഫയർഫോക്സ് 3.5
- ഓപ്പൺഓഫീസ്.ഓർഗ് 3.1
ഫെഡോറ 12
[തിരുത്തുക]കോൺസ്റ്റാന്റൈൻ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 12 2009 ഒക്ടോബർ 17-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബൂട്ടിങ്ങ് നൽകുന്ന ഫെഡോറ വെർഷനാണിത്.
- ഗ്നോം 2.28
- കെഡിഇ 4.3.2
- ഫയർഫോക്സ് 3.5.4
- ഓപ്പൺഓഫീസ്.ഓർഗ് 3.1.1
ഫെഡോറ 13
[തിരുത്തുക]ഗോഡ്ഡാർഡ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 13 2010 മെയ് 25-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സെർവ്വറിനു പകരം ഉപയോഗിക്കാവുന്ന സരഫ എന്ന സോഫ്റ്റവെയറാണ് ഈ റിലീസിന്റെ പ്രത്യേകത. കൂടാതെ മൊബൈൽ ഫോണുകൾ , വെബ്ക്യാമറകൾ എന്നിവയ്ക്കൂള്ള പിൻതുണ മെച്ചപ്പെടുത്തിയിട്ടുണ്ട്.
- ഗ്നോം 2.30
- കെഡിഇ 4.4.0
- ഫയർഫോക്സ് 3.6.3
- ഓപ്പൺഓഫീസ്.ഓർഗ് 3.2.0
ഫെഡോറ 14
[തിരുത്തുക]ലോഗ്ലിൻ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 14 2010 നവംബർ 2-നാണ് പുറത്തിറങ്ങിയത്. ഡി കംബയിലർ, എർലാങ്ങ് പുതിയ വെർഷൻ, സ്പൈസ് ഫ്രെയിം വർക്ക്, ഗ്നോം ഷെൽ പ്രിവ്യൂ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഫെഡോറ 15
[തിരുത്തുക]ലൗലോക്ക് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 15 2011 മെയ് 24-നാണ് പുറത്തിറങ്ങിയത്. ഗ്നോം ഷെൽ പൂർണ്ണരൂപത്തിൽ ഉൾപ്പെടുത്തി. ഓപ്പൺഓഫീസിനു പകരം ലിബ്രേഓഫീസ് ഉൾപ്പെടുത്തി.സിസ്റ്റം ഡി ബൂട്ടിംഗിനായി ഉപയോഗിച്ചു. ബോക്സ് ഗ്രൈന്റർ, ഡയനാമിക് ഫയർവാൾ പിൻതുണ ഉൾപ്പെടുത്തി. ഇൻഡിക് ടൈപ്പിംഗ് ബൂസ്റ്റർ, റുപ്പീ അടയാളം ഉള്ള ഫോണ്ട് എന്നിവയും ഉൾപ്പെടുത്തി.
- ഗ്നോം 3.0.1
- കെഡിഇ 4.6
- ഫയർഫോക്സ് 6
- ലിബ്രേഓഫീസ് 3.3
- ഗ്നു കമ്പയിലർ 4.6
- റെയിൽസ് 3.0.5
- എക്സ് എഫ് സി ഇ 4.8
ഫെഡോറ 16
[തിരുത്തുക]വെർണെ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 16 2011 നവംബർ 8-നാണ് പുറത്തിറങ്ങിയത്. ഇതിൽ ഗ്നോം 3.2 ഉം കെഡിഇ പ്ലാസ്മോയ്ഡ് പണിയിടവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രബ് 2 ബൂട്ട് ലോഡർ ആയി ഉപയോഗിച്ചു. ഹാൾ ഡമൺ പൂർണ്ണമായും ഒഴിവാക്കി.
- ഗ്നോം 3.2.1
- കെഡിഇ 4.7.2
- ഫയർഫോക്സ് 6
- ലിബ്രേഓഫീസ് 3.3
- ബ്ലെന്റർ 2.5
- ഗ്രബ് 2
ഫെഡോറ 17
[തിരുത്തുക]ബീഫി മിറാക്കിൾ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 17 2012 മെയ് 22-നാണ് പുറത്തിറങ്ങിയത്.
