ഗുന്തർ ഗ്രാസ്
ഗുന്തർ ഗ്രാസ് | |
---|---|
ജനനം | Günter Wilhelm Grass 16 ഒക്ടോബർ 1927 Danzig-Langfuhr, Free City of Danzig |
തൊഴിൽ | Novelist, Poet, Playwright, Sculptor, Graphic Designer, |
ദേശീയത | German |
Period | 1956–present |
ശ്രദ്ധേയമായ രചന(കൾ) | The Tin Drum |
അവാർഡുകൾ | Georg Büchner Prize 1965 Nobel Prize in Literature 1999 |
കയ്യൊപ്പ് |
വിഖ്യാത ജർമൻ നോവലിസ്റ്റും നാടകകൃത്തുമാണ് ഗുന്തർ ഗ്രാസ്(16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015).നോവൽ, കവിത, നാടകം തുടങ്ങിയ സാഹിത്യത്തിന്റെ സമസ്തമേഖലകളിലും ഗുന്തർ ഗ്രാസ് വ്യക്തിമുദ്ര പതിപ്പിച്ചു. ശിൽപനിർമ്മാണം, ഗ്രാഫിക് ആർട്ട് എന്നിവയിലും മികവ് പുലർത്തി.
ജീവിതരേഖ
[തിരുത്തുക]പോളണ്ടിന്റെ ഭാഗമായ ഡെൻസിഷിൽ പോളിഷ്- ജർമൻ വ്യാപാരിയുടെ മകനായി 1927 ഒക്ടോബർ 16നാണ് ഗുന്തർ ഗ്രാസ് ജനിച്ചത്. നിർബന്ധിത സൈനികസേവനത്തിന്റെ ഭാഗമായി പതിനാറാം വയസ്സിൽ ഹിറ്റ്‌ലറുടെ സൈനികവിഭാഗമായ "ലുഫ്ത്ത് വാഫെ'യിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻസേനയിൽ നിർബന്ധിതസേവനം നടത്തി, യുദ്ധത്തടവുകാരനാകേണ്ടി വന്നു[1][2]. അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിലായിരുന്നു ഈ സംഭവമെന്നാണ് വെളിപ്പെടുത്തൽ[3]. 1949ൽ ഡ്യൂസ്സൽ ഡോർഫിലെ ശാസ്ത്ര-കലാ അക്കാദമിയിൽനിന്ന് ചിത്രരചനയിൽ ബിരുദം നേടി. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ഗ്രാസിന്റെ മിക്ക രചനകളും ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം വെച്ചുപുലർത്തി.
2006ൽ പുറത്തു വന്ന പീലിങ് ദ ഒണ്യൻ എന്ന ആത്മകഥാപരമായ കൃതിയിൽ, ഹിറ്റ്‌ലറുടെ നാസി പട്ടാളത്തിൽ ജോലി ചെയ്ത ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ വലിയ വിമർശനമുയർത്തി.
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം മൂന്നുവട്ടം ഇവിടം സന്ദർശിച്ചിട്ടുണ്ട്. 1987-'88 കാലത്ത് ഭാര്യ യൂട്ടയുമൊത്ത് കൊൽക്കത്തയിൽ ഒരു വർഷത്തോളം കഴിഞ്ഞു. 'ദ പ്ലെബിയൻസ് റിഹേഴ്‌സ് ദ അപ്‌റൈസിങ്' എന്ന നാടകത്തിന്റെ ബംഗാൾ ഭാഷയിലുള്ള അവതരണത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കൊൽക്കത്താവാസം. 'ഷോ യുവർ ടങ്' എന്ന പേരിൽ ആ സ്മരണകൾ അദ്ദേഹം പുസ്തകമാക്കി. ==കേരളത്തിൽ== 1975 ൽ കേരളം സന്ദർശിച്ചിരുന്നു. നായന്മാരെയും മുക്കുവന്മാരെയും കുറിച്ചുള്ള പഠനത്തിനായി എത്തിയ അദ്ദേഹം മഹാരാജാസിൽ പ്രസംഗിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ല്യൂബെക്കിലെ ആശുപത്രിയിൽ 87ാം വയസ്സിൽ അന്തരിച്ചു.
ക്യതികൾ
[തിരുത്തുക]രണ്ടാം ലോകയുദ്ധാനന്തരമുള്ള ദേശീയ അപരാധബോധത്തിന്റെ സ്വാധീനം പ്രകടമാകുന്ന അദ്ദേഹത്തിന്റെ കൃതികൾ സാധാരണ വിചിത്രരൂപത്തിലുള്ള രചനാഘടകവും ശക്തമായ ധാർമിക ഉള്ളടക്കവും ഉള്ളവയാണ്. നോബൽ സമ്മാനം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.
