Jump to content

ഒന്നാം കറുപ്പ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(First Opium War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒന്നാം കറുപ്പ് യുദ്ധം
കറുപ്പ് യുദ്ധങ്ങൾ ഭാഗം
തിയതി1839–1842
സ്ഥലംചൈന
ഫലംനിർണ്ണായകമായ ബ്രിട്ടീഷ് വിജയം; നാൻ‌കിങ് ഉടമ്പടി
Territorial
changes
ഹോങ് കോങ് യുണൈറ്റഡ് കിങ്ഡത്തിന് വിട്ടുകൊടുത്തു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Qing Dynasty ക്വിങ് ചൈനയുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം
പടനായകരും മറ്റു നേതാക്കളും
Qing Dynasty ഡാവൊഗുവങ് ചക്രവർത്തി
Qing Dynasty ലിൻ സെക്സു
യുണൈറ്റഡ് കിങ്ഡം ചാൾസ് എലിയട്ട്
യുണൈറ്റഡ് കിങ്ഡം ആന്തണി ബ്ലാക്സ്‌ലാന്റ് സ്ട്രാൻഷം

1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്വിങ് രാജവംശവും തമ്മിൽ ചൈനയിൽ വച്ച് നടന്ന യുദ്ധമാണ് ഒന്നാം കറുപ്പ് യുദ്ധം. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.

പശ്ചാത്തലം

[തിരുത്തുക]

പതിനെട്ടാം നൂറ്റണ്ടുമുതൽ യൂറോപ്പ്യൻമാർ ചൈനയിൽ കോളനികളാരംഭിച്ചു. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയിലേക്ക് വൻതോതിൽ ലഹരിപദാർഥമായ കറുപ്പു കയറ്റുമതി ചെയ്ത് കൊള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. കറുപ്പു കച്ചവടത്തെ ചൈനീസ് സർക്കാർ എതിർത്തു. കറുപ്പുമായിവന്ന കപ്പൽ നാൻകിങ് തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. കപ്പൽ വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിർബാധം തുടരുവാനുമായി ഇംഗ്ലണ്ട് ചൈനയോട് യുദ്ധം ചെയിതു.

"https://ml.wikipedia.org/w/index.php?title=ഒന്നാം_കറുപ്പ്_യുദ്ധം&oldid=2371288" എന്ന താളിൽനിന്ന് ശേഖരിച്ചത്