- ഗ്നോം 3.4.1
- ഫയർഫോക്സ് 12
- ലിബ്രേഓഫീസ് 3.5
- ഗിംപ് 2.8
ഫെഡോറ 18
[തിരുത്തുക]2013 ജനുവരി 15ന് പുറത്തിറങ്ങിയ ഫെഡോറ 18 ന്റെ കോഡ് നാമമാണ് സ്ഫെറിക്കൽ കൗ. ഒരു ദശകത്തിലേറെയായി തുടരുന്ന അനാക്കൊണ്ട എന്ന ഇൻസ്റ്റാളർ അടിമുടി അഴിച്ചുപണിത് പുതുക്കിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഫെഡപ് എന്ന പുതിയ സജ്ജീകരണവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. യു ഇ എഫ് ഇ സെക്യുർ ബൂട്ട് സംവിധാനത്തെ പിന്തുണയ്ക്കുന്നു. മേറ്റ്, സിന്നമൺ ഡെസ്ൿടോപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഫെഡോറ 19
[തിരുത്തുക]2 ജൂലായ് 2013 നാണ് ഷ്രോഡിഞ്ചേർസ് ക്യാറ്റ് എന്ന കോഡുനാമവുമായി ഫെഡോറ 19 പുറത്തിറങ്ങിയത്. പുതിയ അനാക്കോണ്ട ഇന്സ്റ്റളറിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫെഡോറ 19 ലെ ചില പ്രത്യേകതകൾ ചുവടെ.
- അനാക്കോണ്ട ഇൻസ്റ്റാളറിന്റെ പുതുക്കിയ പതിപ്പ്
- ഇന്സ്റ്റളേഷനു ശേഷം ആദ്യമായുള്ള ക്രമീകരണങ്ങൾക്കായി പ്രത്യേകം സോഫ്റ്റ് വെയർ
- ഗ്നോം 3.8 പണിയിടം
- കെഡിഇ 4.10 ഉം മേറ്റ് പണിയിടം 1.6 ഉം.
- മൈഎസ്ക്യുഎലിന് പകരം മരിയ ഡിബി
- ജിസിസി യുടെ വെർഷൻ ൪.൮
- ആർപിഎം 4.11
- കൂടുതൽ മെച്ചമായ ക്ലൗഡ് പിൻതുണ
ഫെഡോറ 20
[തിരുത്തുക]2013 ഡിസംബർ 17 നാണ് ഫെഡോറ 20 പുറത്തിറങ്ങിയത്. ഗ്നോം 3.10 പണിയിട സംവിധാനമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗ്നോം സോഫ്റ്റ്‍വെയർ സെന്റർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ആം ആർക്കിട്ടെക്ചറിനെ പ്രാധമിക ആർക്കിട്ടെക്ചർ ഗണത്തിൽ പെടുത്തി.
ഫെഡോറ 21
[തിരുത്തുക]2014 ഒക്ടോബർ 17 നാണ് ഫെഡോറ 21 പുറത്തിക്കാനായി തീരുമാനിച്ചിട്ടുള്ളത്. ഫെഡോറ 21 മുതൽ പ്രത്യേക പേര് നൽകുന്ന നടപടി അവസാനിപ്പിച്ചിരിക്കുന്നു. ഫെഡോറ 21 മുതൽ ഫെഡോറ വർക്ക് സ്റ്റേഷൻ, ഫെഡോറ സെർവ്വർ, ഫെഡോറ ക്ലൗഡ് എന്നിങ്ങനെ മൂന്ന് വിഭാഗം ഫെഡോറ ഉണ്ടായിരിക്കും [24] .