- ദ ടിൻ ഡ്രം
- ലോക്കൽ അനസ്തിറ്റിക്
- ദ ഫ്‌ളൗർ
- ദ പ്ലബിയൻസ് റമോർസ് ദി അപ്‌റൈസിങ്
- Die Vorzüge der Windhühner (poems, 1956)
- Die bösen Köche. Ein Drama (play, 1956) translated as The Wicked Cooks in Four Plays (1967)
- Hochwasser. Ein Stück in zwei Akten (play, 1957) The Flood
- Onkel, Onkel. Ein Spiel in vier Akten (play, 1958) Mister, Mister
- Danziger Trilogie
- 'Die Blechtrommel (1959) trans. The Tin Drum (1959)
- ക്യാറ്റ് ആൻഡ് മൗസ് (1961) trans. Cat and Mouse (1963)
- ഡോഗ് ഇയേഴ്‌സ് (1963)
- Gleisdreieck (poems, 1960)
- Die Plebejer proben den Aufstand (play, 1966) trans. The Plebeians Rehearse the Uprising (1966)
- Ausgefragt (poems, 1967)
- Über das Selbstverständliche. Reden - Aufsätze - Offene Briefe - Kommentare (speeches, essays, 1968) trans. Speak out! Speeches, Open Letters, Commentaries (1969) with 3 additional pieces
- Örtlich betäubt (1969) trans. Local Anaesthetic (1970)
- Davor (play, 1970) trans. Max (1972) on a plot from Local Anaesthetic
- Aus dem Tagebuch einer Schnecke (1972) trans. From the Diary of a Snail (1973)
- Der Bürger und seine Stimme. Reden Aufsätze Kommentare (speeches, essays, 1974)
- Denkzettel. Politische Reden und Aufsätze 1965-1976 (political essays and speeches, 1978)
- Der Butt (1977) trans. The Flounder (1978)
- Das Treffen in Telgte (1979) trans. The Meeting at Telgte (1981)
- Kopfgeburten oder Die Deutschen sterben aus (1980) trans. Headbirths, or, the Germans are Dying Out (1982)
- Widerstand lernen. Politische Gegenreden 1980–1983 (political speeches, 1984)
- Die Rättin (1986) trans. The Rat (1987)
- Zunge zeigen. Ein Tagebuch in Zeichnungen ("A Diary in Drawings", 1988) trans. Show Your Tongue (1989)
- Unkenrufe (1992) trans. The Call of the Toad (1992)
- Ein weites Feld (1995) trans. Too Far Afield (2000)
- Mein Jahrhundert (1999) trans. My Century (1999)
- Im Krebsgang (2002) trans. Crabwalk (2002)
- Letzte Tänze (poems, 2003)
- സ്‌കിന്നിംഗ് ദ ഒണിയൻ (2006)- ഓർമക്കുറിപ്പ് 1
- Dummer August (poems, 2007)
- Die Box (2008) trans. The Box (2010) ഓർമക്കുറിപ്പ് 2
- Grimms Wörter (2010) ഓർമക്കുറിപ്പ് 3
അവലംബം
[തിരുത്തുക]- ↑ Garland, The Oxford Companion to German Literature, p. 302.
- ↑ "The Literary Encyclopedia", Günter Grass (b. 1927). Retrieved on 16 August 2006.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 741. 2012 മെയ് 07. Retrieved 2013 മെയ് 07.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
[തിരുത്തുക]- രചനകൾ ഗുന്തർ ഗ്രാസ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Nobel prize Biobibliographical notes (in English, also available in French, German, and Swedish)
- Biographical timeline (in German)
- Concise biographical information, essays Archived 2004-01-04 at the Wayback Machine. (in German)
- Grass' special links to Gdansk
- Less concise biographical information (in German)
- Grass admits serving with Waffen-SS The Guardian article
- Survey of reactions to Grass's disclosure of his time in the Waffen-SS from the German and international press (in English)
- Grass' "Shame" Over SS Service Archived 2006-08-26 at the Wayback Machine.
- Günter Grass 'Bookweb' on literary website The Ledge, with suggestions for further reading. Archived 2016-03-04 at the Wayback Machine.
- Detailed article on his Waffen-SS membership Archived 2019-10-29 at the Wayback Machine. (in English)
- Günter Grass, Israel and the crime of poetry, ഹാമിദ് ദബാഷി, അൽജസീറ
അഭിമുഖങ്ങൾ
- ഹൈൻസ് ലുഡ്വിഗ് ആർണോൾഡ്. "എഴുത്തിൽ ഞാൻ കൊത്തുപണി ചെയ്യുന്നു". മാധ്യമം ആഴ്ചപ്പതിപ്പ്.
- Elizabeth Gaffney (Summer 1991). "Gunter Grass, The Art of Fiction No. 124". The Paris Review.
- Gunter Grass discusses The Tin Drum on the BBC World Service programme World Book Club
- Video interview on PBS with Günter Grass Archived 2008-04-17 at the Wayback Machine. by Charlie Rose
- 2007 Real Audio interview at NYPL with Günter Grass and Norman Mailer by Andrew O'Hagan
- Portrait on rosenthalusa.com
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000) |
---|
1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ |
- Pages using the JsonConfig extension
- Pages using Infobox writer with unknown parameters
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (1976-2000)
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with ADK identifiers
- Articles with KULTURNAV identifiers
- Articles with MusicBrainz identifiers
- Articles with MoMA identifiers
- Articles with RKDartists identifiers
- Articles with ULAN identifiers
- Articles with RISM identifiers
- ജർമ്മൻ നാടകകൃത്തുക്കൾ
- ജർമ്മൻ നോവലിസ്റ്റുകൾ
- 1927-ൽ ജനിച്ചവർ
- ഒക്ടോബർ 16-ന് ജനിച്ചവർ
- 2015-ൽ മരിച്ചവർ
- ഏപ്രിൽ 13-ന് മരിച്ചവർ