Jump to content

ഫ്രാൻസസ് ഓൽധം കെൽസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frances Oldham Kelsey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാൻസസ് ഓൽധം കെൽസി
ജനനം
Frances Kathleen Oldham

(1914-07-24)ജൂലൈ 24, 1914
Cobble Hill, British Columbia, Canada
മരണംഓഗസ്റ്റ് 7, 2015(2015-08-07) (പ്രായം 101)
London, Ontario, Canada
കലാലയംVictoria College, British Columbia
McGill University
University of Chicago
തൊഴിൽPharmacologist, physician
അറിയപ്പെടുന്നത്Preventing thalidomide from being marketed in the United States
ജീവിതപങ്കാളി(കൾ)Fremont Ellis Kelsey (m. 1943, died 1966)
കുട്ടികൾ2

ഫ്രാൻസസ് കത്ലീൻ ഓൾധാം കെൽസി , (ജൂലൈ 24, 1914 - ഓഗസ്റ്റ് 7, 2015) ഒരു കനേഡിയൻ-അമേരിക്കൻ [1] ഫാർമകോളജിസ്റ്റും ചികിത്സകയുമായിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വിദഗ്ദ്ധ എന്ന നിലയിൽ, സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയുടെ പേരിൽ താലിഡോമൈഡിന് വില്പനയ്ക്കുള്ള അംഗീകാരം നൽകിയില്ല. [2] പിന്നീട് താലിഡോമൈഡ് ഗുരുതരമായ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞപ്പോൾ അവരുടെ ആശങ്കകൾ നീതീകരിക്കപ്പെട്ടു. ഫാർമസ്യൂട്ടിക്കലുകളുടെ എഫ് ഡി എ മേൽനോട്ടത്തെ ശക്തിപ്പെടുത്താനുള്ള നിയമങ്ങൾ പാസാക്കുന്നതും കെൽസിയുടെ തൊഴിൽ ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയിൽ നിന്ന് പ്രസിഡന്റിന്റെ സിവിലിയൻ ബഹുമതി ലഭിച്ച രണ്ടാമത്തെ വനിതയാണ് കെൽസി.

ജനനം, വിദ്യാഭ്യാസം

[തിരുത്തുക]

ബ്രിട്ടീഷ് കൊളംബിയയിൽ ജനിച്ചു , [3] പ്രൊവിൻഷ്യൽ തലസ്ഥാനത്തിലെ സെന്റ് മാർഗരറ്റ് സ്കൂളിൽ പഠിച്ചു. [4] 1930 മുതൽ 31 വരെ വിക്ടോറിയ കോളെജിൽ (ഇപ്പോൾ വിക്ടോറിയ യൂണിവേഴ്സിറ്റി) പഠനം. പിന്നീട് മക്ഗിൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ നിന്ന് ഫാർമക്കോളജിയിൽ ബി.എസ്.സി യും (1934), എം.എസ്.സി. യും (1935) നേടി. [3] ഇഎംകെ ഗെയ്ലിംഗ് എംഡി, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഒരു പുതിയ ഫാർമകോളജി വകുപ്പിന് തുടക്കമിടുകയും അവിടെ ജോലിക്കായി കെൽസി അപേക്ഷിക്കുകയും ചെയ്തു. [4] ഫ്രാൻസിസ്, ഫ്രാൻസസ് എന്നീ പേരുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഫ്രാൻസസ് കെൽസി ഒരു പുരുഷനായിരുണെന്നാണ് ഗെയ്ലിംഗ് ധരിച്ചത്. പുരുഷനാണെന്ന ധാരണയിൽ ഗെയ്ലിംഗ് കെൽസിക്ക് ജോലി വാഗ്ദാനം ചെയ്യുകയും 1936 ൽ അവർ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. [5]