പതിപ്പുകൾ
[തിരുത്തുക]നിറം | അർത്ഥം |
---|---|
ചുവപ്പ് | പഴയ റിലീസ്; ഇപ്പോൾ അനുകൂലിക്കുന്നില്ല |
മഞ്ഞ | പഴയ റിലീസ്; ഇപ്പോളും അനുകൂലിക്കുന്നു |
പച്ച | ഇപ്പോഴുള്ള റിലീസ് |
നീല | ഭാവി റിലീസ് |
പ്രോജക്റ്റിന്റെ പേര് | പതിപ്പ് | കോഡ് നാമം | റിലീസ് ദിവസം | പിൻതുണ അവസാനിക്കുന്ന ദിവസം | കെർണൽ വെർഷൻ |
---|---|---|---|---|---|
ഫെഡോറ കോർ | 1 | യാരോ | 2003-11-05 | 2004-09-20 | 2.4.19 |
2 | ടെട്ട്നാഗ് | 2004-05-18 | 2005-04-11 | 2.6.5 | |
3 Archived 2008-05-13 at the Wayback Machine. | ഹൈഡൽബർഗ് | 2004-11-08 | 2006-01-16 | 2.6.9 | |
4 Archived 2008-05-22 at the Wayback Machine. | സ്റ്റെന്റ്സ് | 2005-06-13 | 2006-08-07 | 2.6.11 | |
5 | ബോർഡ്യൂക്സ് | 2006-03-20 | 2007-07-02 | 2.6.15 | |
6 | സോഡ് | 2006-10-24 | 2007-12-07 | 2.6.18 | |
ഫെഡോറ | 7 | മൂൺഷൈൻ | 2007-05-31 | 2008-06-13 | 2.6.21 |
8 | വേർവൂൾഫ് | 2007-11-08 | 2009-01-07 | 2.6.23 | |
9 | സൾഫർ | 2008-05-13 | 2009-07-10 | 2.6.25 | |
10 | കേംബ്രിഡ്ജ് | 2008-11-25 | 2009-12-18 | 2.6.27 | |
11 | ലിയോണിഡാസ് | 2009-05-06 | 2010-06-25 | 2.6.29 | |
12 | കോൺസ്റ്റാന്റൈൻ | 2009-11-17[25] | 2010-12-02 | 2.6.31 | |
13 | ഗോഡ്ഡാർഡ് | 2010-05-25[26] | 2011-06-04 | 2.6.33 | |
14 | ലോഗ്ലിൻ | 2010-11-02[27] | 2011-12-08 | 2.6.35 | |
15 | ലൗലോക്ക് | 2011-05-24[28] | 2012-06-26 | 2.6.42 | |
16 | വെർണെ | 2011-11-08[29] | Late 2012 | 3.3.0 | |
17 | ബീഫി മിറാക്കിൾ | 2012-05-22[30] | Mid 2013 | 3.3.4 | |
18 | സ്ഫെരിക്കൽ കൗ | 2013-01-15 [31] | Mid 2013 | 3.6.0 | |
19 | ഷ്രോഡിൻജേർസ് ക്യാറ്റ് | 2013-07-02 | 3.9 | ||
20 | ഹൈസൻബഗ് | 2013-12-17 | 3.11 | ||
21 | പേരില്ല | 2014-12-17 |
ചിത്രശാല
[തിരുത്തുക]-
ഫെഡോറ കോർ 1
-
ഫെഡോറ Core 2
-
ഫെഡോറ Core 3
-
ഫെഡോറ കോർ 4
-
ഫെഡോറ കോർ 5
-
ഫെഡോറ കോർ 6
-
ഫെഡോറ 7
-
ഫെഡോറ 8
-
ഫെഡോറ 9
-
ഫെഡോറ 10
-
ഫെഡോറ 11
-
ഫെഡോറ 12
-
ഫെഡോറ 13
-
ഫെഡോറ 14
-
ഫെഡോറ 15
-
ഫെഡോറ 16
-
ഫെഡോറ 17
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഫെഡോറ പ്രോജക്ട് മലയാളം വെബ്സൈറ്റ് Archived 2013-10-14 at the Wayback Machine.
- Fedora confirms: Our servers were breached (SecuriTeam Blogs) Archived 2008-09-13 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Nottingham, Bill (6 November 2003). "Announcing Fedora Core 1". mailing list.
- ↑ 2.0 2.1 "Announcing Fedora Linux 37". Fedora Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 27 October 2022. Retrieved 27 October 2022.
- ↑ "Announcing the release of Fedora 28". Fedora Magazine. 1 May 2018. Archived from the original on 25 July 2018. Retrieved 24 July 2018.
- ↑ "Architectures". Fedora Project. Archived from the original on 14 July 2011. Retrieved 22 March 2018.
- ↑ "alt architectures". Archived from the original on 14 December 2017. Retrieved 22 March 2018.
- ↑ "Frequently Asked Questions about Fedora Licensing". Fedora Project. Archived from the original on 6 September 2015. Retrieved 27 March 2014.
- ↑ "Changes/Fedora Linux in os-release - Fedora Project Wiki". fedoraproject.org. Archived from the original on 28 September 2021. Retrieved 28 September 2021.
