Jump to content

കൊതുകുവിഴുങ്ങി മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gambusia affinis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊതുകുവിഴുങ്ങി മത്സ്യം
പെൺമത്സ്യം
ആൺമത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. affinis
Binomial name
Gambusia affinis

പാശ്ചാത്യ കൊതുകുവിഴുങ്ങി മത്സ്യം (Gambusia affinis) പൊയ്‌സിലിടെ എന്ന കുടുംബത്തിൽ പെട്ട ശുദ്ധജല മത്സ്യം ആണ്. താരതമ്യേന വലിപ്പം കുറവായ കൊതുകുവിഴുങ്ങി മത്സ്യങ്ങളുടെ പരമാവധി നീളം ഏഴു സെന്റിമീറ്റർ ആയിരിക്കും. ശരീര വലിപ്പത്തേക്കാൾ കൂടിയ അളവ് കൊതുകു ലാർവകളെ പിടിച്ചു തിന്നുന്നതിനാലാണ് ഇവ കൊതുകുവിഴുങ്ങി എന്നറിയപ്പെടുന്നത്. കൊതുകു നിവാരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയെ ഉപയോഗിച്ചു വരുന്നു.

കൊതുകുകളുടെ ലാർവ മാത്രമല്ലാതെ, വിവിധ മത്സ്യയിനങ്ങളുടെ മുട്ടകളും തിന്നു നശിപ്പിക്കുന്നതിനാൽ കൊതുകുവിഴുങ്ങി മത്സ്യങ്ങൾ ജലജീവികൾക്ക് ഭീഷണിയുയർ്ത്തുന്നതായി കണ്ടിട്ടുണ്ട്.

2014 ഫെബ്രുവരി 24-ാം തിയതി, തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ 66-ാം ജന്മദിനത്തോടനുബന്ധിച്ച് നടപ്പിലാക്കിയ 66 പദ്ധതികളുടെ ഭാഗമായി, 660 കുളങ്ങളിൽ കൊതുകു നിവാരണത്തിനായി കൊതുകുവിഴുങ്ങി മത്സ്യങ്ങളെ ചെന്നൈ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇറക്കിവിടുകയുണ്ടായി. [2]

ജൈവാധിനിവേശം

[തിരുത്തുക]

മറ്റ് മത്സ്യങ്ങളുടെ മുട്ടയും കുഞ്ഞുങ്ങളെയും തിന്നുന്ന സ്വഭാവം ഉള്ളത് കൊണ്ട് തദ്ദേശീയ മത്സ്യങ്ങൾക്ക് ഇവ വൻ ഭീഷണി ആണ്.

അവലംബം

[തിരുത്തുക]
  1. Whiteside, Bobby; Bonner, Timothy; Thomas, Chad; Whiteside, Carolyn. "Gambusia affinis western mosquitofish". Texas State University. Archived from the original on 2012-04-25. Retrieved 25 October 2011.
  2. കൊതുകുനിവാരണത്തിനായി ചെന്നൈ കോർപ്പറേഷന്റെ പദ്ധതി

പുറം കണ്ണികൾ

[തിരുത്തുക]
  1. പി.കെ. ജയചന്ദ്രൻ (2014 ഫെബ്രുവരി 18). "നാടൻ ഇനങ്ങൾക്ക് ഭീഷണി; അന്യദേശ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വേണ്ടെന്ന് റിപ്പോർട്". മാതൃഭൂമി. Archived from the original on 2014-02-18 09:10:09. Retrieved 2014 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)