അവിടത്തെ ജോലിയുടെ രണ്ടാമത്തെ വർഷത്തിൽ, സൾഫൊണമൈഡുമായി ബന്ധമുള്ള എലിക്സിർ സൾഫണൈലാമൈഡിന്റെ ഉപയോഗത്തോടനുബന്ധിച്ചുണ്ടായ അസാധാരണ മരണങ്ങൾ അന്വേഷിക്കാൻ ഗെയ്ലിംഗ് നിയുക്തനായി. 107 മരണങ്ങൾ ഉണ്ടായത് ലായകമായി ഡൈ ഈതൈൽ ഗ്ലൈക്കോൾ ഉപയോഗിച്ചതുകൊണ്ടാണെന്ന് കെൽസി കൂടി സഹകരിച്ച ഈ പഠനത്തിൽ തെളിഞ്ഞു. അടുത്ത വർഷം അമേരിക്കൻ കോൺഗ്രസ് 1938 ലെ ഫെഡറൽ ഫുഡ്, ഡ്രഗ്, ആൻഡ് കോസ്മെറ്റിക് ആക്റ്റിന് അംഗീകാരം കൊടുത്തു. [4] അതേ വർഷം തന്നെ കെൽസി പഠനം പൂർത്തിയാക്കി പി.എച്ച്.ഡി നേടി. [4] ഗെയ്ലിംഗിനോടൊപ്പം ജോലി ചെയ്തത് കെൽസിക്ക് ജനന വൈകല്യങ്ങളുണ്ടാക്കുന്ന മരുന്നുകളിൽ താല്പര്യമുണ്ടാകാൻ കാരണമായി. [6]

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം

[തിരുത്തുക]
1960 കളിൽ കെൽസി

അവളുടെ പിഎച്ച്.ഡി പൂർത്തിയാക്കിയപ്പോൾ ഓൾധാം ഷിക്കാഗോ സർവകലാശാലയിൽ ചേർന്നു. 1942-ൽ, മറ്റ് പല ഫാർമക്കോളജിസ്റ്റുകളെ പോലെ, മലേറിയയ്ക്കുള്ള കൃത്രിമ മരുന്നിനായുള്ള പരീക്ഷണങ്ങളിൽ അവർ മുഴുകി. ഈ പഠനങ്ങളുടെ ഫലമായി ചില മരുന്നുകൾക്ക് പ്ലാസന്റൽ തടസ്സത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ഓൾധാം മനസ്സിലാക്കി. [7] ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ വെച്ച് പിൽക്കാലത്ത് 1943 ൽ ജീവിതപങ്കാളിയായി മാറിയ സഹപ്രവർത്തകനായ ഡോ. ഫ്രെമോണ്ട് എല്ലിസിനെ കണ്ടുമുട്ടി. [4]


ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജോലി ചെയ്യുമ്പോൾ 1950 ൽ കെൽസിക്ക് എം.ഡി ലഭിച്ചു. [4] രണ്ടു വർഷത്തോളം അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിനു വേണ്ടി എഡിറ്റോറിയൽ അസോസിയേറ്റ് ആയി ജോലി ചെയ്തു. 1954 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും വിട്ട്, സൗത്ത് ഡകോട്ട സർവകലാശാലയിൽ ഫാർമകോളജി പഠനം നടത്തി. അവർ 1957 വരെ പഠിപ്പിച്ചിരുന്ന സൗത്ത് ഡക്കോട്ടയിൽ വെർമിയാൻ എന്ന സ്ഥലത്തേക്ക് തന്റെ ഭർത്താവിനും രണ്ട് പെൺമക്കളുമൊത്ത് താമസം മാറ്റി. [3]

1950 കളിൽ അമേരിക്കയിൽ ചികിത്സിക്കുന്നതിനായി അമേരിക്കൻ പൗരത്വമെടുത്തെങ്കിലും കനേഡിയൻ പൗരത്വം ഉപേക്ഷിച്ചില്ല. [2]

എഫ് ഡി ഏ യിലെ ജോലിയും താലിഡോമൈഡും

[തിരുത്തുക]
1962 ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയിൽ നിന്നും ബഹുമാനപ്പെട്ട ഫെഡറൽ സിവിനീസ് സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് കെൽസി നേടി

