Jump to content

ലിംഗതന്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gender Identity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വന്തം ലിംഗാവസ്ഥയെ കുറിച്ച് ഒരു വ്യക്തിയുടെ മനസ്സിലുള്ള ബോധമാണ് ലിംഗതന്മ (ഇംഗ്ലീഷ്: Gender Identity). സ്വന്തം ആണ്മയെയോ പെണ്മയെയോ പറ്റിയുള്ള ഒരു വ്യക്തിയുടെ സ്വകാര്യബോധമാണ് ഇത്. മത്തിഷ്ക്കത്തിന്റെ പ്രത്യേകതയും ഇതിൽ പ്രധാനമാണ്. സാധാരണയായി ഇത് ജന്മനായുള്ള ശാരീരിക ലിംഗാവസ്ഥയുമായി പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിന് ലിംഗലൈംഗികന്യൂനപക്ഷങ്ങളിലെ ഒരു ഉപവിഭാഗമായ ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഈ ബോധം ശാരീരികമായ ലിംഗാവസ്ഥയിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇത് ജനതികവും ജൈവീകവും കൂടിയാണ്. സ്വന്തം ലിംഗതന്മ തീരുമാനിക്കേണ്ടത് വ്യക്തി തന്നെയാണ്. ഇക്കാര്യത്തിൽ ലിംഗഭേദവുമായി ബന്ധപ്പെട്ട സാമൂഹിക നിർമിതികൾക്ക് പങ്കില്ല.

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിംഗതന്മ&oldid=3148679" എന്ന താളിൽനിന്ന് ശേഖരിച്ചത്