Jump to content

ഭൗമകേന്ദ്ര മാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Geocentric model എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Figure of the heavenly bodies — An illustration of the Ptolemaic geocentric system by Portuguese cosmographer and cartographer Bartolomeu Velho, 1568 (Bibliothèque Nationale, Paris)

ആദ്യകാലങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന സൗരയൂഥത്തിന്റെ ഒരു മാതൃകയാണ് ഭൗമകേന്ദ്ര മാതൃക. ഈ മാതൃക പ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും നിശ്ചലമായി നിൽക്കുന്ന ഭൂമിയെ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും വലം വയ്ക്കുന്നു എന്നും കരുതിയിരുന്നു. പുരാതന ഗ്രീക്ക് സംസ്കാരം പോലെ പല പുരാതന സംസ്കാരങ്ങളുടെയും പ്രാപഞ്ചിക വീക്ഷണങ്ങളിലെ ആദ്യ മതൃകയായി ഇതു നിലകൊണ്ടു. ഗ്രീക്ക് തത്ത്വ ചിന്തകരായിരുന്ന അരിസ്റ്റോട്ടിൽ ടോളമി മുതലായവർ സൂര്യനും ചന്ദ്രനും മറ്റ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും വലം വയ്ക്കുന്നു എന്നു കരുതിയിരുന്നു.


"https://ml.wikipedia.org/w/index.php?title=ഭൗമകേന്ദ്ര_മാതൃക&oldid=2684623" എന്ന താളിൽനിന്ന് ശേഖരിച്ചത്