1960 ൽ എഫ്ഡിഎ കെൽസിയെ വാഷിംഗ്ടൺ ഡിസിയിൽ നിയമിച്ചു. അക്കാലത്ത് എഫ്ഡിഎയ്ക്ക് വേണ്ടി മയക്കുമരുന്നു പുനർവിചിന്തനം ചെയ്ത ഏഴ് പൂർണ്ണസമയ ചികിത്സകരും നാൾ¬ യുവ ഭാഗിക സമയ ചികിത്സകരും ഉണ്ടായിരുന്നതിൽ ഒരാളായിരുന്നു കെൽസി. [4] . എഫ്ഡിഎയിൽ അവർ ആദ്യം ഏറ്റെടുത്ത ജോലികളിലൊന്ന് റിച്ചാർഡ്സൺ മെറലിന്റെ അപേക്ഷയിൽ കെവാഡോൺ എന്ന വാണിജ്യ നാമത്തിൽ മനക്ഷോഭം കുറയ്ക്കുന്നതിനും വേദന ശമിപ്പിക്കുന്നതിനുമായി പ്രത്യേകിച്ച് ഗർഭിണികൾക്ക് മോണിംഗ് സിക്ക്നെസിന് കൊടുക്കാനായുള്ള താലിഡോമൈഡിന്റെ അംഗീകാരത്തിനായുള്ള പരിശോധന ആയിരുന്നു. [8] ക്യാനഡ, 20 ഓളം യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അംഗീകരിക്കപ്പെട്ട മരുന്നായിരുന്നെങ്കിലും അവർ ഈ മരുന്നിന് അനുമതി നിഷേധിക്കുകയും കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. [3] താലിഡോമൈഡ് നിർമ്മാതാവിൽ നിന്നും സമ്മർദ്ദമുണ്ടായിട്ടും, കെൽസി നാഡീവ്യൂഹത്തിന്റെ സ്വാധീനം സംബന്ധിച്ച് ഇംഗ്ലണ്ടിൽ നടന്ന പഠനഫലങ്ങളെ വിശദീകരിക്കുന്ന അധിക വിവരങ്ങൾക്കായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. [4]

യൂറോപ്പിൽ ഗർഭിണികൾ കഴിച്ച താലിഡോമൈഡുമായി അവരുടെ കുഞ്ഞുങ്ങൾക്കുണ്ടായ ജന്മവൈകല്യങ്ങൾ ബന്ധപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നപ്പോൾ അംഗീകാരത്തിനു മുൻപ് പൂർണമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകണമെന്ന കെൽസിയുടെ നിർബന്ധം ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടു. [9] തലാളിമൈഡ് പ്ളാസന്റൽ തടസം കടന്ന് ഗർഭസ്ഥശിശുവിലെത്തി ഗുരുതരമായ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയെന്ന് ഗവേഷകർ കണ്ടെത്തി. [7] വാഷിംഗ്ടൺ പോസ്റ്റിന്റെ ഒന്നാം പേജിൽ കെൽസി വീരനായികയായി വാഴ്ത്തപ്പെട്ടു [10] [11] മോർട്ടൻ മിന്റ്സ് , തന്റെ വാഷിംഗ്ടൺ പോസ്റ്റ് ലേഖനത്തിൽ "കെൽസി നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കയ്യില്ലാതെയും കാലില്ലാതെയും ജനിക്കുന്നത് തടഞ്ഞു" എന്ന് പറഞ്ഞു. [10] തന്റെ സഹായികളായ ഓയം ജിറോയും ലീ ഗെയ്സ്മറും, പൂർണ പിന്തുണതന്ന എഫ്ഡിഎ അധികൃതരും തുല്യ അംഗീകാരത്തിന് അർഹരാണെന്നായിരുന്നു കെൽസി പറഞ്ഞത്. ഡോക്ടർ കെൽസിയുടെ സ്ഥിരോത്സാഹം 1962 ൽ കർശനമായ മരുന്നുകൾ അംഗീകരിക്കാനുള്ള കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കാരണമായി. [1]

പിൽക്കാല ജീവിതവും മരണവും

[തിരുത്തുക]
നാഷണൽ വുമൺസ് ഹാൾ ഓഫ് ഫെയിമിൽ പ്രവേശിച്ചുകൊണ്ട് FDA Reception ൽ കെൽസെയ്ക്ക് (87)