When used by itself, the term "Fedora" refers to the Fedora Project. When referring to our work, please use either a specific name like Fedora Workstation, Fedora CoreOS, or Fedora KDE Plasma Desktop; or use Fedora Linux to refer to the OS distribution as a whole.
- ↑ Spevack, Max (18 August 2006). "Fedora Project Leader Max Spevack Responds". Slashdot. Archived from the original on 9 February 2012. Retrieved 17 December 2006.
- ↑ "Objectives". Fedora Project. Archived from the original on 16 December 2018. Retrieved 12 February 2007.
- ↑ Yegulalp, Serdar (22 November 2016). "Fedora 25 stakes out leading edge, not bleeding edge". Archived from the original on 28 July 2017. Retrieved 23 July 2017.
- ↑ "Fedora and Red Hat Enterprise Linux :: Fedora Docs". docs.fedoraproject.org. Retrieved 26 December 2021.
- ↑ Gilbertson, Scott (16 January 2015). "Fedora 21 review: Linux's sprawliest distro finds a new focus". ArsTechnica.com.
- ↑ "Fedora". Archived from the original on 6 January 2016. Retrieved 18 February 2023.
- ↑ "Fedora Linux Releases". Fedora Project.
{{cite web}}
: CS1 maint: url-status (link) - ↑ Hoffman, Chris (26 February 2016). "Fedora project leader Matthew Miller reveals what's in store for Fedora in 2016". PC World. International Data Group. Archived from the original on 1 March 2016. Retrieved 1 March 2016.
- ↑ "Interview with Linus Torvalds from Linux Format 163". TuxRadar. Linux Format. 29 നവംബർ 2012. Archived from the original on 19 ജനുവരി 2014. Retrieved 4 ഓഗസ്റ്റ് 2015.
- ↑ Torvalds, Linus (30 ഡിസംബർ 2014). "The merge window being over, and things being calm made me think I should try upgrading to F21". Google+. Archived from the original on 9 ഓഗസ്റ്റ് 2015. Retrieved 3 മേയ് 2015. "Full quote from working link". Reddit. January 2015. Archived from the original on 19 November 2020. Retrieved 20 April 2020.
- ↑ Vaughan-Nichols, Stephen J. (27 May 2020). "Look what's inside Linus Torvalds' latest Linux development PC". ZDNet. Archived from the original on 6 January 2021. Retrieved 8 January 2021.
- ↑ "Warren Togami". fedoraproject.org. Archived from the original on 19 October 2021. Retrieved 20 October 2021.
- ↑ 2007 നവംബർ 8 ന് റിലീസ് ചെയ്ത ഫെഡോറ കോർ 8 ണ് എട്ടാം പതിപ്പ്."Fedora Project Release Schedule". Retrieved 2007-10-07.
- ↑ 21.0 21.1 "Fedora 8 Release Summary". 2007-11-07. Retrieved 2007-11-07.
- ↑ "Fedora 10 Release Schedule". The Fedora Project. 2008-09-24. Retrieved 2008-09-25.
- ↑ "Fedora 10 Feature List". The Fedora Project. Retrieved 2008-11-30.
- ↑ സിജി, രൺജിത്ത്. "ഫെഡോറ തരങ്ങൾ". Archived from the original on 2014-05-24. Retrieved 23 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://fedoraproject.org/wiki/Releases/12/Schedule
- ↑ http://fedoraproject.org/wiki/Releases/13/Schedule
- ↑ http://fedoraproject.org/wiki/Releases/14/Schedule
- ↑ http://fedoraproject.org/wiki/Releases/15/Schedule
- ↑ http://fedoraproject.org/wiki/Releases/16/Schedule
- ↑ http://fedoraproject.org/wiki/Releases/17/Schedule
- ↑ http://fedoraproject.org/wiki/Releases/18/Schedule
- Pages using the EasyTimeline extension
- Pages using the JsonConfig extension
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- CS1 maint: url-status
- Computing graphical timeline templates
- റെഡ് ഹാറ്റ്
- ലിനക്സ് വിതരണങ്ങൾ
- ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ
- ഫെഡോറ പ്രോജക്റ്റ്
- ആർ.പീ.എം അടിസ്ഥാന ലിനക്സ് വിതരണങ്ങൾ
- X86-64 ലിനക്സ് വിതരണങ്ങൾ
- സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