ജോർജ്ജ് ബ്രോവർ
ഒരു ജർമ്മൻ രസതന്ത്രജ്ഞനായിരുന്നു ജോർജ്ജ് കാൾ ബ്രോവർ (ജനനം 11 ഏപ്രിൽ 1908 - 26 ഫെബ്രുവരി 2001). [1]
ജീവിതം
[തിരുത്തുക]വില്യം ഓസ്റ്റ്‌വാൾഡിന്റെ മകളും രസതന്ത്രജ്ഞയുമായ എലിസബത്ത് ബ്രോവറിന്റേയും എബർഹാർഡ് ബ്രോവറിന്റേയും മകനായിരുന്നു ജോർജ്ജ് കാൾ ബ്രോവർ.[1] [2] 1926 മുതൽ 1932 വരെ ബ്രോവർ ലീപ്സിഗിലും ഫ്രീബർഗിലും പഠിച്ചു. 1933 ൽ ഫ്രീബർഗിലെ എഡ്വേർഡ് സിന്റലിന്റെ മേൽനോട്ടത്തിൽ ഡോക്ടറേറ്റ് നേടി. [3] 1946 മുതൽ 1976 വരെ അദ്ദേഹം ഫ്രീബർഗിൽ പ്രൊഫസറായിരുന്നു. 1976 മുതൽ എമെറിറ്റസ് പ്രൊഫസറായി.
ഗവേഷണം
[തിരുത്തുക]ഇന്റർമെറ്റാലിക് സംയുക്തങ്ങളുടെയും ലോഹസങ്കരങ്ങളുടയും രസതന്ത്രവും ക്രിസ്റ്റൽ കെമിസ്ട്രിയും ബ്രോവറുടെ ഗവേഷണവിഷയങ്ങളായിരുന്നു.[4] [5] നിയോബിയം, ടാന്റലം, വനേഡിയം എന്നീ സംക്രമണ ലോഹങ്ങളുടെ, പ്രത്യേകിച്ചും ഓക്സൈഡുകൾ, ഹൈഡ്രൈഡുകൾ, നൈട്രൈഡുകൾ, കാർബൈഡുകൾ എന്നിവയുടെ ബൈനറി സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. . [6] [7] അപൂർവ-ഭൗമ ലോഹങ്ങളുടെ ഓക്സൈഡുകളെക്കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണം കേന്ദ്രീകരിച്ചു. [8] ഈ ഗവേഷണഫലമായി നിരവധി പുതിയ സംയുക്തങ്ങളും നിരവധി പുതിയ ഘടനാതരങ്ങളും (Li 3 N, [9] Li3 Bi, Al3 Zr, ThSi 2, NbO) കണ്ടെത്തി.
അവാർഡുകൾ
[തിരുത്തുക]1971 ൽ അദ്ദേഹത്തിന് ലെബ്യൂ മെഡൽ ലഭിച്ചു. [1]
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]"ഹാൻഡ്‌ബുക്ക് ഓഫ് പ്രിപ്പറേറ്റീവ് ഇനോർഗാനിക് കെമിസ്ട്രി" യുടെ പത്രാധിപരായിരുന്നു ജോർജ്ജ് ബ്രോവർ. [1] [10] [11] [12]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 ""Brauer, Georg Karl", in: Hessische Biografie (Stand: 9.10.2017)". www.lagis-hessen.de. Retrieved 2018-12-29.
- ↑ "Elisabeth Ostwald". www.wilhelm-ostwald.de. Retrieved 2018-12-29.
- ↑ Werner, Helmut (2016-11-07). Geschichte der anorganischen Chemie: Die Entwicklung einer Wissenschaft in Deutschland von Döbereiner bis heute. Weinheim. ISBN 9783527339075. OCLC 962751045.
{{cite book}}
: CS1 maint: location missing publisher (link) - ↑ "Brauer Georg Karl - Detailseite - LEO-BW". www.leo-bw.de. Retrieved 2018-12-29.
- ↑ Zintl, E.; Brauer, G. (1933). "Über die Valenzelektronenregel und die Atomradien unedler Metalle in Legierungen". Zeitschrift für Physikalische Chemie. 20B (1): 245–271. doi:10.1515/zpch-1933-2023. ISSN 0942-9352.
- ↑ Brauer, Georg (1941). "Die Oxyde des Niobs". Zeitschrift für Anorganische und Allgemeine Chemie (in ജർമ്മൻ). 248 (1): 1–31. doi:10.1002/zaac.19412480101. ISSN 1521-3749.
- ↑ Brauer, Georg; Jander, Jochen (1952). "Die Nitride des Niobs". Zeitschrift für Anorganische und Allgemeine Chemie (in ജർമ്മൻ). 270 (1–4): 160–178. doi:10.1002/zaac.19522700114. ISSN 1521-3749.
- ↑ Brauer, G.; Gradinger, H. (1954). "Über heterotype Mischphasen bei Seltenerdoxyden. II. Die Oxydsysteme des Cers und des Praseodyms". Zeitschrift für Anorganische und Allgemeine Chemie (in ജർമ്മൻ). 277 (1–2): 89–95. doi:10.1002/zaac.19542770110. ISSN 1521-3749.
- ↑ Zintl, E; Brauer, Georg (February 1935). "Konstitution des Lithiumnitrids". Zeitschrift für Elektrochemie und Angewandte Physikalische Chemie. 41: 102. doi:10.1002/bbpc.19350410209 (inactive 2020-11-02).
{{cite journal}}
: CS1 maint: DOI inactive as of നവംബർ 2020 (link) - ↑ Brauer, Georg (1963). Handbook of Preparative Inorganic Chemistry V1 (2nd ed.). Burlington: Elsevier Science. ISBN 9780323161275. OCLC 843200092.
- ↑ Brauer, Georg (1965). Handbook of Preparative Inorganic Chemistry V2 (2nd ed.). Burlington: Elsevier Science. ISBN 9780323161299. OCLC 843200097.
- ↑ Hrsg. von Georg Brauer unter Mitarbeit von Marianne Baudler (1975). Handbuch der präparativen anorganischen Chemie / 1 (3., umgearb. Aufl ed.). Stuttgart: Enke. ISBN 978-3432023281. OCLC 310719485.