കെൽസി എഫ് ഡി എ യിൽ തുടരുമ്പോൾ തന്നെ അവരുടെ നേരത്തേയുള്ള നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടു. എഫ്ഡിഎ യുടെ സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ 1955 ൽ ഡെപ്യൂട്ടി ഫോർ സയന്റിഫിക് ആൻഡ് മെഡിക്കൽ അഫയേഴ്സ് ആയി നിയമിക്കപ്പെട്ടു. 1994-ൽ ബ്രിട്ടീഷ് കൊളമ്പിയയിലെ മിൽ ബേയിലെ ഫ്രാൻസിസ് കേൽസെ സെക്കന്റിക് സ്കൂളിന് കെൽസിയുടെ ബഹുമാനാർഥം നാമകരണം ചെയ്തു. [12] 2005 ൽ വിരമിച്ചു. [13]

2010-ൽ, എഫ്ഡിഎ കെൽസിക്ക് ആദ്യത്തെ ഡ്രഗ് സേഫ്റ്റി എക്സലൻസ് അവാർഡ് സമ്മാനിക്കുകയും വാർഷിക അവാർഡ് അവളുടെ പേരിൽ നൽകുകയും ചെയ്തു.[14] ഇത് പ്രതിവർഷം ഒരു FDA സ്റ്റാഫ് അംഗത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു.[15] അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് സെന്റർ ഡയറക്ടർ സ്റ്റീവൻ കെ. ഗാൽസൺ പറഞ്ഞു, "ഡോ. ഫ്രാൻസിസ് ഒ. കെൽസി ഡ്രഗ് സേഫ്റ്റി എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയതിലും മയക്കുമരുന്ന് നിയന്ത്രണത്തിന്റെ ഈ സുപ്രധാന വശത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചതിന് ആദ്യ സ്വീകർത്താക്കളെ അംഗീകരിക്കുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്."[16]

2014 ജൂലൈയിൽ കെൽസിക്ക് 100 വയസ്സ് തികഞ്ഞു,[17]താമസിയാതെ, 2014 അവസാനത്തോടെ, അവൾ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ലണ്ടനിലെ ഒന്റാറിയോയിൽ മകളോടൊപ്പം താമസിക്കാൻ മാറി..[18] 2015 ജൂണിൽ, അവളെ ഓർഡർ ഓഫ് കാനഡയിലേക്ക് നാമകരണം ചെയ്തപ്പോൾ, താലിഡോമൈഡ് ഇരയും കാനഡയിലെ താലിഡോമൈഡ് വിക്ടിംസ് അസോസിയേഷൻ തലവനുമായ മെർസിഡസ് ബെനെഗ്ബി, മയക്കുമരുന്ന് കമ്പനി ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് ശക്തിയും ധൈര്യവും കാണിച്ചതിന് കെൽസിയെ പ്രശംസിച്ചു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം അവൾ ഞങ്ങളുടെ നായികയായിരുന്നു, അവൾ ചെയ്തത് മറ്റൊരു രാജ്യത്താണെങ്കിലും."[18]


2015 ഓഗസ്റ്റ് 7-ന് ഒന്റാറിയോയിലെ ലെഫ്റ്റനന്റ്-ഗവർണർ എലിസബത്ത് ഡൗഡ്‌സ്‌വെൽ താലിഡോമൈഡിനെതിരായ അവളുടെ പങ്കിന് മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡയുടെ ചിഹ്നം സമ്മാനിക്കാൻ അവളുടെ വീട് സന്ദർശിച്ചതിനു 24 മണിക്കൂറിന് ശേഷം[19] 101-ാം വയസ്സിൽ ലണ്ടനിലെ ഒന്റാറിയോയിൽ വച്ച് കെൽസിഅന്തരിച്ചു

