സ്വാതന്ത്ര്യ ചത്വരം
ദൃശ്യരൂപം
(Freedom Plaza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു ചത്വരമാണ്(Plaza) സ്വാതന്ത്ര്യ ചത്വരം (ഇംഗ്ലീഷ്:Freedom Plaza ). ഈ ചത്വരത്തിന്റെ ആദ്യനാമം പടിഞ്ഞാറൻ ചത്വരം(Western Plaza) എന്നായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ പെൻസിൽവാനിയ വീഥിയുടെയും 14thസ്ട്രീറ്റിന്റെയും സംഗമസ്ഥാനത്തിനരികിലായാണ് സ്വാതന്ത്ര്യ ചത്വരത്തിന്റെ സ്ഥാനം. 1980ലാണ് ഈ ചത്വരം പണിത്തീർത്തത്. മാർബിൾ മുതലായ കല്ലുകളായിരുന്നു പ്രധാന നിർമ്മാണവസ്തുക്കൾ.
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറോടുള്ള ബഹുമാനാർഥം, ഈ ചത്വരത്തിന്റെ നാമം പടിഞ്ഞാറൻ ചത്വരം എന്നതിൽനിന്ന് സ്വാതന്ത്ര്യ ചത്വരം എന്നാക്കി മാറ്റിയത്.