ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം
ദൃശ്യരൂപം
(Gamma-Aminobutyric acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സസ്തനികളുടെ കേന്ദ്രനാഡീവ്യൂഹത്തിലെ മുഖ്യ പ്രതിരോധ നാഡീയപ്രേഷകമാണ് ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം. ഗാബ (GABA) എന്നും ഇത് അറിയപ്പെടുന്നു. നാഡീവ്യവസ്ഥയിലുടനീളം ന്യൂറോണിന്റെ ഉത്തേജനം കുറയ്ക്കുക എന്നതാണ് ഇതിന്റ പ്രധാന കടമ. മനുഷ്യ പേശികൾക്ക് ആവശ്യമായ കുറഞ്ഞ വലിവ് നിലനിർത്തുന്നത് ഗാബയാണ്.