പുരസ്കാരങ്ങൾ

[തിരുത്തുക]
"ഡ്രഗ് ഡിറ്റക്റ്റീവ്"
  • 1962 • ഫെഡറൽ പൊതുസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം [8]
  • 1963 • ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും ഗോൾഡ് കീ അവാർഡ്, മെഡിക്കൽ ആന്റ് ബയോളജിക്കൽ സയൻസസ് അലുമ്നി അസോസിയേഷൻ [20]
  • 2000 ത്തിന്റെ ദേശീയ വനിതാ ഹാൾ ഓഫ് ഫെയിമിൽ [21]
  • 2001 - അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ വിർച്വൽ മെന്റർ [22]
  • 2006 • വുമൺ & ഫാമിലി നാഷണൽ റിസർച്ച് സെന്ററിൽ നിന്നുള്ള പൂർവപിതാമഹി അവാർഡ് [23]
  • 2010-ൽ എഫ്.ഡി.എ യുടെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ മികവും ധൈര്യവും കാട്ടിയതിനുള്ള അവാർഡ്. [24]
  • 2012 • വാങ്കൗവർ ഐലന്റ് സർവകലാശാലയിൽ നിന്നുള്ള ബഹുമാന സൂചകമായ ഡോക്ടർ ഓഫ് സയൻസ് ഡിഗ്രി [25]
  • 2015 • ഓർഡർ ഓഫ് കാനഡ [26]

