ഞെഴു
ഞെഴു | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. surendranathanii
|
Binomial name | |
Garra surendranathanii Shaji, Arun & Easa, 1996[1]
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മൽസ്യമാണ് കല്ലേമുട്ടി എന്നും വിളിക്കുന്ന ഞെഴു.(ശാസ്ത്രീയനാമം: Garra surendranathanii). ആവാസവ്യവസ്ഥയുടെ നാശം, വിനാശകരമായ മൽസ്യബന്ധനരീതികൾ, പരിസ്ഥിതിമലിനീകരണം, അന്യദേശക്കാരായ മൽസ്യങ്ങളുടെ കടന്നുകയറ്റം എന്നിവയാലെല്ലാം ഈ മൽസ്യം വംശനാശഭീഷണി നേരിടുന്നു. 500 ചതുരശ്രകിലോമീറ്ററിൽ താഴെയുള്ള ചാലക്കുടിപ്പുഴയുടെ ഒരു പ്രദേശമാണ് ഇതിന്റെ പ്രധാന ആവാസകേന്ദ്രം. അതിരപ്പള്ളിയിൽ നിർമ്മിക്കാൻ ശ്രമിക്കുന്ന ജലവൈദ്യതപദ്ധതിയും ഈ മൽസ്യത്തിന്റെ നിലനിൽപ്പിനു ഭീഷണിയാണ്. പെരിയാർ, ചാലക്കുടിപ്പുഴ, പമ്പ, അച്ചൻകോവിൽ എന്നീ നദികളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. അടുത്തകാലത്ത് നടന്ന ഒരു പഠനത്തിൽ പെരിയാറിൽ നിന്നും അനുവദനീയമായതിൽ കൂടുതൽ ഇവയെ പിടിക്കുന്നതായി മനസ്സിലായി. ഒക്ടോബർ മുതൽ ഡിസമ്പർ വരെയുള്ള മാസങ്ങളിലാണ് പ്രജനനം നടക്കുന്നത്. ആദിവാസികളും വനവാസികളും ഇവയെ ഭക്ഷണത്തിനായി പിടിക്കാറുണ്ട്. കാർഷിക/ഗാർഹിക മാലിന്യങ്ങളാലും തോട്ട പൊട്ടിച്ചും വിഷം കലർത്തിയും മീൻ പിടിക്കുന്നരീതികൊണ്ടും അലങ്കാര ആവശ്യങ്ങൾക്ക് പിടിക്കുന്നതുകൊണ്ടും ഇവയുടെ നിലനിൽപ്പ് അപകടത്തിലാണ്.[2]
അവലംബം
[തിരുത്തുക]- ↑ Froese, Rainer, and Daniel Pauly, eds. (2006). "Garra surendranathanii" in ഫിഷ്ബേസ്. April 2006 version.
- ↑ http://www.iucnredlist.org/details/172510/0