ഉള്ളടക്കത്തിലേക്ക് പോവുക

ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galle International Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം
ദി എസ്പ്ലാനാഡേ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഗാൾ, ശ്രീലങ്ക
സ്ഥാപിതം1876
ഇരിപ്പിടങ്ങളുടെ എണ്ണം35,000
ഉടമഗാൾ ക്രിക്കറ്റ് ക്ലബ്
പാട്ടക്കാർശ്രീലങ്കൻ ക്രിക്കറ്റ്
ഗാൾ ക്രിക്കറ്റ് ക്ലബ്
End names
സിറ്റി എൻഡ്
ഫോർട്ട് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്3 ജൂൺ 1998:
 ശ്രീലങ്ക v  ന്യൂസിലാന്റ്
അവസാന ടെസ്റ്റ്8 മാർച്ച് 2013:
 ശ്രീലങ്ക v  ബംഗ്ലാദേശ്
ആദ്യ ഏകദിനം25 ജൂൺ 1998:
 ശ്രീലങ്ക v  ഇന്ത്യ
അവസാന ഏകദിനം6 ജൂലൈ 2000:
 ശ്രീലങ്ക v  ദക്ഷിണാഫ്രിക്ക
Team information
ഗാൾ ക്രിക്കറ്റ് ക്ലബ് (? – തുടരുന്നു)
As of 11 മാർച്ച് 2013
Source: ക്രിക്കിൻഫോ

ശ്രീലങ്കയിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെയും, ഗാൾ ക്രിക്കറ്റ് ക്ലബ്ബിന്റെയും ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്താണ് ഈ സ്റ്റേഡിയം നിലകൊള്ളുന്നത്.

ചരിത്രം

[തിരുത്തുക]

1876ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. തുടക്കത്തിൽ ഒരു റേസ് കോഴ്സായാണ് ഇത് ആരംഭിച്ചത്. സാവധാനം പുതിയ നവീകരണപ്രവർത്തനങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്തുകയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമായി അതിനെ മാറ്റിയെടുക്കുകയും ചെയ്തു. 1998 ജൂണിൽ നടന്ന ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരമാണ് ഈ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം. ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന ശ്രീലങ്കയിലെ ഏഴാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാൾ സ്റ്റേഡിയം.[1] 2004ലെ സുനാമി ദുരന്തത്തിൽ പെട്ട് ഈ സ്റ്റേഡിയത്തിന് ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു.[2] പിന്നീട് 2006 ഈ സ്റ്റേഡിയം പുതുക്കിപണിതു.

ഗ്രൗണ്ട് വിവരങ്ങൾ

[തിരുത്തുക]

പൊതുവേ സ്പിൻ ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചാണ് ഈ സ്റ്റേഡിയത്തിലേത്. മികച്ച കുറേ സ്പിൻ ബൗളർമാരും, സ്പിൻ ബൗളിങ്ങിനെതിരെ മികച്ചരീതിയിൽ കളിക്കാൻ സാധിക്കുന്ന കുറേ മികച്ച ബാറ്റ്സ്മാന്മാരും ഉണ്ടായിരുന്ന ശ്രീലങ്കൻ ടീമിന് ഈ ഗ്രൗണ്ടിൽ മികച്ച റെക്കോഡാണ് ഉള്ളത്. ഇവിടെ കളിച്ച 13 ടെസ്റ്റ് മത്സരങ്ങളിൽ 7 എണ്ണത്തിലും ശ്രീലങ്ക വിജയിച്ചിട്ടുണ്ട്. 4.216 ഹെക്ടറാണ് ഈ സ്റ്റേഡിയത്തിന്റെ ആകെ വിസ്തീർണം. ഈ സ്റ്റേഡിയത്തിലെ ശരാശരി ആദ്യ ഇന്നിങ്സ് സ്കോർ 340 റൺസാണ്.

റെക്കോഡുകൾ

[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റ്

[തിരുത്തുക]
ടെസ്റ്റ് മത്സരങ്ങളിലെ ഉയർന്ന ടീം ടോട്ടലുകൾ
റാങ്ക് ടീം സ്കോർ ഓവറുകൾ റൺറേറ്റ് ഇന്നിങ്സ് എതിരാളി തീയതി ടെസ്റ്റ് നം. അവലംബം
1  ബംഗ്ലാദേശ് 638 196.0 3.25 2  ശ്രീലങ്ക 8 മാർച്ച് 2013 2078 [3]
2  പാകിസ്ഥാൻ 600/8d 175.2 3.42 2  ശ്രീലങ്ക 21 ജൂൺ 2000 1501 [4]
3  ശ്രീലങ്ക 590/9d 202.4 2.91 2  വെസ്റ്റ് ഇൻഡീസ് 13 നവംബർ 2001 1567 [5]
4  വെസ്റ്റ് ഇൻഡീസ് 580/9d 163.2 3.55 1  ശ്രീലങ്ക 15 നവംബർ 2010 1977 [6]
5  ശ്രീലങ്ക 570/4d 135.0 4.22 1  ബംഗ്ലാദേശ് 8 മാർച്ച് 2013 2078 [7]

അവലംബം

[തിരുത്തുക]