ഇതും കാണുക

[തിരുത്തുക]
  • യൂറോപ്യൻ മരുന്നുകൾ ഏജൻസി

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 മക് ഫാനൻ, റോബർട്ട് (ആഗസ്റ്റ് 7, 2015), ഫ്രാൻസിസ് ഓൾഡ്ഹാം കെൽസി, എഫ്ഡിഎ സ്റ്റിക്കർ ആർ യു എസ് ബേബീസ് ഫ്രം ദി തലൈഡൈഡ്, ഡെയ്സ് അറ്റ് 101 , ദി ന്യൂയോർക്ക് ടൈംസ്
  2. 2.0 2.1 പെരിറ്റ്സ്, ഇൻഗ്രിഡ് (നവംബർ 24, 2014), കനേഡിയൻ ഡോക്ടർ അമേരിക്കയിൽ നിന്ന് തായ്ലമോയിഡ് സൂക്ഷിക്കുന്നതിലൂടെ ദുരന്തത്തെ പ്രതികൂലമായി ബാധിച്ചു , ദി ഗ്ലോബ് ആന്റ് മെയിൽ , ആഗസ്റ്റ് 7, 2015- ന് വീണ്ടെടുത്തത് .
  3. 3.0 3.1 3.2 3.3 "ഫ്രാൻസിസ് കെൽസെയ്" , കാനഡ ഹെർലമുൽ സീരീസ് , ഹീലിംങ് പബ്ലിഷിംഗ് ഇൻക്., 986 , ആഗസ്റ്റ് 15, 2009 വീണ്ടെടുത്തത് .
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 ബ്രെൻ, ലിൻഡ (മാർച്ച്-ഏപ്രിൽ 2001), "ഫ്രാൻസസ് ഓൾഡ്ഹാം കെൽസീസ്: എഫ്ഡിഎ മെഡിക്കൽ റെകഡഡർ ലീവസ് ഹെർ മാർക്ക് ഓൺ ഹിസ്റ്ററി" , എഫ്ഡിഎ കൺസ്യൂമർ , ഒറിജിനൽ മുതൽ ഒക്ടോബർ 20, 2006 വരെ ശേഖരിച്ചത്, ആഗസ്റ്റ് 15, 2009 വീണ്ടെടുത്തത് .
  5. "ചിക്കാഗോയിലെ പിഎച്ച്ഡി പരിപാടിയിൽ ഗവേഷകസഹായവും സ്കോളർഷിപ്പും ഗെയ്ലിങിന്റെ കത്ത് വായിച്ചപ്പോൾ അവൾ സന്തോഷിച്ചു, എന്നാൽ ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു - 'തൻറെ മനസാക്ഷിയെ അല്പം കുറച്ചുമാറ്റി'. 'ദി പ്രിയ മിസ്റ്റർ ഓൾഡ്ഹാം,' ഓൾഡ്ഹാം തന്റെ ആദ്യനാമം തുടങ്ങി, ഫ്രാൻസിസ് സ്ത്രീ 'എ' ആണ് എന്ന് പറഞ്ഞ് മഗ്ലിയിൽ ഒരു പ്രൊഫസർ ആയി കെൽസി ചോദിച്ചു: 'നിങ്ങൾ പരിഹസിക്കരുത്,' അദ്ദേഹം പറഞ്ഞു. 'ജോലി സ്വീകരിക്കുക, നിങ്ങളുടെ പേരിൽ ഒപ്പിടുക,' മിസ് 'എന്നതിന് ശേഷം ബ്രാക്കറ്റുകളിൽ ഇടുക, പോകൂ!' "ബ്രെൻ (2001). ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "name confusion" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. സ്പീഗൽ, റേച്ചൽ, റിസർച്ച് ഇൻ ദി ന്യൂസ്: തലൈഡൈഡ് , നിന്ന് ആർക്കൈവ് യഥാർത്ഥ ഓഗസ്റ്റ് 22, 2007 ആഗസ്റ്റ് 15, 2009 തിരിച്ചുവന്നു .
  7. 7.0 7.1 സിംപ്സൺ, ജോവൻ കാവനാഖ് (സെപ്തംബർ 2001), "ഗർഭിണിയായ പോസ്" , ജോൺസ് ഹോപ്കിൻസ് മാഗസിൻ , 53 (4) , ഏപ്രിൽ 30, 2006 വീണ്ടെടുത്തത് .
  8. 8.0 8.1 റൂയി, മൗറിൻ (ജൂൺ 20, 2005), ടോപ്പ് ഫാർമസ്യൂട്ടിക്കൽസ്: തലൈഡൈഡ് , കെമിക്കൽ ആൻഡ് എൻജിനീയറിങ് ന്യൂസ് , 83 (25) , ഏപ്രിൽ 30, 2006 വീണ്ടെടുത്തത് .
  9. "ലേബൽ ബാറ്റ്സ്മാൻ ദി ലാബ്സ്" Archived 2009-08-16 at the Wayback Machine. , FDA കൺസ്യൂമർ , ജൂൺ 1981 , ആഗസ്റ്റ് 15, 2009 വീണ്ടെടുത്തത് .
  10. 10.0 10.1 മന്റ്സ്, മോർട്ടൺ (ജൂലൈ 15, 1962), ഹീറോയിൻ ഓഫ് എഫ് ഡി എഫ് ബാഡ് ഡ്രഗ് ഓഫ് മാർക്കറ്റ് ഓഫ് ദി മാർക്കറ്റ് , ദ വാഷിംഗടൺ പോസ്റ്റ് , പേ.   മുൻ പേജ് . 2005 മുതൽ Mintz ന്റെ അഭിപ്രായങ്ങളും കാണുക.
  11. ഡോ. ഫ്രാൻസിസ് കാത്ലീൻ ഓൾഡാം കെൽസി , നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ , 2006 ഏപ്രിൽ 30 തിരിച്ചെടുത്തു .
  12. FKSS ചരിത്രം , ഫ്രാൻസസ് കെൽസി സെക്കന്റിക് സ്കൂൾ, ഒറിജിനൽ ഒറിജിനൽ ആർക്കൈവിൽ 19, 2012 , ഡിസംബർ 26, 2014. ശേഖരിച്ചത് .
  13. {{cite news}}: Empty citation (help)
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nyt-20102 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FDA-award2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fda20052 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Centenary2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  18. 18.0 18.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; G&M-2015-07-012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; G&M-2015-08-072 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  20. ഗോൾഡ് കീ അവാർഡ് സ്വീകർത്താക്കൾ , ദി യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ദി മെഡിക്കൽ & ബയോളജിക്കൽ സയൻസസ് അലുമ്മേയി അസോസിയേഷൻ , ശേഖരിച്ചത് ഓഗസ്റ്റ് 14, 2006 .
  21. സ്ത്രീകളുടെ ഹാൾ - ഫ്രാൻസസ് കാത്ലീൻ ഓൾഡാം കെൽസി, പിഎച്ച്.ഡി, എം.ഡി Archived 2002-10-03 at the Wayback Machine. , നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിം, 2000 , മേയ് 1, 2006 ലഭ്യമാക്കുക .
  22. Geraghty, കാരെൻ (ജൂലൈ 2001), "പ്രൊഫൈലസ് ഓഫ് എ റോൾ മോഡൽ - ഫ്രാൻസസ് ഓൾഡ്ഹാം കെൽസി, എം ഡി, പിഎച്ച്ഡി" , വിർച്വൽ മെന്റർ - അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണൽ ഓഫ് എഥിക്സ് , 7 (7), 2007 സെപ്റ്റംബർ 29 ലെ യഥാർത്ഥത്തിൽ നിന്ന് ശേഖരിച്ചത് ഓഗസ്റ്റ് 15, 2009 .
  23. 2006 മുന്തിയ അവാര്ഡ് ലന്ചന് വനിതാ കുടുംബങ്ങൾക്കായി, നാഷണൽ റിസർച്ച് സെന്റർ, നിന്നും ആർക്കൈവ് യഥാർത്ഥ മെയ് 14, 2011, ആഗസ്റ്റ് 15 വീണ്ടെടുത്തു, 2009 .
  24. {{cite news}}: Empty citation (help)
  25. "വാൻകൂവർ ഐലന്റ് സർവ്വകലാശാലയിൽ നിന്നും ബഹുമാന ഡോക്ടർ ബിരുദം" Archived 2014-06-06 at the Wayback Machine. , നാനൈയോ ന്യൂസ് ബുള്ളറ്റിൻ , ബ്ലാക്ക് പ്രസ്സ്, ഇൻക്., 2012-06-06 .
  26. ഇൻഗ്രിഡ് പെരിറ്റ്സ് (ജൂലൈ 1, 2015), "അമേരിക്കയിൽ തായ്ലമോഡിനെ എതിർക്കുന്ന ഡോക്ടർ ഓർഡർ ഓഫ് കാനഡ" , ദി ഗ്ലോബ് ആന്റ് മെയിൽ , ജൂലൈ 1, 2015 .

ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "globe2014" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "post-2015" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "heirloom" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "fda1" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "nih1" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "JH mag" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "acs" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "fda3" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "post" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "nih2" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "jfk" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "nwhf" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "post-2010" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "goldkey" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "schoolnamed" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "ama" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "foremother" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "FDA-award" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "fda2005" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "nyt-2010" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "VIU" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Centenary" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "G&M-2015-07-01" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "G&M-2015-08-07" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "nyt-2015" എന്ന പേരിൽ നിർ‌വചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Frances Oldham Kelsey: FDA Medical Reviewer Leaves Her Mark on History
  • The Public's Quiet Savior From Harmful Medicines .
  • The Right Lesson to Learn from Thalidomide .
  • Autobiographical Reflections . 1974, 1991, 1992 എന്നീ വർഷങ്ങളിൽ നടന്ന ഓൾഡ് ഹിസ്റ്ററി അഭിമുഖങ്ങളിൽ നിന്നും ഇത് എടുത്തുകയുണ്ടായി. അവതരണം, ഫൌണ്ടേഴ്സ് ഡേ, സെൻറ് മാർഗരറ്റ് സ്കൂൾ, ഡങ്കൻ ബിസി, 1987; ആൻഡ് അവതരണം, തകർപ്പൻ, ഫ്രാൻസസ് കേൽസെ സ്കൂൾ, മിൽ ബേ, ബിസി, 1993.
  • The therapeutic nightmare; a report on the roles of the United States Food and Drug Administration, the American Medical Association, pharmaceutical manufacturers, and others in connection with the irrational and massive use of prescription drugs that may be worthless, injurious, or even lethal. . ലൈബ്രറി ഓഫ് കോൺഗ്രസ് കാറ്റലോഗ് പ്രവേശനം .
  • Thalidomide in America: A Brush With Tragedy .
  • A Woman Doctor Who Would Not be Hurried .
  • A review of thalidomide's history and current dermatological applications .
  • Frances Kelsey & Thalidomide in the US: A Case Study Relating to Pharmaceutical Regulations Frances Kelsey & Thalidomide in the US: A Case Study Relating to Pharmaceutical Regulations .
  • Thalidomide, after fifty years: A tribute to Frances Oldham Kelsey and a call for thorough, responsible federal drug regulation and oversight .
"https://ml.wikipedia.org/w/index.php?title=ഫ്രാൻസസ്_ഓൽധം_കെൽസി&oldid=4108867" എന്ന താളിൽനിന്ന് ശേഖരിച്ചത്